Categories: Kottakkal

പെരുന്നാൾ നിസ്കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കുള്ള യാത്ര; ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു..!

കോട്ടക്കലിൽ പെരുന്നാൾ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് പിതാവിനും മകനും മരിച്ചു. കുന്നത്തു പടിയൻ ഹുസൈൻ (60), മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരണപ്പെട്ടത്.

കോട്ടക്കൽ മാറാക്കര പഞ്ചായത്തിലെ ആമ്പാറയിൽ ഇന്ന് രാവിലെ ദാരുണമായ അപകടം സംഭവിച്ചത്. പെരുന്നാൾ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ ആണ് അപകടം. കിണറ്റിൽ വീണവരെ ഉടൻ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടവിവരം അറിഞ്ഞയുടൻ മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നാട്ടുകാരും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

*ബൈക്കിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടതായാണ് വിവരം. രണ്ട് പേരുടേയും മയ്യിത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ.

https://chat.whatsapp.com/HgckJwdjrKHA5KRdJdWn7K

Recent Posts

ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന ഷഹബാസ് മർദനമേറ്റ് കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട്…

13 hours ago

പൊന്നാനിയെ മാലിന്യമുക്ത നഗരമായി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പ്രഖ്യാപിക്കുന്നു.

പൊന്നാനി: നഗരസഭയെ മാലിന്യമുക്തമായി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പ്രഖ്യാപിച്ചു. കുണ്ടുകടവിൽനിന്ന് ആരംഭിച്ച ശുചിത്വസന്ദേശ റാലി പുളിക്കക്കടവിൽ സമാപിച്ചു. ബിയ്യം കായൽ-പുളിക്കക്കടവ്…

13 hours ago

വിനോദ സഞ്ചാരത്തിനായി എത്തി, പുഴയിൽ കുളിക്കാനിറങ്ങി; രണ്ട് പേർക്ക് ദാരുണാന്ത്യം..

കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു. കാലടി സ്വദേശി അബു ഫായിസ് (22), ആലുവ സ്വദേശി സിദ്ധിക്ക് (38)…

14 hours ago

ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്

ചങ്ങരംകുളത്ത് പ്രവർത്തിച്ചു വരുന്ന TRAVEL & TOURISM സ്ഥാപനത്തിലേക്ക് AIR TICKETING അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക…

14 hours ago

മിണ്ടാപ്രാണിക്ക് നേരെ സാമൂഹിക വിരുദ്ധരുടെ അതിക്രമം; വാല്‍ മുറിച്ചു മാറ്റി

പത്തനംതിട്ട തിരുവല്ലയിലെ നിരണത്ത് മിണ്ടാപ്രാണിക്ക് നേരേ സാമൂഹിക വിരുദ്ധരുടെ കൊടും ക്രൂരത. ഇരുളിന്റെ മറവില്‍ എത്തിയ സാമൂഹിക വിരുദ്ധര്‍ എരുമയുടെ…

16 hours ago

“സമൂഹത്തിന് ഉപദ്രവകരമായവയിൽ നിന്ന് അകലം പാലിക്കുക”: കെ എം മുഹമ്മദ് ഖാസിം കോയ

പൊന്നാനി: പുണ്യ റമസാനില്‍ ശീലിച്ച ജീവിത ശുദ്ധിയും ലാളിത്യവും ദൈവഭയവും ശിഷ്ടജീവിതത്തിൽ ഉടനീളം പാലിക്കണമെന്നും അതിനുള്ള ഉറച്ച തീരുമാനമാവണം പെരുന്നാളിന്റെ…

16 hours ago