പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആയിരുന്ന സി.എ റൗഫുമായി എൻ.ഐ.എ തെളിവെടുപ്പ് നടത്തി. പാലക്കാട് ജില്ലാ ആശുപത്രി പരിസരത്താണ് എൻ.ഐ.എ സംഘം തെളിവെടുപ്പ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ കാരണങ്ങളിൽ പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.
രാവിലെ ഒമ്പതരയോടെയാണ് എൻ.ഐ.എ സംഘം സി.എ റൗഫുമായി പാലക്കാട് എസ്.പി ഓഫീസിൽ എത്തിയത്. പിന്നാലെ ശ്രീനിവാസൻ കൊലക്കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി എം. അനിൽ കുമാറുമെത്തി. അരമണിക്കൂറോളം അന്വേഷണസംഘവുമായി ചർച്ച നടത്തി. ശ്രീനിവാസൻ വധക്കേസ് എൻ.ഐ.എ ഏറ്റെടുത്തേക്കും എന്ന സൂചനകളുണ്ട്. പോപുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംഘടനക്ക് എതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്.
പോപുലർ ഫ്രണ്ട് നിരോധന ഉത്തരവിൽ ശ്രീനിവാസൻ വധകേസും പരാമർശിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറി പരിസരത്തു ആയിരുന്നു ആദ്യ തെളിവെടുപ്പ്. റൗഫിനെ വണ്ടിയിൽനിന്ന് ഇറക്കിയില്ല. ഉദ്യോഗസ്ഥർ മോർച്ചരി പരിസരം, ചില വീടുകൾ എന്നിവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പി.എഫ്.ഐ നേതാവ് സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ റൗഫ് അടക്കമുള്ള നേതാക്കളുടെ അറിവോടെ ഇവിടെ ഗൂഡലോചന നടന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. പോപുലർ ഫ്രണ്ടിന്റെ ഫണ്ട് , സമരപരിപാടികൾ, വിവിധ കേസിലെ പ്രതികൾക്കുള്ള നിയമസഹായം എന്നിവ കൈകാര്യം ചെയ്തിരുന്നത് റൗഫ് ആയിരുന്നു. ഒക്ടോബർ 28ന് പുലർച്ചെ ആണ് പട്ടാമ്പിയിലെ വീട് വളഞ്ഞ് എൻ.ഐ.എ റൗഫിനെ കസ്റ്റഡിയിലെടുത്തത്.
കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ…
എടപ്പാൾ: പൊതു ആസ്തിയായ നാഗമ്പാടം പാടശേഖരത്തിലെ തോട് മണ്ണിട്ട് നികത്തി റോഡ്’ നിർമ്മിച്ചതായി നാട്ടുകാരുടെ പരാതി.കുറഞ്ഞ വിലക്ക് പാടം വാങ്ങിക്കൂട്ടിയ…
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ…
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്…
എടപ്പാൾ.. ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത…
ഇന്ത്യയില്‍ ടെലികോം കമ്ബനികള്‍ അധികമൊന്നുമില്ല. സേവനങ്ങള്‍ നല്‍കുന്നതില്‍ ഉള്ള കമ്ബനികള്‍ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല . ഉപഭോക്താക്കളെ കൈയിലെടുക്കാൻ…