പൊന്നാനി: അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന പെരുമ്പടപ്പ് പഞ്ചായത്തിന്റെ പുതിയ ഗ്രാമ സെക്രേട്ടറിയറ്റിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. നാലു നിലകളിലായുള്ള കെട്ടിടത്തിന്റെ മൂന്ന് നില പൂർത്തിയായി. അവസാന നിലയാണ് ഇനി പൂർത്തീകരിക്കാനുള്ളത്. പഞ്ചായത്തിന്റെ തനത് ഫണ്ട് ഉൾപ്പെടെ വിവിധ ഫണ്ടുകൾ ഏകോപിച്ച് 1.89 കോടി ചെലവിലാണ് മൂന്ന് നില പൂർത്തിയാക്കിയത്. നാലാം നിലയുടെ നിർമാണപ്രവൃത്തി, ലിഫ്റ്റ്, ഇന്റർലോക്ക്, ചുറ്റുമതിൽ തുടങ്ങിയവക്കായി 1.15 കോടി രൂപകൂടി വകയിരുത്തിയിട്ടുണ്ട്. സർക്കാർ ഏജൻസിയായ എഫ്.ആർ.ബി.എല്ലിനാണ് നിർമാണ ചുമതല. സേവനം തേടി പഞ്ചായത്തിലെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുക, പഞ്ചായത്ത് പരിധിയിലെ സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗ്രാമ സെക്രേട്ടറിയറ്റ് നിർമിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എൻ.ആർ.ഇ.ജി.എസ്), കുടുംബശ്രീ, ഹരിത കർമസേന ഓഫിസ്, എ.ഇ ഓഫിസ്, സംയോജിത ശിശുവികസന സേവന പദ്ധതി (ഐ.സി.ഡി.എസ്) തുടങ്ങിയ ഓഫിസുകൾ പുതിയ കെട്ടിടത്തിൽ ക്രമീകരിക്കും. നിർമാണപ്രവൃത്തി നവംബറോടെ പൂർത്തീകരിക്കുമെന്നും ഇതോടെ ആവശ്യങ്ങൾക്ക് വിവിധ ഓഫിസുകൾ തേടിയലയേണ്ട അവസ്ഥക്ക് പരിഹാരമാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ പറഞ്ഞു. നിലവിൽ പുത്തൻപള്ളി ആശുപത്രിക്ക് പിറകിെല താൽക്കാലിക കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നത്.
ട്രാക്സ് വക കുടിവെള്ള പദ്ധതി കോക്കൂർ സ്കൂളിനു സമർപ്പിച്ചു. കോക്കൂർ എ എച്ച് എം ഗവ ഹയർ സെക്കണ്ടറി സ്കൂളിനു…
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്രന്യൂനമർദം…
എടപ്പാൾ: ഫാഷന്‍ ഡിസൈനിങിലൂടെ രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി അശ്വതി ബാലകൃഷ്ണന്. ആറ് ലക്ഷം…
സംസ്ഥാനത്തെ യുപി, ഹൈസ്കൂൾ വിഭാഗം സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനം. അധിക പ്രവൃത്തി ദിനം നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ് പ്രകാരമുള്ള…
ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി ആരംഭിക്കുന്ന എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം പൊന്നാനി എംഇഎസ് കോളേജ്…
സ്കൂൾ സമയമാറ്റവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഭൂരിഭാഗം സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തുവെന്നും അടുത്ത വർഷം…