Categories: ELECTION NEWS

പൊന്നാനിയിൽ ജനസാഗരം തീർത്ത് യുഡിഎഫ് കൊട്ടിക്കലാശം

&NewLine;<p>പൊന്നാനി&colon; ആവേശം അണപൊട്ടിയൊഴുകിയ ജനസാഗരത്തെ സാക്ഷിയാക്കി പൊന്നാനി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ&period;പി&period; നൗഷാദലിയുടെ പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം&period; വെളിയംകോട് നിന്നും ആരംഭിച്ച റോഡ് ഷോ പാലപ്പെട്ടി&comma; പെരുമ്പടപ്പ്&comma; ചിറവല്ലൂർ&comma; ചങ്ങരംകുളം&comma; എരമംഗലം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം മാറഞ്ചേരിയിൽ സമാപിച്ചപ്പോൾ പ്രവർത്തകർക്കും വോട്ടർമാർക്കും അത് പുത്തനുണർവായി മാറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത വിധത്തിലുള്ള വൻ ജനപങ്കാളിത്തമാണ് കൊട്ടിക്കലാശത്തിന് മാറഞ്ചേരിയിൽ ദൃശ്യമായത്&period; യുഡിഎഫ് പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സമാപന വേദിയിൽ സ്ഥാനാർത്ഥിക്കൊപ്പം അണിചേർന്നു&period; കെ&period;പി&period; നൗഷാദലിയുടെ വിജയം സുനിശ്ചിതമാണെന്നും പൊന്നാനിയുടെ വികസന ചരിത്രം തിരുത്തിക്കുറിക്കാനുള്ള ജനവിധിയാണ് വരാനിരിക്കുന്നതെന്നും മുനവ്വറലി തങ്ങൾ പ്രഖ്യാപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വാദ്യമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ നീങ്ങിയ റോഡ് ഷോയിലുടനീളം സ്ത്രീകളും കുട്ടികളുമടക്കം വലിയൊരു വിഭാഗം ജനങ്ങൾ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു&period; മണ്ഡലത്തിൽ ഇതുവരെ നടന്ന പ്രചാരണ പരിപാടികളിലെല്ലാം പ്രകടമായ അതേ ആവേശം കൊട്ടിക്കലാശത്തിലും ആവർത്തിക്കപ്പെട്ടത് യുഡിഎഫ് കേന്ദ്രങ്ങളിൽ വലിയ ആത്മവിശ്വാസമാണ് &period;നൽകുന്നത്&period; പരസ്യപ്രചാരണം അവസാനിച്ചതോടെ&comma; വോട്ടെടുപ്പിന് ബാക്കിയുള്ള സമയം ബൂത്തുകൾ കേന്ദ്രീകരിച്ചുള്ള നിശബ്ദ പ്രചാരണത്തിലൂടെ വോട്ടുകൾ ഉറപ്പിക്കാനുള്ള സജീവമായ പ്രവർത്തനങ്ങളിലേക്ക് യുഡിഎഫ് പ്രവർത്തകർ കടന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ് ആഗോള…

55 minutes ago

ആവേശക്കടലായി എൽ ഡി എഫ് കൊട്ടിക്കലാശം

പൊന്നാനി: പൊന്നാനിയെ ചുവപ്പുകടലാക്കി മാറ്റി എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം.കെ. സക്കീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. വൈകുന്നേരം 4…

1 hour ago

കുമരനെല്ലൂരിൽ ലോക ആരോഗ്യ ദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് കുമരനെല്ലൂരിലെ സ്പോട്ട് ഫിറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ “നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം” എന്ന മുദ്രാവാക്യം ഉയർത്തി…

2 hours ago

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസില്‍ വീണ്ടും ഹാജരാവാന്‍…

5 hours ago

“ഞങ്ങൾക്ക് എല്ലാം ചെയ്തത് തന്നത് ഇടത് സർക്കാർ”; തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം. സമസ്തയുടെ പിന്തുണ ഇടതുപക്ഷത്തിന്. തങ്ങൾക്ക് എല്ലാം ചെയ്തത് തന്നത് ഇടത് സർക്കാർ.…

6 hours ago

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവസാനവോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. ഇതിനിടെ…

6 hours ago