Categories: ENTERTAINMENT

മലയാള സിനിമയുടെ ഭാവിയെ രൂപപ്പെടുത്താൻ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘സിനിമാ കോണ്‍ക്ലേവ്’ ആഗസ്റ്റ് 2, 3 തീയതികളിൽ

&NewLine;<p>മലയാള സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവ് അടുത്തമാസം നടക്കും&period; സംസ്ഥാനത്ത് ഒരു സിനിമാ നയം രൂപീകരിക്കുന്നതിനും സിനിമാ മേഖലയിലെ വിവിധ വിഷയങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് സിനിമാ കോണ്‍ക്ലേവ്&period; വേതന&comma; സേവന മേഖലയിലെ അസമത്വങ്ങളും&comma; സിനിമാ പ്രവര്‍ത്തകരുടെ സുരക്ഷിതത്വവും ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് കോണ്‍ക്ലേവിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്&period; സിനിമാ കോണ്‍ക്ലേവ് ആഗസ്റ്റ് 2&comma; 3 തീയതികളില്‍ നിമയമസഭാ സമുച്ഛയത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് നടക്കുക&period;നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മ മുഖ്യമന്ത്രിയെ കണ്ട് സിനിമാ മേഖലയിലെ അസമത്വങ്ങളും അനീതിയും സ്ത്രീകള്‍ക്കുനേരെയുണ്ടാവുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത്&period;സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായാണ് മുന്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമ അധ്യക്ഷയായുള്ള കമ്മിറ്റി രൂപീകരിച്ചത്&period; വനിതാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന ലൈംഗികാതിക്രമം&comma; മിനിമം വേതനം പോലും നല്‍കാതിരിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് ഹേമ കമ്മിറ്റിക്കുമുന്നില്‍ ലഭിച്ച മൊഴികളും പരാതികളും ഉള്‍പ്പെടുത്തി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു&period; എ കെ ബാലന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരിക്കെയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെങ്കിലും അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് ഭാഗീകമായി സര്‍ക്കാര്‍ പുറത്തുവിടാന്‍ തയ്യാറായത്&period;ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ സര്‍ക്കാര്‍ ഒരു കോണ്‍ക്ലേവ് സംഘടിപ്പിച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു&period; മലയാള സിനിമാ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കുന്നു&period;എന്നാല്‍ 2024 നവംബറില്‍ കൊച്ചിയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച കോണ്‍ക്ലേവ് പല കാരണങ്ങളാല്‍ തീയതികള്‍ മാറിക്കൊണ്ടേയിരുന്നു&period; ഒടുവില്‍ കോണ്‍ക്ലേവ് യാഥാര്‍ത്ഥ്യമാവുകയാണ്&period; വിവിധ സിനിമാ സംഘടനകള്‍&comma; സിനിമാ പ്രവര്‍ത്തകര്‍&comma; സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സമിതിയാണ് കോണ്‍ക്ലേവില്‍ ചര്‍ച്ചകള്‍ നയിക്കുന്നത്&period; ആരോപണ വിധേയരായവരെ ഒഴിവാക്കണമെന്ന ആവശ്യങ്ങള്‍ പരിഗണിച്ച്&comma; നടന്‍ മുകേഷ് എം എല്‍ എയെ സമിതിയില്‍ നിന്നും ഒഴിവാക്കിയതും&comma; ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ സമിതിയില്‍ നിന്നും രാജിവെച്ചതും വിവാദങ്ങള്‍ക്ക് വഴിയൊരുങ്ങി&period; സമിതി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ കഴിഞ്ഞ മാസം വിടപറഞ്ഞു&period; കോണ്‍ക്ലേവ് പ്രഖ്യാപിച്ചതിനാല്‍ നടത്താന്‍ നിര്‍ബന്ധിതരായി എന്നാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്&period; ആരൊക്കെ പങ്കെടുക്കുമെന്നതില്‍ സര്‍ക്കാരിന് വ്യക്തതയില്ല&period; തമിഴ്&comma; തെലുങ്ക്&comma; ഹിന്ദി സിനിമാ പ്രവര്‍ത്തകര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്&period;സിനിമാ താരങ്ങളുടെ സംഘടനാ പ്രതിനിധികള്‍&comma; നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും സംഘടനാ പ്രതിനിധികള്‍&comma; ഫിലിംചേമ്പര്‍&comma; ഫെഫ്ക തുടങ്ങിയ സംഘടനാ പ്രതിനിധികളാണ് മുഖ്യമായും ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടത്&period; എന്നാല്‍ നിര്‍മാതാക്കളുടെ സംഘടനയും ഫിലിം ചേമ്പറും കോണ്‍ക്ലേവില്‍ പങ്കെടുക്കില്ലെന്നാണ് നിലവിലുള്ള നിലപാട്&period; എല്ലാവരേയും പങ്കെടുപ്പിക്കുമെന്ന് പറയുമ്പോഴും പഴയവീറും വാശിയുമൊന്നും സാംസ്‌കാരിക വകുപ്പിനും ഇല്ല&period; സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച വിവിധ ആവശ്യങ്ങള്‍ പരിഗണിക്കാത്തതാണ് നിര്‍മാതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്&period;വൈദ്യുതി ചാര്‍ജ് കുറച്ചുതരണമെന്ന ആവശ്യമുയര്‍ത്തി തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ട് വര്‍ഷങ്ങളായി&period; ഇതില്‍ സര്‍ക്കാര്‍ ഇന്നേവരെ പ്രതികരിച്ചിട്ടില്ല&period; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് കൊച്ചിയില്‍ വച്ച് സിനിമാ കോണ്‍ക്ലേവ് നടത്തുമെന്നും&comma; ഈ കോണ്‍ക്ലേവില്‍ വച്ച് സിനിമ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നുമായിരുന്നു സര്‍ക്കാര്‍ ഭാഷ്യം&period;എന്നാൽ ഒരു വര്‍ഷം മുന്‍പ് കൊച്ചിയില്‍ നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യപിച്ച സിനിമാ കോണ്‍ക്ലേവ് അടുത്തമാസം തിരുവനന്തപുരത്ത് നടക്കുന്നത്&period; ഉദ്യോഗസ്ഥ തലത്തില്‍ ഏറെ മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിൽ ഫലം എന്തായിരിക്കുമെന്ന് സിനിമ പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്&period; കൊച്ചിയില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ക്ലേവായിരുന്നു സാംസ്‌കാരിക വകുപ്പ് പ്ലാന്‍ ചെയ്തിരുന്നത്&period; എന്നാൽ റവന്യൂ കൊച്ചിയില്‍ നിന്നും മാറ്റിയതും മൂന്നു ദിവസത്തെ കോണ്‍ക്ലേവ് എന്നത് രണ്ടു ദിവസമായി കുറച്ചതും മറ്റും ഫലത്തില്‍ ഗുണകരമാവുമോ എന്നാണ് ഭൂരിപക്ഷം പേരുടേയും ആശങ്ക&period;സിനിമയില്‍ ലഭിക്കേണ്ട മിനിമം വേതന വ്യവസ്ഥകള്‍ അടക്കം കോണ്‍ക്ലേവില്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്&period; കോണ്‍ക്ലേവിന് ശേഷം രണ്ടുമാസത്തിനുള്ളില്‍ സിനിമാ നയത്തിന്റെ കരട് പ്രഖ്യാപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

3 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

3 hours ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

4 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

4 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

6 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

6 hours ago