Categories: BUSINESS

ബുള്ളറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത.റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 പുതുവര്‍ഷത്തില്‍ എത്തിയേക്കും

പരമ്പരാഗത ഡിസൈൻ ശൈലി പൊളിച്ചെഴുതി നിരവധി പുതിയ ബൈക്കുകളാണ് റോയൽ എൻഫീൽഡിൽ നിന്ന് നിരത്തുകളിൽ എത്തുന്നത്. ഹിമാലയൻ, മെറ്റിയോർ 350, പുതിയ ക്ലാസിക് തുടങ്ങിയവയെല്ലാം ഈ മാറ്റത്തിന്റെ ഉദാഹരണങ്ങളാണ്. ഈ നിരയുടെ തുടർച്ചയെന്നാണ് അഡ്വഞ്ചർ ബൈക്കായ ഹിമാലയന്റെ പുതിയ പതിപ്പും വിപണിയിൽ എത്താൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട്. സ്‌ക്രാം 411 എന്ന പേരിലായിരിക്കും ഈ ബൈക്ക് എത്തുക.

റോയൽ എൻഫീൽഡ് ഹിമാലയന്റെ ബജറ്റ് ബൈക്ക് മോഡലായിരിക്കും സ്‌ക്രാം 411 എന്നാണ് വിവരം. പേര് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

2022 ഫെബ്രുവരിയിൽ ഈ മോഡൽ വിപണിയിൽ എത്തിയേക്കുമെന്നാണ് സൂചന. ഹിമാലയൻ എന്ന മോഡൽ യഥാർഥ സാഹസിക ബൈക്ക് ആണെങ്കിൽ ഇതിനെ അടിസ്ഥാനമാക്കി എത്തുന്ന പുതിയ മോഡൽ റോഡുകൾക്കും ഏറെ യോജിച്ച വാഹനമായിരിക്കുമെന്നാണ് വിലയിരുത്തലുകൾ.

ഹിമാലയൻ അഡ്വഞ്ചർ ബൈക്കിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെങ്കിലും നേരിയ ഡിസൈൻ മാറ്റങ്ങൾ ഈ ബൈക്കിൽ പ്രതീക്ഷിക്കാം. ഹിമാലയനിൽ നൽകിയിട്ടുള്ള വിൻഡ് സ്‌ക്രീൻ, ലഗേജ് റാക്ക്, 21 ഇഞ്ച് വീൽ, എന്നിവ സ്‌ക്രാമിൽ നൽകിയിട്ടില്ല. 18 ഇഞ്ച് വീൽ ആയിരിക്കും ഈ ബൈക്കിലുണ്ടാകുക. ഹിമാലയൻ മോഡലിന് സ്‌പോർട്ടി ഭാവം നൽകിയിരുന്ന ഉയർന്ന ഫെൻഡർ പുതിയ മോഡലിൽ നൽകാത്തതും ഈ ബൈക്കിലെ മാറ്റമാണ്.

പുതിയ ഹെഡ്‌ലാമ്പ് ക്ലെസ്റ്റർ, രൂപമാറ്റം വരുത്തിയിട്ടുള്ള ഇൻസ്ട്രുമെന്റ് പാനൽ, വലിപ്പം കുറഞ്ഞ ഹാൻഡിൽ ബാർ, പുതുമയുള്ള ബാഡ്ജിങ്ങ്, സിംഗിൾ സീറ്റ്, ഗ്രാബ് റെയിൽ, ടെയ്ൽലാമ്പ്, സാധാരണ ബൈക്കുകൾക്ക് സമാനമായ ഫെൻഡർ തുടങ്ങിയവ ഈ ബൈക്കിന് പുതുമ നൽകുന്നവയാണ്. എക്‌സ്‌ഹോസ്റ്റ് പൈപ്പിന്റെ ഡിസൈനിലും മാറ്റം പ്രതീക്ഷിക്കാം. വശങ്ങളിലെ കൗളിലായിരിക്കും ബാഡ്ജിങ്ങ് നൽകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

മെക്കാനിക്കൽ ഫീച്ചറുകൾ ഹിമാലയനിൽ നിന്ന് കടമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 411 സി.സി. എയർ-ഓയിൽ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് ഹിമാലയനിൽ പ്രവർത്തിക്കുന്നത്. ഇത് 24.3 ബി.എച്ച്.പി. പവറും 32 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്‌സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. അതേസമയം, ഹിമാലയന്റെ കരുത്തേറിയ പതിപ്പിന്റെ നിർമാണത്തിലാണ് റോയൽ എൻഫീൽഡ് എന്നും സൂചനയുണ്ട്.

Recent Posts

അനാറിന് എന്തൊരു പവറാണ്..! ദിവസവും കഴിച്ചാല്‍ ഇത്രയ്ക്കും ഗുണങ്ങളുണ്ട്, ഇതൊക്കെയാണ് അറിയേണ്ടത്

വേനല്‍ക്കാലമാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ചൂടിന് ഒട്ടും ശമനമില്ല. പലയിടത്തും സൂര്യാതപവും ഉഷ്‌ണ തരംഗവും ഒക്കെ പതിവ് കാഴ്‌ചയാണ്.വേനലിന്റെ കാഠിന്യം ഒട്ടും…

3 hours ago

ഷൈൻ ടോമിനോട് എണ്ണിയെണ്ണി ചോദിക്കാൻ പൊലീസ്, 32 ചോദ്യങ്ങളുള്ള ചോദ്യാവലി തയാര്‍; ഉത്തരം പറയാൻ നടന് ‘ട്യൂഷൻ’

കൊച്ചി: ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം…

3 hours ago

വഖഫ് നിയമ ഭേദഗതിക്കെതിരെ പൊന്നാനിയിൽ പ്രതിഷേധമിരമ്പി

സമന്വയം പൊന്നാനി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പൊന്നാനി | കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി…

3 hours ago

വഖഫ് നിയമ ഭേദഗതി ബിൽ: വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള സംഘ് പരിവാർ തന്ത്രം പി.ഡി.പി.

തിരൂർ: കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖഫ് ഭേദഗതി ബിൽ വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള ഭര കൂട തന്ത്രമാണെന്ന് പിഡിപി…

4 hours ago

“വേനൽതുമ്പി കലാജാഥ സ്വീകരണങ്ങൾ വിജയിപ്പിക്കും. “

എടപ്പാൾ | ബാലസംഘം എടപ്പാൾ പഞ്ചായത്ത് പ്രവർത്തകർ കൺവെൻഷൻ ചേർന്നു.വേനൽതുമ്പി കലാജാഥ സ്വീകരണങ്ങളും ബാലോത്സവങ്ങളും അവധിക്കാല പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നതിനായി ചേർന്ന…

14 hours ago

വ്യാപാരസമുച്ചയവും ബസ് കാത്തിരിപ്പുകേന്ദ്രവും തുറന്നു

വേങ്ങര : ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ നിർമിച്ച സീതിഹാജി സ്മാരക വ്യാപാരസമുച്ചയവും ബസ് കാത്തിരിപ്പുകേന്ദ്രവും പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ ഉദ്ഘാടനംചെയ്തു.…

14 hours ago