പെരുമ്പിലാവ്: കാവിലക്കാട് പൂരത്തിനെത്തിച്ച കൊമ്പന്‍ കീഴൂട്ട് വിശ്വനാഥനാണ് എഴുന്നുള്ളിച്ച് വരുന്നതിനിടെ ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തുനിന്ന് ചാടിയവര്‍ക്കാണ് പരിക്കേറ്റത്. രാജേഷ്, വിപിന്‍, ഉണ്ണി, സുധീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.ചെറുപുഷ്പം കമ്മിറ്റിക്ക് വേണ്ടി എഴുന്നള്ളിപ്പിന് കൊണ്ടുവന്നതായിരുന്നു. ഇടഞ്ഞ ആന ചിറ്റൂഞ്ഞൂര്‍ പാടം ഭാഗത്തേക്ക് ഓടുകയും പിന്നീട് കുറച്ചുനേരത്തിനുശേഷം ആനയെ പാപ്പാന്മാരുടെ നേതൃത്വത്തില്‍ സമീപത്തെ പറമ്പില്‍ തളക്കുകയും ചെയ്തു. ആനപ്പുറത്ത് ഉണ്ടായിരുന്നവര്‍ താഴേക്ക് ചാടുന്നതിനിടയിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് ആരുടെയും പരിക്ക് ഗുരുതരമല്ല. ഇതിനിടെ കൊമ്പന്‍ കീഴൂട്ട് വിശ്വനാഥന്‍ വീണ്ടും ഇടഞ്ഞതും പരിഭ്രാന്തിക്കിടയാക്കി. വിവിധ ആഘോഷ കമ്മിറ്റികളുടെ മേളങ്ങള്‍ ആനകളുമായി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനിടെ ഉത്സവത്തില്‍ പങ്കെടുക്കാതെ റോഡിലൂടെ പോവുകയായിരുന്ന ആന വീണ്ടും അനുസരണക്കേട് കാട്ടി ഓടുകയായിരുന്നു. പെട്ടെന്ന് തന്നെ തളക്കാനായതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. ആനയെ പെട്ടെന്ന് മാറ്റുകയും ചെയ്തു പൂരം കൂട്ടിയെഴുന്നള്ളിപ്പ് ഉൾപ്പെടെ എല്ലാം പതിവുപോലെ നടന്നു.
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക്…
വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.ഉച്ചവെയിലിൽ കന്നുകാലികളെ…
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ്…
ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ…