Categories: EDAPPAL

മഹാരാഷ്ട്രയിലെ പരമ്പരാഗത നെൽവിത്ത് എടപ്പാളില്‍ കൃഷിയിറക്കി യുവകര്‍ഷകന്‍

എടപ്പാൾ:മഹാരാഷ്ട്രയിലെ പരമ്പരാഗത നെൽവിത്ത് എടപ്പാളില്‍ കൃഷിയിറക്കി വിജയം കൊയ്യുകയാണ് ഷെബീര്‍ എന്ന യുവ കര്‍ഷകന്‍.എടപ്പാള്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ അയിലക്കാട് തുപ്പാരി പടിയിൽ പറയം വളപ്പിൽ ഷബീർ എന്ന യുവ കർഷകനാണ് പരീക്ഷണാടിസ്ഥാനത്തിൽ നസർഭാത്ത് എന്ന നെല്ലിനം ഇരുപത്തി അഞ്ച് സെൻ്റിൽ കൃഷിയിറക്കിയത്,മഹാരാഷ്ട്രയിലെ പരമ്പരാഗത വിത്തിനമാണ് നസർഭാത്ത്,നെല്ലോലകൾക്ക് കടും വയലറ്റ് നിറമാണ് എന്നതാണ് ഈ നെല്ലിനത്തിൻ്റെ പ്രത്യക ആകർഷണം .ചുവന്ന അരിയാണ് ,അരിക്ക് ഏകദേശം കിലോയ്ക്ക് 300 രൂപ വിലയുണ്ട് .ഇന്ത്യയിൽ തന്നെ ഏറ്റവും വിലകൂടിയ അരികളിൽ ഒന്നാണ് നസർഭാത്ത്,കൃഷിക്ക് അധികം വെള്ളം ആവശ്യമില്ല എന്നതും രോഗ കീടബാധ കുറവും ഈ നെല്ലിൻ്റെ മറ്റൊരു പ്രത്യേകതയാണ്.ഏകദേശം 110 മുതൽ 120 ദിവസം വരെയാണ് നെല്ലിൻ്റെ മൂപ്പ്,നമ്മുടെ നാട്ടിലെ സാധാരണ മില്ലുകളിൽ കുത്തിയെടുക്കാവുന്നതും കുത്തരിയായി ഉപയോഗിക്കാവുന്നതും ഔഷധ പ്രാധാന്യമുള്ളതുമാണ് നസർഭാത്ത്.പാലക്കാട് കൊല്ലംകോട് സ്വദേശി മുഖേനയാണ് എടപ്പാളില്‍ നസർഭാത്ത് എത്തിച്ചെതെന്നും വിളവെടുത്ത നെല്ല് വിൽപ്പനയ്ക്ക് ഉദ്ദേശിക്കുന്നില്ലന്നും വിത്ത് ശേഖരണമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ഷബീർ പറഞ്ഞു.

Recent Posts

പൊന്നാനി കെഎസ്ആർടിസി ഡ്രൈവിംഗ് പരിശീലന കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും

പൊന്നാനി: കെഎസ്ആർടിസി ഡിപ്പോയ്ക്ക് കീഴിൽ ആരംഭിക്കുന്ന ഡ്രൈവിംഗ് പരിശീലന യൂണിറ്റിന്റെ ഉദ്ഘാടനം നാളെ (മാർച്ച് 13) രാവിലെ 11ന് പി…

3 hours ago

തവനൂർ കെ.എം.ജി.യു.പി. സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷത്തിലേക്ക്;ഒരു വർഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്

എടപ്പാൾ: തവനൂർ കെ.എം.ജി.യു.പി. സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷത്തിലേക്ക്. ഒരുവര്‍,ം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.ഏപ്രില്‍ നാലിന് വിളംബര ജാഥയോടെ പരിപാടികള്‍ക്ക്…

4 hours ago

പഠനമാണ് ലഹരി എന്ന ക്യാപ്ഷനിൽ പഠനോത്സവം നടത്തി.

മാറഞ്ചേരി:പനമ്പാട് എ യു പി സ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുപ്രവർത്തകരും നിറഞ്ഞ സദസ്സിൽ വർത്തമാന കാലഘട്ടം ആവശ്യപ്പെട്ട പഠനമാണ്…

5 hours ago

ഡോക്ടര്‍ കെ.കെ. ഗോപിനാഥനെ തിരുന്നാവായ സർവ്വോദയ മേള കമ്മറ്റി ആദരിച്ചു

എടപ്പാളിൽ ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു വരുന്ന ഡോ:കെ.കെ. ഗോപിനാഥനെ തിരുന്നാവായ സർവ്വോദയ മേള കമ്മറ്റി ആദരിച്ചു.ചെയർമാൻ സി.…

5 hours ago

വട്ടംകുളം നെല്ലേക്കാട് ശ്രീ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ മകം മഹോത്സവം ആഘോഷിച്ചു

എടപ്പാള്‍:വട്ടംകുളം നെല്ലേക്കാട് ശ്രീ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ മകം മഹോത്സവം ആഘോഷിച്ചു.കാലത്ത് 5.30 നു ഗണപതി ഹോമത്തോടെ തുടങ്ങി പിന്നീട്…

5 hours ago

19 വർഷമായി മുങ്ങിനടന്നിരുന്ന കൊലപാതക കേസ് പ്രതി മലംപാമ്പ് കണ്ണൻ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ

2006 ൽ കാഞ്ഞിരക്കുറ്റിയിൽ വച്ച് യുവാവിനെ കാറിൽ നിന്നിറക്കി വെട്ടികൊല ചെയ്ത് കവർച്ച നടത്തിയ സംഘത്തിലെ പ്രധാനിയായ മലംപാമ്പ് കണ്ണൻ…

5 hours ago