ബി ജെ പി സർക്കാർ ജനാധിപത്യത്തെ കുഴിച്ചു മൂടുന്നു:ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon;രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ അസ്ഥിവാരത്തെതന്നെ തകർക്കാൻ വേണ്ടി നടക്കുന്ന ഗുരുതരമായ ഭരണഘടനാവിരുദ്ധ സമീപനങ്ങളെയും പ്രവർത്തനങ്ങളെയും ഇന്ത്യൻ ജനത ചെറുത്തു തോൽപ്പിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ&period; എം&period;പി അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും തീർത്തും അന്യായമായി പൗരസമൂഹത്തിൽപ്പെട്ട ജനവിഭാഗങ്ങളെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് വെട്ടിക്കളയാനും നടത്തുന്ന പ്രവർത്തനങ്ങൾ ജനാധിപത്യ ബോധമുള്ള ജനങ്ങൾ നോക്കി നിൽക്കുകയില്ല&period; ഭരണഘടനാപരമായ അടിസ്ഥാനാവകാശങ്ങളെ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നടപടികളെ ഭരണഘടന കൊണ്ടുതന്നെ തോൽപ്പിക്കാനുള്ള ബോധം ജനങ്ങൾക്കുണ്ടെന്ന് ചങ്ങരംകുളത്ത് പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തുകൊണ്ട് സമദാനി പറഞ്ഞു&period; എസ്ഐആർ&comma; ഒരു രാജ്യം ഒരു വോട്ട്&comma; ഡീലിമിറ്റേഷൻ എന്നീ ഓമനപ്പേരുകളിൽ കൊണ്ടുവന്ന പരിഷ്കരണമെന്ന് പേരിട്ട നടപടികൾക്ക് പിന്നിലെ ദുഷ്ടലാക്കാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത്&period; ആയിരക്കണക്കിന് പേരെ വോട്ടർ പട്ടികയിൽ നിന്ന് മാറ്റുക എന്ന കുതന്ത്രമാണ് ഇതിന്റെയെല്ലാം പിറകിലെന്ന് വ്യക്തമായിക്കഴിഞ്ഞു&period; മുഖ്യമായും ന്യൂനപക്ഷ ജനസമൂഹത്തെ ഉന്നം വെച്ചുകൊണ്ടുള്ളതാണ് ഈ നടപടിയെന്ന് പ്രമുഖ ദേശീയ പത്രങ്ങൾ തന്നെ കണ്ടെത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു&period; വിശേഷിച്ചും കർണാടകയും ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങളിൽ നടന്നത് ഞെട്ടിപ്പിക്കുന്ന ബോട്ടവകാശനിഷേധമാണ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അവിടെയെല്ലാം ജനങ്ങളുടെ കടുത്ത പ്രതിഷേധമാണ് ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്&period; ഫോറം ആറിൽ അനാവശ്യമായ പുതിയ ചോദ്യങ്ങൾ എങ്ങനെ തിരുകിക്കയറ്റിയെന്ന് ഇലക്ഷൻ കമ്മീഷനിൽ അധികൃത സ്ഥാനത്തിരിക്കുന്നവർ തന്നെ ചോദിക്കുന്ന അവസ്ഥയുണ്ടായി&period; ഫോറം ഏഴിൽ പൗരന്മാരുടെ പേരുകൾ വെട്ടിമാറ്റി തൽസ്ഥാനത്ത് പരാതിക്കാർ എന്ന പേരിൽ ചില പേരുകൾ എഴുതിച്ചേർത്തിരിക്കുന്നു&period; മിക്ക സ്ഥലങ്ങളിലും ഒരേ പരാതിക്കാരൻ&period; അയാളോട് അന്വേഷിച്ചപ്പോഴാകട്ടെ അങ്ങനെയൊരു പരാതി താൻ നൽകിയിട്ടില്ല എന്ന വെളിപ്പെടുത്തലും&period; ആകെക്കൂടി ലോകത്തിലെ ഏറ്റവും വലിയൊരു ജനാധിപത്യ രാജ്യത്തിന്റെ മഹത്തായ തെരഞ്ഞെടുപ്പ് പ്രക്രിയയെ പരിഹസിക്കുന്ന പ്രവർത്തനങ്ങളാണ് ഈ നടക്കുന്നത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭരണഘടനക്ക് രൂപം നൽകിയ ഇന്ത്യയുടെ ജനാധിപത്യ മതേതര സംവിധാനം കെട്ടിപ്പടുത്ത ദേശീയ നേതാക്കളോ അതിൽ വിശ്വസിക്കുകയും അതിനെ ആശ്രയിക്കുകയും ചെയ്യുന്ന ജനതയോ മാപ്പ് നൽകുന്ന കാര്യമല്ല ഇതത്രയും&period; പ്രതിസന്ധികൾ ഏതു വരുമ്പോഴും രാജ്യത്തെ ജനങ്ങൾക്കുള്ള ആദ്യത്തെയും അവസാനത്തെയും ആശ്വാസം