പെരുന്നാൾ ഈ മാസം 22ന് ആവാൻ സാധ്യതയെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. 20ന് ഇസ്ലാമിക രാജ്യങ്ങൾ ചന്ദ്രക്കല നിരീക്ഷണം നടത്തും. ചന്ദ്രനെ കണ്ടതിന്റെ അടിസ്ഥാനത്തിൽ മാത്രമേ കൃത്യമായ തീയതി സ്ഥിരീകരിക്കുകയുള്ളൂ.
പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങൾ ഒഴികെയുള്ള മിക്ക അറബ്,ഇസ്ലാമിക രാജ്യങ്ങളിലും നഗ്നനേത്രങ്ങൾ കൊണ്ട് ദൂരദർശനിയിലൂടെയോ വ്യാഴാഴ്ച ചന്ദ്രക്കല കാണുന്നത് ഏതാണ്ട് അസാധ്യമാണെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു. ഈദുൽഫിത്തർ 22ന് വരുമെന്ന് കേന്ദ്രം പ്രവചിക്കുന്നു. ഈ പ്രവചനങ്ങൾ ജ്യോതിശാസ്ത്ര വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മാസത്തിന്റെ ആരംഭത്തിലുള്ള മാനദണ്ഡങ്ങൾ ഇസ്ലാമിക ലോകത്തിലുടനീളം വ്യത്യസ്തമാണെന്നും കേന്ദ്രം വ്യക്തമാക്കി.
ഇതിനിടെ ഗൾഫ് രാജ്യങ്ങൾ പെരുന്നാൾ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. യുഎഇ, സൗദി അറേബ്യ,ഖത്തർ, ഒമാൻ കുവൈത്ത് എന്നിവ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾ പൊതു സ്വകാര്യമേഖലകൾക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു. യുഎഇ യും സൗദി അറേബ്യയും നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചപ്പോൾ ഖത്തർ 11 ദിവസത്തെ അവധിയാണ് നൽകുന്നത്. ഒമാനും കുവൈത്തും അഞ്ചു ദിവസത്തെ അവധി നൽകും. 20ന് വൈകിട്ട് ശവ്വാൽ ചന്ദ്രക്കല നിരീക്ഷിക്കാനും കണ്ടാൽ അടുത്തുള്ള കോടതിയിലോ കോൺടാക്ട് സെന്ററിൽ റിപ്പോർട്ട് ചെയ്യാനും സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിട്ടുണ്ട്.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…