Categories: MALAPPURAMPONNANI

മനുഷ്യനായി സ്‌നേഹത്തോടെ ഇടപഴകാൻ കിട്ടുന്ന വിദ്യാഭ്യാസം നൽകുന്നത് പൊതുവിദ്യാലയങ്ങളില്‍:ആലങ്കോട് ലീലാകൃഷ്‌ണൻ.

പുതുപൊന്നാനി:മൂല്യങ്ങൾ കാത്തുസൂക്ഷിച്ചു മനുഷ്യനായി സ്‌നേഹത്തോടെ ഇടപഴകാൻ കിട്ടുന്ന വിദ്യാഭ്യാസം നൽകുന്നത് പൊതുവിദ്യാലയങ്ങളിലാണെന്ന് കവി ആലങ്കോട് ലീലാകൃഷ്‌ണൻ പറഞ്ഞു.പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ തൊണ്ണൂറ്റിനാലാം വാർഷികാഘോഷവും പ്രഥമാധ്യാപിക വി.ജെ. ജെസ്സി ടീച്ചറുടെ യാത്രയയപ്പ് സമ്മേളനത്തിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.ജാതി, മത,വർഗ്ഗ,വർണ്ണ വ്യത്യസന്തങ്ങളൊന്നുമില്ലാതെ മനുഷ്യനാക്കുന്നത് പൊതുവിദ്യാലയങ്ങളും അവിടുത്തെ നല്ല അധ്യാപകരുമാണ്.അത്രമേൽ മാതൃവാത്സല്യം കുട്ടികൾക്കുവേണ്ടി ചൊരിയുന്ന ഞാൻ പഠിച്ച കാലത്തുണ്ടായിരുന്ന അധ്യാപകരുടെ ജനുസ്സിൽപ്പെട്ട ഉത്തമ മാതൃകയാണ് സർവ്വീസിൽനിന്ന് വിരമിക്കുന്ന ജെസ്സി ടീച്ചർ. എല്ലാ മനുഷ്യരിലും ഈശ്വരനുണ്ട്.സ്‌നേഹത്തിന്റെ മനസ്സുള്ള മനുഷ്യരിലാണ് ഈശ്വരൻ നിലനിൽക്കുക.എല്ലാത്തരം വിഭാഗീയതകൾക്കും അധീതമായ സ്‌നേഹം പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളാണ് പൊതുവിദ്യാലയമെന്നും ഇത്തരം കേന്ദ്രങ്ങൾ സംരക്ഷിക്കേണ്ടത് അമ്മമാരെ അടിച്ചുകൊള്ളുന്ന മക്കൾവളരുന്ന ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ജെസ്സി ടീച്ചറെ പോലെ അമ്മയായ ഉമ്മയായ ഒരു മഹതിയായ അധ്യാപിക ഉയർന്നുവരട്ടെയെന്നും ഔദ്യോഗിക ജീവിതത്തിനുശേഷം ഇഷ്ടകാലം ആനന്ദത്തോടെ മുന്നേറാനാവട്ടെയെന്നും ജെസ്സി ടീച്ചർക്കാവട്ടെയെന്നും പൊന്നാനിയുടെ പൈതൃകവും പാരമ്പര്യവും നിലനിൽക്കുന്ന വിദ്യാലയമാണ് പുതുപൊന്നാനി ഗവ. ഫിഷറീസ് സ്കൂളെന്നും അദ്ദേഹം പറഞ്ഞു.സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കേരളാ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്‌ഘാടനം ചെയ്‌തു.പൊതുവിദ്യാലയത്തിന്റെ അഭിവൃദ്ധിക്കായി എല്ലാം സമർപ്പിച്ച മാതൃകാ അധ്യാപികയാണ് ജെസ്സി ടീച്ചറെന്നും ഒരു അധ്യാപിക എങ്ങനെയായിരിക്കണമെന്ന പരിപൂർണ്ണത കാണിച്ചുതന്നാണ് ജെസ്സി ടീച്ചർ ഔദ്യോഗിക ജീവിതത്തിൽനിന്ന് പടിയിറങ്ങുന്നതെന്നും ഇതിനെ മറ്റു അധ്യാപകരും പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.അക്‌ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാൻ കെ.വി.അബ്ദുൽനാസർ മുഖ്യാതിഥിയായിരുന്നു.സർവീസിൽനിന്ന് വിരമിക്കുന്ന പ്രഥമാധ്യാപിക വി.ജെ. ജെസ്സി ടീച്ചർക്ക് പി.ടി.എയും സ്റ്റാഫും നൽകുന്ന ഉപഹാരം കവി ആലങ്കോട് ലീലാകൃഷ്‌ണനും പൊന്നാട അണിയിക്കാൻ അഡ്വ. എം.കെ. സക്കീറും കൈമാറി. മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട്, കായിക താരങ്ങളായ അർഷാഷെറിൻ,അഫ്‌സൽ, ഗായകരായ ശിഹാബ് പാലപ്പെട്ടി,ശിഹാബ് പതുപൊന്നാനി എന്നിവരെ ചടങ്ങിൽ ആദരിക്കുകയും ഉപജില്ലാ കലാ -കായിക മേളകളിൽവിജയികളായ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്‌തു.സ്വാഗതസംഘം ചെയധ്യർമാൻ എ. ബാത്തിഷ, കൺവീനർ ഫാറൂഖ് വെളിയങ്കോട്, പൊന്നാനി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ ഒ.ഒ. ഷംസു, അജീന ജബ്ബാർ, കൗൺസിലർ ഫർഹാൻ ബിയ്യം,പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ശ്രീജ, ബി.പി.സി. ഡോ. ഹരിആന്ദകുമാർ, റസിയ അലി, സി.എം. ഇബ്രാഹിം,അധ്യാപകരായ എം. ധനദാസ്, നുസ്രത്ത് ബീഗം,കെ.പി. ശില്പ, യു.ആർ.സി.പരിശീലകരായ അജിത്ത് ലൂക്ക്, ആതിര ഭദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.ഗായകരായ ശിഹാബ് പാലപ്പെട്ടി,ശിഹാബ് പുതുപൊന്നാനി എന്നിവരുടെ നേതൃത്വത്തിൽ പ്രാദേശിക കലാകാരന്മാരുടെ സംഗീതവിരുന്നും ശ്രദ്ധേയമായി

Recent Posts

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം

ചങ്ങരംകുളം സ്വദേശിയും ഡ്രൈവറും രക്ഷപെട്ടത് അത്ഭുതകരമായി ദേശീയപാതയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം.പൈങ്കണ്ണൂർ…

7 hours ago

വ്യാജ രേഖകൾ ;ബംഗ്ലാദേശ് പൗരന്മാര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍

പൊന്നാനി: പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന കേരളത്തിലെ പല ജില്ലകളിലും താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍.…

7 hours ago

വട്ടംകുളം GJB സ്കൂൾ പഠനോത്സവം 2025

വട്ടംകുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ നജീബ് അവർകൾ ഉത്ഘാടനം ചെയ്തു… വട്ടംകുളം GJB സ്കൂൾ പഠനോത്സവം 2025.. ധ്വനി…

10 hours ago

എടപ്പാള്‍ ഐലക്കാട് സ്വദേശിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എടപ്പാള്‍:ഐലക്കാട് സ്വദേശിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അയിലക്കാട് സ്വദേശി 71 വയസുള്ള പുളിക്കത്ര ബാലനെ യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.വ്യാഴാഴ്ച…

10 hours ago

സൈബർ തട്ടിപ്പ്; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.…

13 hours ago

മഴ വരുന്നു; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ്…

13 hours ago