Categories: Local newsPONNANI

പൊന്നാനിയിൽ എ.ഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത് ബിയ്യം കുണ്ടുകടവ് ജംക്‌ഷനിൽ

പൊന്നാനി: നിർമിത ബുദ്ധിയുമായി ഗതാഗത നിയമലംഘനങ്ങൾ പിടികൂടാനുള്ള ക്യാമറകൾ ഇന്നു പണി തുടങ്ങും. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 49 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നതോടെ ജില്ലയിലെ ക്യാമറകളും മിഴിതുറക്കും.
കോട്ടയ്ക്കൽ പറമ്പിലങ്ങാടിയിലുള്ള ആർടിഒ (എൻഫോഴ്സ്മെന്റ്) കേന്ദ്രത്തിലാണ് ക്യാമറകളുടെ 24 മണിക്കൂർ കൺട്രോൾ സെന്റർ പ്രവർത്തിക്കുക. കെൽട്രോൺ ജീവനക്കാരെക്കൂടാതെ 2 മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മലപ്പുറം ആർടിഒ സി.വി.എം.ഷരീഫ് അറിയിച്ചു. ഗതാഗത നിയമലംഘനങ്ങൾ ക്യാമറക്കണ്ണിൽ പതിഞ്ഞാൽ വൻ പിഴയാണ് ഈടാക്കുക.
മലപ്പുറം ജില്ലയിൽ ക്യാമറകൾ എവിടെയൊക്കെ
∙ കൂട്ടുമൂച്ചി, നടുവട്ടം, കരിപ്പറമ്പ്, എടപ്പാൾ കാവിൽപടി, പറമ്പിലങ്ങാടി, പെരുന്തല്ലൂർ, കടുങ്ങാത്തുകുണ്ട്, കുട്ടികളത്താണി, കൊട്ടപ്പുറം, പുലാമന്തോൾ, തിരൂർ താഴേപ്പാലം, കുളത്തൂർ ഓണപ്പുട, മൂന്നാക്കൽ, അമ്മിനിക്കാട് സ്കൂൾപടി, മാനത്തുമംഗലം, താനൂർ നടക്കാവ്, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ജൂബിലി ജംക്‌ഷൻ, പടപ്പറമ്പ്, തടത്തിൽ വളവ്, എടരിക്കോട്, കൊടക്കൽ, ചട്ടിപ്പറമ്പ്, പുത്തൂർ പാലം, പെരുന്തല്ലൂർ 2, മങ്കട വേരുംപുലാക്കൽ, കൂട്ടിലങ്ങാടി, നൂറാടി പാലം, പരപ്പനങ്ങാടി, കുറ്റാളൂർ, ബിയ്യം കെ.കെ. ജംക്‌ഷൻ, മേൽമുറി കോണോംപാറ, മാറഞ്ചേരി, കൊളത്തുപറമ്പ്, കൊടക്കല്ല് കുന്നുംപുറം, പാണ്ടിക്കാട് പയ്യപ്പറമ്പ്, വായ്പ്പാറപ്പടി, മഞ്ചേരി തുറയ്ക്കൽ, വള്ളുവമ്പ്രം കാടപ്പടി, ചങ്ങരംകുളം, മഞ്ചേരി നെല്ലിപ്പറമ്പ്, കോടങ്ങാട്, പുളിക്കൽ ആലുങ്ങൽ, വണ്ടൂർ നടുവത്ത് മൂച്ചിക്കൽ, എടവണ്ണ ചെറുമണ്ണ്, അരീക്കോട്, എടവണ്ണപ്പാറ, നിലമ്പൂർ ജനതപ്പടി, പാലുണ്ട.

Recent Posts

പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു.

കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…

12 minutes ago

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾ.

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…

44 minutes ago

പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ, ശമ്ബള പരിഷ്‌കരണ കുടിശ്ശിക മാര്‍ച്ചിനകം; ധനസ്ഥിതി മെച്ചപ്പെട്ടു.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച്‌ സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…

48 minutes ago

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും;അവാർഡ് വിതരണം ഫെബ്രുവരി എട്ടിന് കുമ്പിടിയില്‍ വെച്ച് നടക്കും

എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…

57 minutes ago

ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…

2 hours ago

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

15 hours ago