കോട്ടക്കൽ: പ്രസവത്തിനിടെ അപകടാവസ്ഥയിലായ തന്റെ വീട്ടിലെ നിത്യസന്ദർശകനായ പൂച്ചക്ക് രക്ഷകനായി കൊൽക്കത്ത സ്വദേശി ഹസീബുൾ. ജീവൻ നഷ്ടപ്പെടുമെന്ന് മനസ്സിലായതോടെ പൂച്ചയേയും കൊണ്ട് സഞ്ചരിച്ചത് കിലോമീറ്ററുകൾ. ഒടുവിൽ സ്വകാര്യ വെറ്ററിനറി ക്ലിനിക്കിലെത്തിപ്പോൾ ഓപറേഷന് വേണ്ടത് ആറായിരത്തോളം രൂപ.
തന്റെ കൈവശമുള്ളതും ജോലി സ്ഥലത്തുനിന്ന് കടം വാങ്ങിയും 5500 രൂപ നൽകി പൂച്ചക്ക് ഓപറേഷൻ നടത്തി ജീവൻ തിരിച്ചു പിടിക്കുകയായിരുന്നു. ഈ കഥയറിഞ്ഞ എടരിക്കോട് ചുടലപ്പാറയിലെ നാട്ടുകാർ പണം സ്വരൂപിച്ച് ഹസീബുളിന് കൈമാറി. ഏഴു വർഷം മുമ്പാണ് ഫർണിച്ചർ ജോലിക്കാരനായി ഹസീബുളും ഭാര്യ അമീനയും മകൻ ഹബീബുളും ചുടലപ്പാറയിൽ എത്തുന്നത്. ഇതിനിടെയാണ് വീട്ടിൽ പൂച്ച അതിഥിയായെത്തുന്നത്. ‘ബില്ലീസ്’ എന്ന് വിളിപ്പേരിട്ട് പൂച്ചയെ തങ്ങളോടൊപ്പം ചേർത്ത് പിടിച്ചു പിന്നീടിവർ.
കഴിഞ്ഞ ദിവസമാണ് പ്രസവത്തിനിടെ പൂച്ചക്കുഞ്ഞ് പുറത്തുവന്ന നിലയിൽ ബില്ലീസ് വേദനയെടുത്ത് കരയുന്നത് കണ്ടത്. തുടർന്ന് ഓട്ടോ ഡ്രൈവർ നസീറിനെയും കൂട്ടി ക്ലിനിക്കിൽ എത്തുകയായിരുന്നു. വയറു കീറി രണ്ടു കുഞ്ഞുങ്ങളേയും പുറത്തെടുത്തെങ്കിലും ചത്തിരുന്നു. വയറിന് തുന്നലിട്ട ബില്ലിസ് സുഖം പ്രാപിച്ചു വരുന്നു. ഓട്ടോ ഡ്രൈവറാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് സുമനസ്സുകളുടെ സഹായത്തോടെ അധ്യാപകരായ കരീം പൂക്കയിൽ, സത്യൻ, കെ.കെ. ഷൗക്കത്തലി, വെട്ടൻ വിശ്വൻ, അച്ചുതൻ എന്നിവർ ഹസീബുളിന് പണം കൈമാറി. പൂച്ചയുടെ ജീവൻ രക്ഷിക്കാൻ മാതൃക കാണിച്ച യുവാവിനെ നാട്ടുകാർ അഭിനന്ദിച്ചു.
ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി ആരംഭിക്കുന്ന എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം പൊന്നാനി എംഇഎസ് കോളേജ്…
സ്കൂൾ സമയമാറ്റവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഭൂരിഭാഗം സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തുവെന്നും അടുത്ത വർഷം…
സുൽത്താൻബത്തേരി: വയനാട് വാഴവറ്റയിൽ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങൾ മരിച്ചു. വാഴവറ്റ സ്വദേശികളായ കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ്…
കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍…
മലപ്പുറം : തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ്…
പൊറത്തൂർ :പത്തുകൊല്ലം എം.എൽ.എയായും അഞ്ചുകൊല്ലം മന്ത്രിയായും പ്രവർത്തിച്ചിട്ടും തവനൂർ മണ്ഡലത്തിലെ ജനതയ്ക്ക് നിരാശ മാത്രമാണ് കെ.ടി.ജലീൽ സമ്മാനിച്ചതെന്ന് കോൺഗ്രസ് തവനൂർ…