ജനാധിപത്യ വ്യവസ്ഥയും അതിനെ താങ്ങിനിർത്തുന്ന തെരഞ്ഞെടുപ്പ് സംവിധാനവുമാണ്&period; അതിൽ ഇടപെടുകയും ജനവിശ്വാസം തകർക്കുകയും ചെയ്യുന്ന നടപടികളിൽ നിന്ന് എത്രയും പെട്ടെന്ന് പിന്തിരിയുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടതെന്ന് സമദാനി ആവശ്യപ്പെട്ടു&period;മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ&period; ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി&period;നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി പി യൂസഫലി അധ്യക്ഷത വഹിച്ചു&period; ജില്ലാ ലീഗ് ട്രഷറർ അഷ്‌റഫ് കോക്കൂർ&comma; നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷമീർ ഇടിയാട്ടയിൽ&comma; ട്രഷറർ വി വി ഹമീദ്&comma; ഭാരവാഹികളായ ടി കെ റഷീദ്&comma; വി മുഹമ്മദുണ്ണി ഹാജി&comma; ബഷീർ കക്കിടിക്കൽ&comma; കെ ആർ റസാക്ക്&comma; പി പി ഉമ്മർ&comma; ടി എ മജീദ്&comma; യു മുനീബ്&comma; എ വി അഹമ്മദ്&comma; സുബൈർ കൊട്ടിലുങ്ങൽ &comma; ഷാനവാസ് വട്ടത്തൂർ&comma; അഷ്ഹർ പെരുമുക്ക്&comma; അഡ്വ അഷ്‌റഫ്‌&comma; ടി കെ ഗഫൂർ&comma; ടി പി മുഹമ്മദ്‌&comma; കദീജ മൂത്തേടത്ത്&comma; റാഷിദ് സെല്ലു എന്നിവർ പ്രസംഗിച്ചു&period; ഉമ്മർ തലാപ്പിൽ&comma; അൻവർ എം കെ&comma; പി വി ഇബ്രാഹിം കുട്ടി&comma; പി കെ അബൂബക്കർ&comma; സി എം അബു&comma; കെ കെ ബീരാൻ കുട്ടി&comma; കെ പി കമറു&comma; കുഞ്ഞുമുഹമ്മദ്‌ കടവനാട്&comma; എം പി നിസാർ&comma; കുഞ്ഞിമോൻ ഹാജി&comma; ഷബീർ ബിയ്യം&comma; വി പി ഹസ്സൻ&comma; ടി മുസ്തഫ&comma; പി ബീവി&comma; ആയിഷ ഹസ്സൻ&comma; കെ സി ശിഹാബ്&comma; സി കെ അഷ്‌റഫ്‌&comma; സി പി ശിഹാബ്&comma; ഇപി എനു&comma; സലീം കോക്കൂർ&comma; അബ്ദുല്ല കുന്നനയിൽ എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള…

2 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കണം; തവനൂരിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ ജ്വാല

തവനൂർ : രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട്…

2 hours ago

കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് തുടക്കം

എടപ്പാൾ | കെ.പി.എസ്.എ സഹോദയ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾക്ക് എം.എച്ച് സ്കൂളിൽ തുടക്കമായി. 23 വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം കുട്ടികളാണ്…

2 hours ago

മോദി വോട്ട് മോഷ്ടിച്ച് രാജ്യത്തെ തട്ടിയെടുത്തു; പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ്…

4 hours ago

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമർദപാത്തി; സംസ്ഥാനത്ത് മഴ കനക്കുന്നു, ഒമ്പത് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ‍യ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ഒന്‍പത്…

5 hours ago

വണ്ടൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ഡോക്ടർക്കും ആശുപത്രിക്കുമെതിരെ പരാതി

വണ്ടൂർ: വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ ഗുരുതരആരോപണങ്ങളുമായി ബന്ധുക്കൾ. വണ്ടൂർ എറിയാട്…

5 hours ago