പട്ടാമ്പി ഉപജില്ലാ മേളകളിൽ തിളക്കമാർന്ന നേട്ടവുമായി വി.വി.എ.യു.പി. സ്കൂൾ കാരകുത്തങ്ങാടി

&NewLine;<p class&equals;"wp-block-paragraph"> പട്ടാമ്പി ഉപജില്ലാ മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച് വി&period;വി&period;എ&period;യു&period;പി&period; സ്കൂൾ കാരകുത്തങ്ങാടി അഭിമാനാർഹമായ വിജയത്തിളക്കത്തിൽ&period; പ്രവർത്തിപരിചയ മേളയിൽ എൽ&period;പി&period;&comma; യു&period;പി&period; വിഭാഗങ്ങളിൽ അഗ്രിഗേറ്റ് ഫസ്റ്റ് നേടിയ വിദ്യാലയം യു&period;പി&period; വിഭാഗം ശാസ്ത്രമേളയിൽ അഗ്രിഗേറ്റ് സെക്കൻഡ് സ്ഥാനവും കരസ്ഥമാക്കി&period;വിദ്യാർത്ഥികളുടെ സർഗാത്മകതയും പ്രായോഗിക നൈപുണ്യവും ശാസ്ത്രാഭിരുചിയും പ്രകടമാക്കിയ വിവിധ മത്സരങ്ങളിലെ മികവാണ് ഈ നേട്ടങ്ങൾക്ക് അടിത്തറയായത്&period; കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി അധ്യാപകർ നടത്തിയ സമർപ്പിതമായ പരിശീലനവും രക്ഷിതാക്കളുടെ പിന്തുണയും കൂട്ടായ പ്രവർത്തനവും വിജയത്തിൽ നിർണായകമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> പഠനത്തോടൊപ്പം പ്രവർത്തനാധിഷ്ഠിത വിദ്യാഭ്യാസത്തിനും ശാസ്ത്രീയ ചിന്തയ്ക്കും സർഗാത്മക വികാസത്തിനും വിദ്യാലയം നൽകുന്ന പ്രാധാന്യത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ നേട്ടങ്ങൾ&period;നൂറുവർഷത്തെ അറിവിന്റെയും അനുഭവത്തിന്റെയും സേവനപാരമ്പര്യം അടയാളപ്പെടുത്തി ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് വിദ്യാലയത്തിന് ഈ ഇരട്ടിമധുരം&period; തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള വ്യക്തികളെ വളർത്തിയെടുത്തും വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ പാരമ്പര്യം സൃഷ്ടിച്ച വിദ്യാലയം&comma; അക്കാദമിക രംഗത്തും കലാ-കായിക&comma; ശാസ്ത്ര&comma; പ്രവർത്തിപരിചയ മേഖലകളിലും മികവിന്റെ പാതയിൽ മുന്നേറുകയാണ്&period;വിജയികളായ വിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും പിന്തുണച്ച രക്ഷിതാക്കളെയും സ്കൂൾ മാനേജ്‌മെന്റും പി&period;ടി&period;എയും അഭിനന്ദിച്ചു&period; നൂറ്റാണ്ടിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് പുതിയ തലമുറയുടെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും കരുത്തുപകരുന്ന വിദ്യാലയം&comma; ഭാവിയിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള ആത്മവിശ്വാസത്തോടെയാണ് മുന്നേറുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മരണവീട്ടിൽ കൂട്ടത്തല്ല്; മൊബൈല്‍ ഫോണും രണ്ടരലക്ഷത്തോളം രൂപയും എടിഎം കാര്‍ഡും നഷ്ടമായെന്ന് പരാതി

തിരുവനന്തപുരം: ചിറയിൻകീഴിൽ മരണവീട്ടിൽ സംഘർഷം. ഫോണും പണവും നഷ്ടമായെന്ന് പരാതി. കുടുംബവഴക്കിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മിൽ കൂട്ടത്തല്ലായി. കഴിഞ്ഞദിവസം കുടിവെള്ളത്തില്‍ വിഷം…

31 minutes ago

സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പര്‍ ഉപയോഗിച്ചുള്ള പുസ്തകങ്ങള്‍ നിര്‍മ്മിക്കും

തിരുവനന്തപുരം:-സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നു…

37 minutes ago

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല; നിയമസഭയില്‍ രേഖമൂലം മറുപടി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. നിയമസഭയിൽ രേഖാമൂലമുള്ള മറുപടി മുഖ്യമന്ത്രി നൽകി.സര്‍ക്കാര്‍…

3 hours ago

ആനക്കരയിൽ മുസ്‌ലിം ലീഗിനെതിരായ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതം: മുസ്‌ലിം ലീഗ്

ആനക്കര : ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുസ്‌ലിം ലീഗിനെതിരെ ഉയരുന്ന ആക്ഷേപങ്ങൾ…

14 hours ago

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

തിരുവനന്തപുരം :-നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ. സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരം അനുഷ്ഠിക്കും. രണ്ടുപേർ വിതമായിരിക്കും…

14 hours ago

“ലഹരിക്കെതിരെ കരുനീക്കാം” പി. സി ഡബ്ലിയു. എഫ്.ഓൾ കേരള വൺ ഡേ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു

ചങ്ങരംകുളം :- ലഹരി വിമുക്ത സമൂഹ സൃഷ്ടിക്കായ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ 2026 സെപ്റ്റംബർ 19 മുതൽ ഡിസംബർ…

18 hours ago