തിരൂർ : മതത്തിന്റെ പേരിൽ വർഗീയമായി ജനങ്ങളെ ഭിന്നിപ്പിച്ച് ബി.ജെ.പി. മുതലെടുപ്പുനടത്തുകയാണെന്ന് സി.പി.എം. പൊളിറ്റ്‌ബ്യൂറോ അംഗം എം.എ. ബേബി. കെ. ദാമോദരൻ പഠനകേന്ദ്രം തിരൂർ ബി.പി. അങ്ങാടിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ബി.ജെ.പി.യെ ഒറ്റപ്പെടുത്താൻ മതനിരപേക്ഷ കക്ഷികൾ ഒറ്റക്കെട്ടാകണം. ഓരോ സംസ്ഥാനത്തെയും മതനിരപേക്ഷ പ്രസ്ഥാനങ്ങളിലെ പ്രമുഖ കക്ഷികൾ ഇതിന് മുഖ്യപങ്കു വഹിക്കണം. 2025-ൽ ആർ.എസ്.എസിന്റെ നൂറാംവാർഷികത്തിൽ ഹിന്ദു രാഷ്‌ട്രം പ്രഖ്യാപിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.‘ദേശീയ രാഷ്‌ട്രീയവും പ്രതിപക്ഷ കൂട്ടായ്‌മയും’ എന്നതായിരുന്നു ബേബിയുടെ പ്രഭാഷണവിഷയം. കൂട്ടായി ബഷീർ അധ്യക്ഷതവഹിച്ചു.
‘ചരിത്രവും ശാസ്ത്രവും വെട്ടിമാറ്റപ്പെടുമ്പോൾ’ എന്ന വിഷയത്തിൽ മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും ‘ശസ്ത്രവും സമൂഹവും’ എന്ന വിഷയത്തിൽ പ്രൊഫ. കെ. പാപ്പൂട്ടിയും ‘ജ്ഞാനോത്‌പാദനവും സ്ത്രീകളും’ എന്ന വിഷയത്തിൽ ഡോ. മാളവിക ബെന്നിയും ‘വ്യക്തിനിയമങ്ങളും ലിംഗസമത്വവും’ എന്ന വിഷയത്തിൽ അഡ്വ. പി.എം. ആതിരയും പ്രഭാഷണം നടത്തി.
ചങ്ങരംകുളം:വേനൽതുമ്പി എടപ്പാൾ ഏരിയ കലാജാഥക്ക് പെരുമുക്കിൽ സ്വീകരണം നല്‍കി.സ്വീകരണത്തിൽ ദേശിയ സ്കൂൾ വെയിറ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച അദ്നാൻ അബ്‌ദുൾ…
തൃശൂര്‍: ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി എ ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു…
പൊന്നാനി | കൂട്ടായ ജനമുന്നേറ്റത്തിലൂടെ ലഹരി - വിധ്വംസക പ്രവണ തകളെ നിർമ്മാർജ്ജനം ചെയ്യുന്നതിന് പൊന്നാനി തീരദേശ പോലീസും സന്നദ്ധ…
മുംബയ്: രാജ്യത്തെ എടിഎം ഇടപാടുമായി ബന്ധപ്പെട്ട പുതുക്കിയ നിരക്കുകള്‍ 2025 മേയ് ഒന്ന് മുതല്‍ നിലവില്‍ വരും.രാജ്യത്തുടനീളമുള്ള സൗജന്യ ഇടപാട്…
ചാവക്കാട്:കാർണിവൽ കേന്ദ്രത്തിലെ ലൈറ്റ് പൊട്ടിവീണ് മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു.ബ്ലാങ്ങാട് ബീച്ചിലെ കാർണിവൽ കേന്ദ്രത്തിൽ ചൊവ്വാഴ്ച രാത്രി രാത്രിയാണ് അപകടം.രാത്രി 7…
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ബുധനാഴ്ച കൊടിയേറ്റം. പ്രധാന സാരഥികളായ തിരുവമ്ബാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക.സാമ്ബിള്‍ വെടിക്കെട്ടും…