എടപ്പാൾ:കോവിഡ് നിയന്ത്രങ്ങൾ തീർന്ന് സ്കൂളുകളും കോളേജുകളും തുറന്നതോടെ ബസ്റ്റോപ്പുകളും ബസ്റ്റാന്റുകളും കേന്ദ്രീകരിച്ചുള്ള പൂവാലശല്ല്യം രൂക്ഷമാവുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയാണ് സംഘം പ്രണയം നടിച്ച് വശത്താക്കുന്നത്. കഴിഞ്ഞ ദിവസം എടപ്പാളിൽ പെൺകുട്ടിയെ പ്രണയാഭ്യാർത്ഥന നടത്തി പുറകെ കൂടി ശല്ല്യം ചെയ്തത് ചോദ്യം ചെയ്ത കച്ചവടക്കാരനെ ഒരു സംഘം ക്രൂരമായി മർദ്ധിച്ച് പരിക്കേൽപിച്ചിരുന്നു. സംഭവത്തിൽ 3 പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.എടപ്പാൾ പ്രദേശത്ത് ഇത്തരത്തിൽ പൂവാലൻമാരുടെ ശല്യം രൂക്ഷമാണെന്ന് നേരത്തെ തന്നെ പരാതികളുണ്ട്.സംഭവത്തിൽ പോലീസ് പരിശോധന കർശനമാക്കുമെന്നും ബസ്റ്റോപ്പുകളിലും മറ്റു കവലകളിലും മഫ്തി പോലീസിന്റെയും വനിതാപോലീസിന്റെയും സാനിധ്യം ഉറപ്പാക്കുകയും ഇത്തരക്കാരെ കണ്ടെത്തി കർശന നടപടികളുമായി മുന്നോട്ട് പോകുമെന്നും ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ പറഞ്ഞു
നരണിപ്പുഴ സ്വദേശികൾക്കും തിരൂർ ആലത്തൂർ സ്വദേശിക്കുമാണ് പരിക്കേറ്റത് ചങ്ങരംകുളം:സംസ്ഥാന പാതയില്‍ മാന്തടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ശനിയാഴ്ച…
മലപ്പുറം: സ്വർണാഭരണങ്ങളുമായി പോയ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്നു. മലപ്പുറം ജില്ലയിലെ കാട്ടുങ്ങലിലാണ് സംഭവം. മലപ്പുറം കോട്ടപ്പടിയിലെ ക്രൗൺ…
ചങ്ങരംകുളം: ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്. ബൈക്ക് യാത്രികനായ ഒതളൂർ സ്വദേശി കഴുങ്ങിൽ…
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിയി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ്…
എടപ്പാള്‍:ചൂട് പിടിച്ച ഈ വേനൽക്കാലത്ത് മനസിന് കുളിര്‍മ്മ നല്‍കുന്ന മനോഹര കാഴച് ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് എടപ്പാള്‍ പഞ്ചായത്ത്.25 ഏക്കറോളം വരുന്ന…
എടപ്പാൾ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ വെങ്ങിനിക്കര സ്വദേശിനി നിഹാരിക MBBS MS (ENT).…