പൊന്നാനി: കേരളത്തിലെ അതിപുരാതന തുറമുഖ നഗരമായ പൊന്നാനിയിൽ നിന്നും യാത്രതിരിച്ച സംഘം തമിഴ്നാട്ടിലെ പൊന്നാനി കണ്ടെത്തിയതിന്റെ ആഹ്ലാദത്തിലാണ്. മാധ്യമ പ്രവർത്തകരായ റഫീഖ് പുതുപൊന്നാനി, ഫാറൂഖ് വെളിയങ്കോട് എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് തമിഴ്നാട്ടിലെ പൊന്നാനി കണ്ടെത്താനായി യാത്ര തിരിച്ചത്.തേയിലത്തോട്ടങ്ങൾ നിറഞ്ഞൊരു മനോഹരമായൊരുഗ്രാമമാണ് തമിഴ്‌നാട്ടിലെപൊന്നാനി.തേയിലത്തോട്ടങ്ങൾക്ക് ഇടയിലൂടെയായി ഒഴുകുന്ന പൊന്നാനിപ്പുഴ കേരളത്തിലെ പൊന്നാനിയുടെ കനോലി കനാലിനോട് സാമ്യതയുണ്ട്.പൊന്നാനിയിൽനിന്ന് നിലമ്പൂർ വഴി ഗൂഡല്ലൂരിലെത്തിയ യാത്രാസംഘം ഗൂഡല്ലൂരിൽ നിന്ന് വയനാട് സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രക്കിടയിൽ ദേവർശോല കഴിഞ്ഞപ്പോഴാണ് പൊന്നാനി ആറ് കി.മീറ്റർ എന്ന് തമിഴിലും ഇംഗ്ലീഷിലുമായി എഴുതിയ ബോർഡ് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നാണ് പൊന്നാനിയിലെത്തുന്നത്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ നെല്ലിയാളം ഗ്രാമപ്പഞ്ചായത്തിലാണ് ‘പൊന്നാനി’ എന്ന പ്രദേശം. കേരളത്തിൽനിന്ന് കുടിയേറിയ നിരവധികുടുംബങ്ങൾ ഈ പൊന്നാനിയിലുണ്ട്. കേരളത്തിലെ പൊന്നാനിയുടെ നാട്ടുവഴികൾക്ക് സമാനമായ വഴികളും തമിഴ്നാട്ടിലെപൊന്നാനിയിലുണ്ട്.
പൊന്നാനിയിലെ യാത്രാസംഘത്തിലെ ആറുപേരിൽ പി.പി. റഫീഖ്, ഖലീൽ പള്ളിപ്പടി, ഇർഷാദ് ജമലുല്ലൈലി തങ്ങൾ, എ.കെ. സക്കീർ എന്നിവരും ഉണ്ടായിരുന്നു.
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…
പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട് കിടപിടിക്കുന്ന…
എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23),…
ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്.…
നിരവധി ബാങ്ക് പാസ്ബുക്കുകളും,സിംകാര്‍ഡുകളും,എടിഎം കാര്‍ഡുകളും കണ്ടെടുത്തു പരിശോധനക്ക് എത്തിയത്.പോലീസ് പരിശോധനക്കിടെ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി…
എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.