ചങ്ങരംകുളം:എട്ടടി ഉയരത്തിൽ എഴുപത് കിലോ തൂക്കം വരുന്ന ഭീമൻ ലോകകപ്പ് മാതൃകയൊരുക്കി ശ്രദ്ധേയനാവുകയാണ് ചങ്ങരംകുളം സ്വദേശിയായ യുവാവ്.ലോകകപ്പ് പ്രചാരണാർത്ഥമാണ് ചങ്ങരംകുളം മൂക്കുതല സ്വദേശിയായ തിയ്യത്ത് വളപ്പിൽ മണികണ്ഠൻ എട്ടടി ഉയരമുള്ള ലോകകപ്പ് മാതൃക തയ്യാറാക്കിയത്
ജിപ്സം തെർമോക്കോൾ എന്നിവ ഉപയോഗിച്ചാണ് 70 കിലോയോളം തൂക്കം വരുന്ന വേൾഡ് കപ്പ് മാതൃക തയ്യാറാക്കിയിരിക്കുന്നത് ഫുട്ബോളിനോട് ഉള്ള കടുത്ത ആവേശമാണ് ഇത്തരത്തിൽ ഒരു വേൾഡ് കപ്പ് മാതൃക ഒരുക്കാൻ മണികണ്ഠന് പ്രചോദനമായത്.പത്ത് ദിവസം കൊണ്ടാണ് മണികണ്ഠൻ ലോകകപ്പ് മാതൃകയുടെ പണി പൂർത്തികരിച്ചത്.കുന്നംകുളം ഫെയ്ർ എഫ്.സിയിലെ ഫുട്ബോൾ പരിശീലകൻ കൂടിയായ മണികണ്ഠൻ മിനിയേച്ചർ ക്ലേ മോഡലിംഗ് ആർട്ട് വർക്ക് തുടങ്ങിയവയിലും സജീവമാണ്.യുഎഇ ഒമാൻ തുടങ്ങി രാജ്യങ്ങളിൽ ഗ്രാഫിക് ഡിസൈനറായും
ക്ലേ മോർഡലിങ്ങ് ആർട്ട് ജോലിയും ഇദ്ധേഹം ചെയ്തിട്ടുണ്ട്.പരേതനായ പനങ്ങാടനാണ് പിതാവ്. അമ്മ പൊന്നി. അവിവാഹിതനാണ് മണികണ്ഠൻ.
കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ…
എടപ്പാൾ: പൊതു ആസ്തിയായ നാഗമ്പാടം പാടശേഖരത്തിലെ തോട് മണ്ണിട്ട് നികത്തി റോഡ്’ നിർമ്മിച്ചതായി നാട്ടുകാരുടെ പരാതി.കുറഞ്ഞ വിലക്ക് പാടം വാങ്ങിക്കൂട്ടിയ…
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ…
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്…
എടപ്പാൾ.. ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത…
ഇന്ത്യയില്‍ ടെലികോം കമ്ബനികള്‍ അധികമൊന്നുമില്ല. സേവനങ്ങള്‍ നല്‍കുന്നതില്‍ ഉള്ള കമ്ബനികള്‍ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല . ഉപഭോക്താക്കളെ കൈയിലെടുക്കാൻ…