Categories: EDAPPAL

പൂക്കറത്തറ ഹൈസ്കൂൾ പ്രധാനാധ്യാപകൻ വി ഹമീദ് വിരമിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; മുപ്പതു വർഷത്തെ സേവനത്തിനു ശേഷം പൂക്കറത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനധ്യാപകൻ വി ഹമീദ് സർവീസിൽ നിന്ന് വിരമിച്ചു&period; 1995 ജൂൺ 20ന് ആണ് എടപ്പാൾ ദാറുൽ ഹിദായ മാനേജ്മെന്റ് പൂക്കറത്തറ ഹൈസ്കൂൾ ആരംഭിക്കുന്നത്&period; എടപ്പാൾ പഞ്ചായത്തിൽ സർക്കാർ&comma; എയ്ഡഡ് മേഖലയിൽ ഹൈസ്കൂൾ ഇല്ലാത്തതിനാൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഈ ടി മുഹമ്മദ് ബഷീറാണ് ഇവിടെ സ്കൂൾ അനുവദിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;06&sol;IMG-20250602-WA0034-1080x608&period;jpg" alt&equals;"" class&equals;"wp-image-94853"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1994 മുതൽ എടപ്പാൾ ദാറുൽ ഹിദായ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന വി ഹമീദിനെ ആദ്യത്തെ പ്രധാനാധ്യാപകനായി നിയമിച്ചു&period; 1998 മുതൽ 2005 വരെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ആയിരുന്ന ഹമീദ് 2006 മുതൽ 2025 മെയ്‌ 31ന് വിരമിക്കുന്നതുവരെ ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപകനായിരുന്നു&period; ഹെഡ്മാസ്റ്റേഴ്സ് ഫോറം തിരൂർ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ആയും കേരള പ്രൈവറ്റ് സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ പരീക്ഷ വിഭാഗം കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്&period; നിലവിൽ കെ പി എച് എസ് എ സംസ്ഥാന വൈസ് പ്രസിഡണ്ട് ആണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് കുന്നനയിൽ വെളിയത്ത് ബാപ്പു-ഫാത്തിമ എന്നിവരുടെ മകനായി ജനിച്ച ഹമീദ് പെരുമ്പടപ്പ് എൽ പി സ്കൂൾ&comma; എരമംഗലം യൂ പി സ്കൂൾ&comma; ചാവക്കാട്&comma; മാറഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചു&period; പൊന്നാനി എം ഈ എസ് കോളേജിൽ നിന്ന് ഡിഗ്രിയും ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എഡും കരസ്ഥമാക്കി&period; അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1995-ൽ 46 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്&period; തുടർച്ചയായി രണ്ടു വർഷം &lpar;2023&comma; 24&rpar; എസ് എസ് എൽ സി പരീക്ഷയിൽ 100&percnt; വിജയം നേടിക്കൊടുത്തും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ റിസൾട്ട് പ്രഖ്യാപിച്ച അതേ ദിവസം തന്നെ മണിക്കൂറുകൾക്കുള്ളിൽ ആദരിക്കുന്ന സമ്പ്രദായത്തിന് തുടക്കമിട്ടുമാണ് വി ഹമീദ് സ്കൂളിൽ നിന്ന് വിരമിക്കുന്നത്&period; പേരുമ്പടപ്പ് അയിരൂർ യൂ പി സ്കൂൾ അദ്ധ്യാപിക താഹിറയാണ് ഭാര്യ&period; രണ്ടു ആൺകുട്ടികൾ- തൻസീഹ്&comma; തബ്ഷീർ&period; മരുമകൾ&colon; ആയിഷ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

4 hours ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

4 hours ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

6 hours ago

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

6 hours ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

10 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

10 hours ago