മഹാ കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ സുന്ദരിയായ പെൺകുട്ടിയായിരുന്നു മൊണാലിസ എന്ന മോനി. കുംഭമേളയ്ക്കിടെ ആരാധകരുടെ ശല്യം കാരണം പെൺകുട്ടിയെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. പിന്നീട് മൊണാലിസയുടെ നിരവധി മേക്ഓവർ ഷൂട്ടുകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ സിനിമയിലേക്ക് പ്രവേശിക്കുകയാണ് മോനി . ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് മോനി സിനിമ ലോകത്തേക്ക് എത്തുന്നത്. ‘ഡയറി ഓഫ് മണിപ്പൂര്‍’ എന്ന സിനിമയിലാകും മോനി അഭിനയിക്കുക.
സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. മൊണാലിസയുടെ വീട്ടിലെത്തിയാണ് ചിത്രവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരുടേയും ചിത്രം സനോജ് മിശ്ര പങ്കുവെച്ചിട്ടുണ്ട്.
വിണ്ണൈത്താണ്ടി വരുവായ മറ്റൊരു നടനു വേണ്ടി എഴുതിയ സ്ക്രിപ്റ്റ് ആയിരുന്നു, ആക്ഷൻ രംഗങ്ങളില്ലാത്തതിനാൽ അദ്ദേഹം നോ പറഞ്ഞു: ഗൗതം വാസുദേവ മേനോൻ
അതേസമയം, കുടുംബം അനുവദിക്കുകയാണെങ്കില്‍ സിനിമയിൽ അഭിനയിക്കുമെന്ന് മൊണാലിസ നേരത്തെ പറഞ്ഞിരുന്നു. കുംഭ മേളയ്ക്കിടെ മാല വില്പനയ്ക്കെത്തിയാതായിരുന്നു മൊണാലിസ. വിഡിയോ വൈറലായത്തോടെ മൊണാലിസയെ സോഷ്യൽ മീഡിയ തിരയുകയായിരുന്നു. ‘ദ് ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍’,
‘രാമജന്മഭൂമി’, ‘കാശി ടു കശ്മീര്‍’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര.
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക്…
വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.ഉച്ചവെയിലിൽ കന്നുകാലികളെ…
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ്…
ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ…