ബസ്സോടിക്കുന്നതിനിടെ മൊബൈൽഫോൺ ഉപയോഗിച്ച കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി മോട്ടോർവാഹനവകുപ്പ്. ബത്തേരി ഡിപ്പോയിലെ ജീവനക്കാരനായ സിയാദിനെതിരേയാണ് നടപടി. മൂന്നുമാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. വാഹനം ശരിയായ രീതിയിൽ ഓടിക്കുന്നതിനെക്കുറിച്ച് എടപ്പാളിലെ ഐ.ഡി.ടി.ആർ. പരിശീലനകേന്ദ്രത്തിൽ അഞ്ചുദിവസം പരിശീലനത്തിൽ പങ്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്. ബത്തേരിയിൽനിന്ന് മാനന്തവാടിയിലേക്ക് ബസ്സോടിക്കുന്നതിനിടെ മൊബൈൽഫോണിൽ സംസാരിക്കുന്നതിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതുപ്രകാരം അശ്രദ്ധമായി വാഹനമോടിച്ചെന്ന പരാതിയിലാണ് ബത്തേരി ജോയിന്റ് ആർ.ടി.ഒ. ജയദേവൻ നടപടിയെടുത്തത്. സിയാദിന് കാരണംകാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടിയിരുന്നു. നിയമം ലംഘിച്ച് വാഹനമോടിച്ചതായി ബോധ്യപ്പെട്ടതോടെയാണ് നടപടി. സിയാദിനെ കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി.യും സസ്പെൻഡ് ചെയ്തിരുന്നു.
പുറത്തൂർ :സ്ത്രീകൾക്കും വിദ്യാർഥികൾക്കുംകെ.എസ്.ആർ.ടി.സി. ബസിൽ സൗജന്യയാത്രയൊരുക്കിതൃപ്രങ്ങോട് പഞ്ചായത്ത്ഭരണസമിതി. എല്ലാ ദിവസവുംരാവിലെ ഏഴുമണിക്ക്പഞ്ചായത്തിന്റെഅതിർത്തിയായഅത്താണിപ്പടിയിൽ നിന്ന്‌തുടങ്ങി ഗ്രാമവഴികളിലൂടെവാഹനമോടും. ചമ്രവട്ടം,ആലത്തിയൂർ, ബി.പി. അങ്ങാടി,കൊടക്കൽ, ബീരാഞ്ചിറ,…
മലപ്പുറം : നിരോധിതമരുന്നുകൾഫാർമസികളിൽകെട്ടിക്കിടക്കുന്നസാഹചര്യമുണ്ടെങ്കിൽനീക്കം ചെയ്യാൻ നടപടിസ്വീകരിക്കുമെന്ന് കളക്ടർവി.ആർ. വിനോദ്.നിരോധിക്കപ്പെട്ടമരുന്നുകൾ ജില്ലയിൽവിതരണം ചെയ്യുന്നുണ്ടെന്നവാർത്തകളുടെഅടിസ്ഥാനത്തിൽ വസ്തുതപരിശോധിക്കണമെന്ന് പി.അബ്ദുൽ ഹമീദ് എം.എൽ.എ.ജില്ലാ വികസനസമിതിയോഗത്തിൽഉന്നയിച്ചിരുന്നു.നിരോധിക്കപ്പെട്ടമരുന്നുകളുടെഉത്പാദനംപൂർണമായുംനിർത്തിയിട്ടുണ്ട്.എന്നാൽ നിലവിൽസ്റ്റോക്കിലുള്ളത്വിറ്റഴിക്കാനുള്ള…
മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിന് വീട് വിട്ടിറങ്ങിയ രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനെന്ന് കരുതി എത്തിയത് ഫയർ സ്റ്റേഷനില്‍.മലപ്പുറത്താണ് സംഭവം. നാല്…
തിരുവനന്തപുരം: സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്. 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍…
ദുബായി: ഐസിസി ചാമ്ബ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ - പാക് പോരാട്ടം. ദുബായി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30നാണ്…
സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രിക്കും അഭിവാദ്യമർപ്പിച്ച് മലപ്പുറം ജില്ലാ ആശാവർക്കേഴ്സ് സിഐടിയു യൂണിയൻ പ്രവർത്തകർ അഭിവാദ്യ പ്രകടനം നടത്തി.തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച്…