Categories: PONNANI

പൊന്നാനി സ്റ്റാൻഡിേലക്ക് സർവീസ് നടത്തേണ്ട ബസുകൾ കുണ്ടുകടവ് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കുന്നു;നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

പൊന്നാനി : മാറഞ്ചേരി ഭാഗത്തുനിന്ന് പൊന്നാനിയിലേക്ക് നേരിട്ട് ബസുണ്ടെങ്കിലും കുണ്ടുകടവ് ജങ്ഷനിലെത്തിയാൽ ബസ് മാറിക്കയറണം. പെർമിറ്റുപ്രകാരം സ്റ്റാൻഡിലേക്ക് സർവീസ് നടത്തേണ്ട ബസ് ആണെങ്കിലും കുണ്ടുകടവ് ജങ്ഷനിലെത്തിയാൽ യാത്ര അവസാനിപ്പിക്കും. വർഷങ്ങളായി തുടരുന്ന ഈ രീതിക്കെതിരേ നടപടി ശക്തമാക്കാനൊരുങ്ങുകയാണ് മോട്ടോർ വാഹനവകുപ്പ്.

പൊന്നാനി-ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യബസുകളാണ് പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുന്നത്. കോടതിയും ഒട്ടേറേ സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊന്നാനിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്കെല്ലാം എത്തിപ്പെടണമെങ്കിൽ കുണ്ടുകടവ് ജങ്ഷനിൽനിന്ന് എടപ്പാൾ-പൊന്നാനി റൂട്ടിലോടുന്ന ബസുകളെ ആശ്രയിക്കണം.

പൊന്നാനിയിൽനിന്ന് പുത്തൻപള്ളി, ആൽത്തറ വഴി ഗുരുവായൂർ, കുന്നംകുളം ഭാഗത്തേക്ക്‌ പോകുന്നവർക്കും കുണ്ടുകടവ് ജങ്ഷനിലെത്തിയാലേ ബസ് കിട്ടുകയുള്ളൂ. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇതുമൂലം ഏറേ ബുദ്ധിമുട്ടുന്നുണ്ട്.

അനുവദിച്ച പെർമിറ്റുപ്രകാരം കുന്നംകുളം, ഗുരുവായൂർ എന്നിവിടങ്ങളിൽനിന്ന് പൊന്നാനിയിലേക്ക് സർവീസ് നടത്തുന്ന മിക്ക ബസുകളും സ്റ്റാൻഡുവരെ പോകേണ്ടതാണ്. എന്നാൽ, സമയക്കുറവും നഷ്ടവും ചൂണ്ടിക്കാട്ടി ബസുകാർ യാത്ര കുണ്ടുകടവ് ജങ്ഷനിൽ അവസാനിപ്പിക്കുകയാണ്. യാത്രക്കാർ പ്രതിഷേധമറിയിച്ചാലും സർവീസ് നടത്താൻ ബസുകാർ തയ്യാറാകാറില്ല. സർവീസ് നടത്തുന്നതിനുള്ള സമയം കുറവാണെന്നകാര്യം അധികൃതരുമായി മുൻപ് ചർച്ച ചെയ്തതാണെന്നും കുണ്ടുകടവ് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നുമാണ് ചില ബസുകാർ പറയുന്നത്.

ഈ റൂട്ടിൽ സ്വകാര്യബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ബസ് ജീവനക്കാരുടെ ധിക്കാരപരമായ സമീപനത്തിനെതിരേ പരാതിയുയർന്ന സാഹചര്യത്തിൽ മോട്ടോർവാഹന വകുപ്പ് പരിശോധന ആരംഭിച്ചു. ജോയിന്റ് ആർ.ടി.ഒ. ശങ്കരൻപിള്ളയുടെ നിർദേശപ്രകാരം എം.വി.ഐ. തോമസ് സ്‌കറിയ, എ.എം.വി.ഐ. മാരായ അശ്‌റഫ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ കുണ്ടുകടവ് ജങ്ഷനിലെത്തി പെർമിറ്റ് പരിശോധിച്ചു. പെർമിറ്റ് പ്രകാരം സർവീസ് നടത്താത്ത ബസ് ജീവനക്കാർക്ക് താക്കീത് നൽകി. പരിശോധന തുടരുമെന്നും പെർമിറ്റ് പ്രകാരം സർവീസ് നടത്തിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Recent Posts

എൻ വി കുഞ്ഞുമുഹമ്മദിന് ജന്മനാടിൻറെ ആദരം

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…

1 hour ago

പൊന്നാനി കർമ്മ റോഡിലെ ഫ്ളവർ ഷോ നാളെ അവസാനിക്കും പരിപാടി പ്രതീക്ഷിച്ചതിലും വലിയ ഹിറ്റായെന്ന് സംഘാടകർ

പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട്‌ കിടപിടിക്കുന്ന…

1 hour ago

എടപ്പാളിൽ തിയേറ്റർജീവനക്കാർക്ക് നേരെ ആക്രമണം; പുതുപൊന്നാനി സ്വദേശികളായ ഏഴ് പേരെ പിടികൂടി ചങ്ങരംകുളം പോലീസ്

എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23),…

5 hours ago

പരാതിയുമായി നടിമാർ മുന്നോട്ട് വരുന്നത് നല്ലകാര്യം; ലഹരി ഉപയോഗം എല്ലാ മേഖലയിലുമുണ്ട്’; ഉണ്ണിമുകുന്ദൻ

ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്.…

7 hours ago

ചീട്ട് കളി പിടിക്കാന്‍ ലോഡ്ജില്‍ പരിശോധന’പൊന്നാനി പോലീസിന്റെ പിടിയിലായത് രാജ്യത്തുടനീളം കോടികളുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന പ്രതി’

നിരവധി ബാങ്ക് പാസ്ബുക്കുകളും,സിംകാര്‍ഡുകളും,എടിഎം കാര്‍ഡുകളും കണ്ടെടുത്തു പരിശോധനക്ക് എത്തിയത്.പോലീസ് പരിശോധനക്കിടെ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി…

7 hours ago

എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.

എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.

8 hours ago