മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ എസ്എസ്എൽസി (1977)ബാച്ചിന്റെനേതൃത്വത്തിൽ എസ്എസ്എല്‍സി,പ്ളസ്ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ അവാർഡുകൾ നൽകി ആദരിക്കലും പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു.ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ ഉദ്ഘാടനം ചെയ്തു.എസ്എസ്എല്‍സി പ്രഥമ ബാച്ച് ലീഡർ പി. അബ്ദുല്ലത്തീഫ് സുല്ലമി അദ്ധ്യക്ഷത വഹിച്ചു.വിശിഷ്ടാതിഥികളായി പിടിഎ പ്രസിഡണ്ട് ബഷീർ ഒറ്റകത്ത്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡോ- ലൗലി, ഹെഡ്മിസ്ട്രസ് സരശ്വതി ടീച്ചർ എന്നിവർ അവാർഡുകൾ വിതരണം ചെയ്ത് പ്രസംഗിച്ചു. മുൻ പിടിഎ പ്രസിഡണ്ട് പ്രസാദ് ചക്കാലക്കൽ, വികസന സമിതി കൺവീനർ ഇബ്രാഹീം മാസ്റ്റർ, അലുംനി കൺവീനർ എ അബ്ദുല്ലത്തീഫ് എന്നിവർ അനുമോദന പ്രസംഗം നിർവ്വഹിച്ചു.അവാർഡുകൾ ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ മറുപടി പ്രസംഗം നടത്തി.സംഘാടക സമിതിയിൽ നിന്നും അലി ടി, അൻവർ സിഎം , ഷംസു കാഞ്ഞുറളയിൽ,ഷൺമുഖൻ,മോഹനൻ സൈനബ, സൗദാബി, വി കെ സുഹറ എന്നിവർ ആശംസകൾ നേർന്നു.നേരത്തെ പി കെ എം ബഷീർ സ്വാഗതം ആശംസിച്ച യോഗത്തിന് സരോജിനി ബാലൻ നന്ദി പ്രകാശിപ്പിച്ചു.
എടപ്പാൾ : എസ്എൻഡിപി എടപ്പാൾ ശാഖ യോഗം എസ്എസ്എൽസി പ്ലസ് ടുവിഷയങ്ങളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.…
എടപ്പാൾ : സാമ്പത്തിക ഇടപാടുകൾ ചൊല്ലി തർക്കം കാർ തല്ലിത്തകർത്തതായി പരാതി. കുറ്റിപ്പുറം റോഡിൽ ശബരി കോംപ്ലക്സിലാണ് സംഭവം നടന്നത്.…
പാലക്കാട് : തേങ്ങിൻതോപ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്.…
തിരുവനന്തപുരം : ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ 87 കാരിയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍പാറ കൂരവ് വിള വീട്ടില്‍ ലീലാമണി…
തിരുവനന്തപുരം മൃഗശാലയിൽ കടുവ ജീവനക്കാരനെ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രനാണ് പരുക്കേറ്റത്. വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട്…
ഇന്ത്യ കണ്ട പ്രതിഭാശാലിയായ ശാസ്ത്രജ്ഞനെന്ന ഖ്യാതി പത്തുവർഷത്തിന് മുൻപെവിട പറഞ്ഞ ഡോ. എ.പി.ജെ അബ്ദുല്‍ കലാമിനുണ്ടെങ്കിലും ഔദ്യോഗിക ജീവിതത്തില്‍ വ്യത്യസ്ത…