Categories: MALAPPURAM

മലപ്പുറത്ത് റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി വി. അബ്ദുറഹ്മാൻ ദേശീയ പതാക ഉയർത്തി

&NewLine;<p><em>മലപ്പുറം&colon;<&sol;em> ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ദേശസ്നേഹത്തിന്റെ ഏറ്റവും ഉയർന്ന രൂപമെന്ന് കായിക മന്ത്രി വി&period; അബ്ദുറഹിമാൻ&period; മലപ്പുറം എം&period;എസ്&period;പി ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം&period; നീതിയും സ്വാതന്ത്ര്യവും സമത്വവും സഹോദര്യവും ആണ് ഭരണഘടനയുടെ ശ്വാസം&period; ഈ മൂല്യങ്ങൾ ഇന്ത്യയെ ഒരു രാഷ്ട്രമായി മാത്രമല്ല നൈതിക സമൂഹമായും നിലനിർത്തുന്നു&period; മതത്തിന്റെയും ഭാഷയുടെയും ജാതിയുടെയും പേരിൽ മനുഷ്യരെ വിഭജിക്കുന്ന ഹിംസയുടെയും വെറുപ്പിന്റെയും പ്രത്യയ ശാസ്ത്രത്തിനെതിരെയുള്ള കവചമായി ഭരണഘടനയെ ചേർത്ത് പിടിക്കണം&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ശക്തിയല്ല&period; അത് ഭൂരിപക്ഷത്തിന്റെ ശക്തിയെ നിയന്ത്രിക്കുന്ന സംവിധാനമാണ്&period; ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങൾ ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ തകർക്കാതിരിക്കാനുള്ള ഉറപ്പാണ് ഭരണഘടന നൽകുന്നത്&period; ഭരണഘടന ഇല്ലെങ്കിൽ&comma; ജനാധിപത്യം എളുപ്പത്തിൽ ഭൂരിപക്ഷാധിപത്യമായി മാറും&period;<br>നമ്മുടെ ഭരണഘടന വെറുമൊരു സാങ്കേതിക നിയമരേഖയല്ല&period; അത് ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളെ നയിക്കുന്ന ഒരു സാമൂഹിക–നൈതിക ഉടമ്പടിയാണ്&period; നൂറ്റാണ്ടുകളായി അടിച്ചമർത്തലും അസമത്വവും അനുഭവിച്ച ജനതയുടെ<br>വിമോചനപ്രഖ്യാപനമാണ് ഭരണഘടന&period;<br>ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ദിശാസൂചിക കൂടിയാണ് അത്&period; വൈവിധ്യങ്ങളെ അംഗീകരിക്കുകയും തുല്യനീതി ഉറപ്പാക്കുകയും ചെയ്യുന്ന ഈ ഭരണഘടനയാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്&period; മന്ത്രി പറഞ്ഞു&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സിവിൽ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായ മന്ത്രി എം എസ് പി പരേഡ് ഗ്രൗണ്ടിലെത്തിയത്&period; ദേശീയ പതാക ഉയർത്തിയ ശേഷം മന്ത്രി തുറന്ന വാഹനത്തിൽ പരേഡ് പരിശോധിക്കുകയും പരേഡിന്റെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു&period; ജില്ലാ കളക്ടർ വി ആർ വിനോദ്&comma; ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്‌ എന്നിവരെയും പരേഡ് അഭിവാദ്യം ചെയ്തു&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എം എസ് പി അസിസ്റ്റന്റ് കമാൻഡന്റ് കെ&period; രാജേഷ് പരേഡ് നയിച്ചു&period; സായുധ പോലീസ് ഇൻസ്‌പെക്ടർ പ്രദീപ് കെ മാനൂർ സെക്കന്റ്‌ ഇൻ കമാൻഡർ ആയി&period; എം എസ് പി&comma; സായുധ പോലീസ്&comma; പ്രാദേശിക പോലീസ്&comma; വനിതാ പൊലീസ്&comma; എക്സൈസ്&comma; ഫയർ ഫോഴ്സ്&comma; ഫോറെസ്റ്റ്&comma; എൻ സി സി&comma; എസ് പി സി&comma; സ്കൗട്ട്&comma; ഗൈഡ്സ്&comma; ബാൻഡ് ടീം&comma; റെഡ് ക്രോസ്സ് തുടങ്ങി 38 പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊഴുത്ത് നിർമ്മിച്ചു നൽകി

എടപ്പാൾ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടപ്പാൾ ഗ്രാമ…

10 hours ago

വലിയ വീട്ടിൽ കുട്ടൻ നായർ നിര്യാതനായി

എടപ്പാൾ : വേളാമ്പുള്ളിക്കാവിന് സമീപം വലിയ വീട്ടിൽ കുട്ടൻ നായർ (102) നിര്യാതനായി.ഭാര്യ ലക്ഷ്മിഅമ്മ. മക്കൾ ബാബുരാജ്, അനിത, പ്രേമലത,…

11 hours ago

സൺറൈസ് ഹോസ്പിറ്റൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: സൺറൈസ് ഹോസ്പിറ്റൽ നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തിലെ ജനപ്രധിനിധികൾക്കായി സ്നേഹ സംഗമം സംഘടിപ്പിച്ചു. ചങ്ങരംകുളം ഫുഡ്സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ…

14 hours ago

പഠനോത്സവവും യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു

ചങ്ങരംകുളം : കോക്കൂർ എ.എച്ച്.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവവും വിരമിക്കുന്ന അധ്യാപക-ജീവനക്കാരുടെ യാത്രയയപ്പും ജനപ്രതിനിധികൾക്കുള്ള സ്നേഹാദരവും സംഘടിപ്പിച്ചു.…

14 hours ago

ബെംഗളൂരുവിൽ ദാരുണമായ വാഹനാപകടം: ആറ് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് മരണം

ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിൽ (NH-648) ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ആറ് മലയാളി വിദ്യാർത്ഥികളുൾപ്പെടെ ഏഴ് പേർക്ക് ജീവൻ…

15 hours ago

ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ

എടപ്പാൾ : എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാൻ ഓരോ പ്രായത്തിലുള്ളവർക്കും ആരോഗ്യ വകുപ്പ് നൽകുന്ന സേവനങ്ങൾ ജനങ്ങളെ അറിയിക്കാൻ ആരോഗ്യ വകുപ്പ്…

16 hours ago