മരണവീട്ടിൽ കൂട്ടത്തല്ല്; മൊബൈല്‍ ഫോണും രണ്ടരലക്ഷത്തോളം രൂപയും എടിഎം കാര്‍ഡും നഷ്ടമായെന്ന് പരാതി

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; ചിറയിൻകീഴിൽ മരണവീട്ടിൽ സംഘർഷം&period; ഫോണും പണവും നഷ്ടമായെന്ന് പരാതി&period; കുടുംബവഴക്കിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മിൽ കൂട്ടത്തല്ലായി&period; കഴിഞ്ഞദിവസം കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി ആത്മഹത്യ ചെയ്ത വലിയകട സന്തോഷ് ജുവലറി ഉടമകളിലൊരാളായ വിനോദിന്റെ വീട്ടിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്&period;സംഭവമറിഞ്ഞെത്തിയ പോലീസിന്റെ ജീപ്പിനുമുന്നില്‍ കിടന്ന് പ്രതിഷേധിച്ച് ഒരു വിഭാഗം&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അക്രമികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം&period; വിനോദിന്റെ ഭാര്യവീട്ടുകാരാണ് അക്രമം അഴിച്ചുവിട്ടത്&period; വിനോദിന്റെ മൊബൈല്‍ ഫോണും രണ്ടരലക്ഷത്തോളം രൂപയും എ ടി എം കാര്‍ഡും മരണച്ചടങ്ങിനെത്തിയ ഭാര്യവീട്ടുകാര്‍ കൈവശപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ചതിനുപിന്നാലെയാണ് അക്രമം&period;കഴിഞ്ഞദിവസം ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് തളര്‍ന്നുപോയ ഭാര്യ സിന്ധു കിടപ്പുമുറിയില്‍ ഭര്‍ത്താവ് വിഷം കലര്‍ത്തിവച്ചിരുന്ന കുടിവെള്ളത്തിന്റെ ബാക്കി കുടിച്ചിരുന്നു&period; മൂത്തമകന്‍ മിഥുനും ഇതേ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ഇരുവരും ആശുപത്രിയിലായി&period; അപകടനില തരണം ചെയ്തശേഷം വീട്ടിലെത്തി ഭര്‍ത്താവിന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തശേഷം അന്വേഷിച്ചപ്പോഴാണ് പണവും മൊബൈല്‍ ഫോണും കളവുപോയതറിഞ്ഞത്&period;കിടപ്പുമുറയിലെ പാത്രത്തിലെ ദാഹജലത്തില്‍ വിഷത്തിന്റെ സാന്നിധ്യം അറിയാതെയാണ് ഭാര്യ സിന്ധുവും മൂത്ത മകന്‍ മിഥുനും വെള്ളം കുടിച്ചത്&period; ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനുമുന്‍പ് സിന്ധുവിന്റെ അമ്മയുടെ കൈവശം വീടിന്റെ താക്കോല്‍ ഏല്‍പ്പിച്ചിരുന്നു&period; ഇവരുടെ കൈയില്‍ നിന്നും ബന്ധു താക്കോല്‍ വാങ്ങി&comma; വിനോദ് എഴുതിയ ഒരു കത്തും പണവും മൊബൈല്‍ ഫോണും കൈവശപ്പെടുത്തിയെന്നാണ് വിനോദിന്റെ ബന്ധുക്കളുടെ ആരോപണം&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കത്ത് പോലീസിനെ ഏല്‍പ്പിച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു&period; പണം കവര്‍ന്നെന്ന ആരോപണം ചോദിയ്ക്കാനെത്തിയതായിരുന്നു സിന്ധുവിന്റെ കല്ലറയിലുള്ള കുടുംബാംഗങ്ങള്‍&period;തിങ്കളാഴ്ച വൈകിട്ടോടെ വീട്ടിലെത്തി വഴക്കിട്ട ഇവര്‍ സിന്ധുവിന്റെ രണ്ട് മക്കളെയും ആക്രമിച്ചു&period; എന്നാല്‍ പോലീസെത്തി കല്ലറയിലുള്ള ബന്ധുക്കളെ രക്ഷിയ്ക്കാന്‍ ശ്രമിച്ചെന്നാണ് വിനോദിന്റെ ബന്ധുക്കള്‍ പറയുന്നത്&period; പൊലീസ് ജീപ്പിന് മുന്നില്‍ കിടന്നു പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു&period;തുടര്‍ന്ന് ചിറയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കാനെത്തിയ ചിറയിന്‍കീഴ് സ്വദേശികളോട് ആശുപത്രിയില്‍ ചികിത്സ തേടാന്‍ എസ്ഐ പറഞ്ഞു&period; ആശുപത്രിയില്‍ നിന്നും സ്‌റ്റേഷനിലെത്തിയെങ്കിലും പൊലീസ് പരാതി സ്വീകരിയ്ക്കാതെ മനപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്നാണ് പരാതി&period; സിന്ധുവിന്റെ കല്ലറയിലുള്ള കുടുംബ ബന്ധുവായ ഒരു ഡിവൈഎസ്പിയുടെ സമ്മര്‍ദമാണ് ചിറയിന്‍കീഴ് പൊലീസ് കേസെടുക്കാതെ വൈകിപ്പിക്കുന്നതെന്നാണ് പരാതി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പര്‍ ഉപയോഗിച്ചുള്ള പുസ്തകങ്ങള്‍ നിര്‍മ്മിക്കും

തിരുവനന്തപുരം:-സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നു…

35 minutes ago

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല; നിയമസഭയില്‍ രേഖമൂലം മറുപടി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. നിയമസഭയിൽ രേഖാമൂലമുള്ള മറുപടി മുഖ്യമന്ത്രി നൽകി.സര്‍ക്കാര്‍…

3 hours ago

പട്ടാമ്പി ഉപജില്ലാ മേളകളിൽ തിളക്കമാർന്ന നേട്ടവുമായി വി.വി.എ.യു.പി. സ്കൂൾ കാരകുത്തങ്ങാടി

പട്ടാമ്പി ഉപജില്ലാ മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച് വി.വി.എ.യു.പി. സ്കൂൾ കാരകുത്തങ്ങാടി അഭിമാനാർഹമായ വിജയത്തിളക്കത്തിൽ. പ്രവർത്തിപരിചയ മേളയിൽ എൽ.പി., യു.പി.…

3 hours ago

ആനക്കരയിൽ മുസ്‌ലിം ലീഗിനെതിരായ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതം: മുസ്‌ലിം ലീഗ്

ആനക്കര : ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുസ്‌ലിം ലീഗിനെതിരെ ഉയരുന്ന ആക്ഷേപങ്ങൾ…

14 hours ago

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

തിരുവനന്തപുരം :-നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ. സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരം അനുഷ്ഠിക്കും. രണ്ടുപേർ വിതമായിരിക്കും…

14 hours ago

“ലഹരിക്കെതിരെ കരുനീക്കാം” പി. സി ഡബ്ലിയു. എഫ്.ഓൾ കേരള വൺ ഡേ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു

ചങ്ങരംകുളം :- ലഹരി വിമുക്ത സമൂഹ സൃഷ്ടിക്കായ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ 2026 സെപ്റ്റംബർ 19 മുതൽ ഡിസംബർ…

18 hours ago