Categories: KERALA

പ്ലസ് ടു വിദ്യാര്‍ഥിയുടെ ഉത്തരപേപ്പര്‍ തടഞ്ഞുവെച്ച സംഭവം; ഇൻവിജിലേറ്ററെ പരീക്ഷാ നടപടികളില്‍ നിന്ന് പുറത്താക്കി വിദ്യാഭ്യാസവകുപ്പ്

കണ്ണമംഗലം: കുറ്റൂർ നോർത്ത് കെ എം എച്‌ എസ് എസ് ഹയർ സെക്കൻഡറി പരീക്ഷക്കിടെ പ്ലസ് ടു വിദ്യാർഥിയുടെ ഉത്തര പേപ്പർ തടഞ്ഞു വെച്ച സംഭവത്തില നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്.
മതിയായ കാരണം കൂടാതെ വിദ്യാർത്ഥിയെ പരീക്ഷ എഴുതാൻ സമ്മതിക്കാഞ്ഞ ഇൻവിജിലേറ്ററെ പരീക്ഷാ നടപടികളില്‍ നിന്ന് പുറത്താക്കി. പരീക്ഷാ കമ്മീഷണർ മാണിക്ക് രാജാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്. ഇത്തരം സംഭവവികാസങ്ങള്‍ ഉണ്ടായാല്‍ ഉടൻ നടപടികള സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സംഭവത്തില്‍ മലപ്പുറം ആർ ഡി ഡി സംസ്ഥാന ഡി ജി ഇക്ക് റിപ്പോർട്ട് സമർപ്പിച്ചു. മലപ്പുറം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടർ പിഎം അനിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഇൻവിജിലേറ്റർക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് തുടർനടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ തീരുമാനിക്കും.

കെ എം എച്‌ എസ് എസ് കുറ്റൂർ നോർത്ത് സ്‌കൂളിലെ ഹുമാനിറ്റീസ് വിദ്യാർത്ഥിനി അനാമികക്കാണ് ഇക്‌ണോമിക്‌സ് പരീക്ഷക്കിടെ ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായത്. മറ്റൊരു വിദ്യാർത്ഥിനി സംസാരിച്ചതിനാണ് ഇൻവിജിലേറ്റർ അനാമികയുടെ ഉത്തരപേപ്പർ പരീക്ഷയ്ക്കിടെ പിടിച്ച്‌ വെച്ചത്. വിദ്യാർത്ഥിനി പരീക്ഷാ ഹാളില്‍ ഇരുന്ന് കരഞ്ഞതോടെയാണ് ഇൻവിജിലേറ്റ‍ർ ഉത്തരക്കടലാസ് തിരിച്ച്‌ നല്‍കിയത്.

താൻ സംസാരിച്ചില്ലെന്നും മറ്റൊരു കുട്ടി തന്നോടാണ് സംസാരിച്ചതെന്നും ആവർത്തിച്ച്‌ പറഞ്ഞിട്ടും ഇൻവിജിലേറ്റർ അത് കേള്‍ക്കാൻ വിസമ്മതിച്ചെന്ന് വിദ്യാർത്ഥിനി പറഞ്ഞു. ഉത്തര കടലാസ് പിടിച്ചു വച്ചതിനാല്‍ സമയം നഷ്ടം സംഭവിച്ച്‌ വിദ്യാ‍ർത്ഥിനിക്ക് ഉത്തരങ്ങള്‍ മുഴുവൻ എഴുതാൻ സാധിക്കാതെ വന്നു. നന്നായി പഠിച്ചിട്ടാണ് ഇക്‌ണോമിക്‌സ് പരീക്ഷക്ക് എത്തിയതെന്നും വിദ്യാർത്ഥിനി പറയുന്നു.

എല്ലാ ഉത്തരങ്ങളും തനിക്ക് അറിയാമായിരുന്നുവെന്നും സമയം ലഭിച്ചില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു. പത്തിലും പ്ലസ് വണ്ണിലുമടക്കം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടിയാണ് അനാമിക. വീണ്ടും പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്നാണ് കുടുംബം ഉന്നയിക്കുന്ന ആവശ്യം. സംഭവം ഗൗരവത്തിലെടുത്ത് സ്കൂള്‍ അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നും അനാമികയുടെ കുടുംബം ആവശ്യപ്പെട്ടു.

https://chat.whatsapp.com/L6mk7ZAxtoDLgHozYt1ncD

Recent Posts

എടപ്പാൾ കോലൊളമ്പ് വടശ്ശേരി അയ്യപ്പൻ കാവിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചു പിഎം മനോജ്‌ എംബ്രാന്തിരിയുടെ കാർമികത്വത്തിൽ കലശം പൂജ നടന്നു.

എടപ്പാൾ കോലൊളമ്പ് വടശ്ശേരി അയ്യപ്പൻ കാവിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചു പിഎം മനോജ്‌ എംബ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്ന കലശം പൂജകൾ…

2 hours ago

ഫള്‌ലു ചികിത്സ സഹായസമിതിക്ക് ഗ്രാമം വാട്സപ്പ് കൂട്ടായ്മ സ്വരൂപിച്ച സഹായം കൈമാറി

ചങ്ങരംകുളം:അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നന്നംമുക്ക് സ്വദേശി ഫള്ലു റഹ്മാന്റെ ചികിത്സക്കായി കിഴക്ക്മുറി ഗ്രാമം വാട്സപ്പ് കൂട്ടായ്മ സ്വരൂപിച്ച ഫണ്ട്…

2 hours ago

ഇനി എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും ഡിജിറ്റൽ പണമിടപാട് സംവിധാനം. “ടിക്കറ്റെടുക്കാൻ ഇനി ചില്ലറ തപ്പി നടക്കേണ്ട”.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് കണ്ടക്ടർ ടിക്കറ്റിന് ചില്ലറ ചോദിക്കുന്നത്. പലരും യാത്രക്കാരോട് ഇതും…

2 hours ago

പാലപ്പെട്ടിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി

ഇവരെ കോഴിക്കോട് വെച്ച് കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ് ഷെയർ ചെയ്ത എല്ലാവർക്കും നന്ദി.

2 hours ago

ആശമാരുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക്; തിങ്കളാഴ്ച സമരം കടുപ്പിക്കും, മുടിമുറിച്ച് പ്രതിഷേധിക്കും

സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കേഴ്സിന്റെ രാപകൽ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. മൂന്ന്പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്. ആശാവർക്കേഴ്സായ ബീന…

2 hours ago

സ്വര്‍ണവിലയില്‍ വൻ കുതിപ്പ്; ഇന്നത്തെ പവൻ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ കുതിപ്പ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 66,880…

4 hours ago