Categories: EDAPPAL

പെരുമ്പലം കരിങ്കൽ ക്വാറി പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

ആനക്കര: ആനക്കര ഗ്രാമപഞ്ചായത്തിലെ പെരുമ്പലത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്നും ഉഗ്ര സ്ഫോടനങ്ങൾ കാരണം പരിസരവാസികൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭയപ്പാടിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ സംഘടിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്ന പശ്ചാത്തലത്തിൽ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ മുഹമ്മദിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് വില്ലേജ് അധികൃതരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.

ക്വാറി ഉടമയുമായി സംസാരിച്ച് ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുവാൻ തീരുമാനിച്ചു.

25ാം തീയതി ചൊവ്വാഴ്ച പഞ്ചായത്ത് ഭരണസമിതിയുടെയും ബന്ധപ്പെട്ട അധികൃതരുടെയും നാട്ടുകാരുടെയും ക്വാറി ഉടമയുടെയും യോഗം ചേർന്ന് പ്രശ്നം പരിഹാരമാകുന്നത് വരെയാണ് പ്രവർത്തി നിർത്തിവച്ചത് .

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പിസി രാജു ,പി കെ ബാലചന്ദ്രൻ മെമ്പർമാരായ കെപി മുഹമ്മദ് , ടി സാലിഹ് ,ഗിരിജ മോഹൻ ,പി കെ സാബു പഞ്ചായത്ത് സെക്രട്ടറി ഇ എൻ ഹരിനാരായണൻ വില്ലേജ് ഓഫീസർ രാജേഷ് അസിസ്റ്റൻറ് നിഖിൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Recent Posts

എടപ്പാളില്‍ പുറകോട്ടെടുത്ത കാര്‍ മതിലില്‍ ഇടിച്ച് അപകടം’4 വയസുകാരിക്ക് ദാരുണാന്ത്യം’മൂന്ന് പേര്‍ക്ക് പരിക്ക്

എടപ്പാളില്‍ പുറകോട്ടെടുത്ത കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 4 വയസുകാരി മരിച്ചു.എടപ്പാള്‍ സ്വദേശി മഠത്തില്‍ വളപ്പില്‍ ജാബിറിന്റെ മക്കള്‍ 4…

1 hour ago

പൊന്നാനിയിൽ സൈക്ലോൺ മോഡില്‍ സംഘടിപ്പിച്ചു

പൊന്നാനി: ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ പൊന്നാനി ഫിഷിംഗ് ഹാർബറിൽ സൈക്ലോൺ മോക്ഡ്രില്ലിൽ സംഘടിപ്പിച്ചു കമാൻഡർ…

2 hours ago

ചുഴലിക്കാറ്റ്; ജില്ലയിൽ വിവിധയിടങ്ങളിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു

ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടന്ന മോക്ക് ഡ്രില്ലിൻ്റെ ഭാഗമായി…

2 hours ago

വിഷു ക്കണിക്കായ്. കണി വെള്ളരി വിളവെടുപ്പും വിപണനവും

എടപ്പാൾ | ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതി പ്രകാരം ഓപ്പൺ പ്രിസിഷ്യൻ ഫാമിംഗ് വിത്ത് ഫെർട്ടിഗേഷൻ സംവിധാനത്തിലൂടെ…

14 hours ago

വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി; മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്നു

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ദശാബ്ദം എസ്എൻഡിപിയുടെ നേതൃത്വത്തിൽ ഇരിക്കുക…

14 hours ago

താമരശ്ശേരി ഷഹബാസ് വധക്കേസ്: ആരോപണ വിധേയരായ കുട്ടികൾക്ക് ജാമ്യമില്ല…!!!

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ ആരോപണ വിധേയരായ കുട്ടികൾക്ക് ജാമ്യമില്ല. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജുവനൈൽ…

15 hours ago