Categories: PONNANI

പൊന്നാനി കോളിലെ കർഷകർക്ക് കൃഷി വകുപ്പ് അധികൃതരുടെ നിർദേശം ഇൻഷുറൻസ് എടുക്കാൻ മറക്കല്ലേ..

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211128-WA0007-1-1024x1024&period;jpg" alt&equals;"" data-id&equals;"9618" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211128-WA0007-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;ae&percnt;e2&percnt;80&percnt;8c&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;99&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&sol;img-20211128-wa0007-2&sol;" class&equals;"wp-image-9618"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പെരുമ്പടപ്പ്&colon; പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് പൊന്നാനി കോളിലെ കർഷകർ കൃഷിക്ക് വിള ഇൻഷുറൻസ് എടുക്കണമെന്ന് കൃഷി വകുപ്പും കോൾ സംരക്ഷണ സമിതിയും അറിയിച്ചു&period; കാലാവസ്ഥാ വ്യതിയാനംമൂലം പൊന്നാനി കോളിൽ കഴിഞ്ഞ 2 വർഷമായി കോടിക്കണക്കിനു രൂപയുടെ നെല്ല് നാശം ഉണ്ടാകുകയും കർഷകർക്ക് വലിയ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു&period; കഴിഞ്ഞ സീസണിൽ 4 കോടി രൂപയുടെ നെല്ലാണ് പാടശേഖരത്തെ വെള്ളക്കെട്ടിൽ കിടന്നു നശിച്ചത്&period; ഇതെല്ലാം കണക്കിലെടുത്താണ് പൊന്നാനി കോളിലെ പുഞ്ചക്കൃഷിക്ക് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും നഷ്ടപരിഹാരം ലഭിക്കുന്ന രണ്ട് വിള ഇൻഷുറൻസ് പദ്ധതി പൂർണമായും നടപ്പാക്കാൻ കൃഷി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മഴ&comma; കാറ്റ്&comma; വെള്ളക്കെട്ട് എന്നിവയാണ് പ്രകൃതിക്ഷോഭത്തില്‍ ഉല്‍പ്പെടുത്തിയിട്ടുള്ളത്&period; 8500 ഏക്കറിലായി ആയിരത്തോളം കർഷകരാണ് കോളിൽ കൃഷി ഇറക്കുന്നത്&period; കേന്ദ്രസർക്കാരിന്റെ കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി പ്രകാരം പ്രകൃതിദുരന്തത്തിൽ കൃഷിനാശം ഉണ്ടായാൽ ഹെക്ടറിന് 80&comma;000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കും&period; ഇതിന് ഹെക്ടറിന് 1200 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്&period; കേന്ദ്ര വിള സീസൺ തുടങ്ങുന്നതിനു മുൻപ് ഇൻഷുറൻസ് പ്രീമിയം അടയ്ക്കണം&period; സാറ്റലൈറ്റ് വഴിയാണ് കൃഷിനാശം രേഖപ്പെടുത്തുക&period; സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് പ്രകാരം ഹെക്ടറിന് 35&comma;000 രൂപ വരെ ലഭിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഹെക്ടറിന് 250 രൂപയാണ് പ്രീമിയം&period; നടീൽ നടത്തി 45 ദിവസത്തിനകം വിള ഇൻഷുറൻസ് എടുക്കണം&period; കൃഷി ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാകും കൃഷിയുടെ നഷ്ടം രേഖപ്പെടുത്തുക&period; 2 വിള ഇൻഷുറൻസിലും കർഷകർക്ക് ചേരാവുന്നതാണെന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു&period;പാട്ടത്തിന് കൃഷി ഇറക്കിയ കർഷകർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി&period; രണ്ടു വിള ഇൻഷുറൻസും അക്ഷയ വഴിയാണ് കർഷകർ അപേക്ഷിക്കേണ്ടത്&period; കോളിലെ എല്ലാ കർഷകരും കൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് കോൾ സംരക്ഷണ ഭാരവാഹികൾ അറിയിച്ചു&period; അതേസമയം ഇൻഷുറൻസ് അപേക്ഷകൾ അക്ഷയയിൽനിന്ന് മാറ്റി പഴയതുപോലെ കൃഷിഭവൻ വഴി സ്വീകരിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് കോൾ സംരക്ഷണ സമിതിയുടെ ആവശ്യം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

13 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

13 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

13 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

18 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

18 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

20 hours ago