Categories: Local news

പുലിഭീതി : വനംവകുപ്പ് പടിഞ്ഞാറേക്കരയിൽ കൂടുവച്ചു

&NewLine;<p class&equals;"wp-block-paragraph">തിരൂർ&colon;തീരത്തുണ്ടായ പുലിഭീതിയും ആശങ്കയും പരിഹരിക്കാൻ വനംവകുപ്പ് പടിഞ്ഞാറേക്കരയിൽ കൂടുവച്ചു&period; ക്യാമറയിൽ പുലിയോടു സാമ്യമുള്ള ജീവിയുടെ ചിത്രം അവ്യക്തമായി പതിഞ്ഞതോടെയാണു വകുപ്പ് കൂടുവയ്ക്കാൻ തീരുമാനിച്ചത്&period; പുലിയുണ്ടെങ്കിൽ കൂട്ടിലാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും നാട്ടുകാരും&period; പടിഞ്ഞാറേക്കര കാട്ടിലപ്പള്ളിയിലും പരിസരത്തുമാണു പുലിയുള്ളതായി അഭ്യൂഹമുള്ളത്&period;ഇവിടെ ഉല്ലാസ് നഗറിലാണു ക്യാമറ സ്ഥാപിച്ചിരുന്നത്&period; ഇതിനടുത്തു തന്നെയാണു കൂടു വച്ചതും&period; പുലിയെ ആകർഷിക്കുന്നതിനു വേണ്ടി ഇരയെയും കെട്ടിയിട്ടുണ്ട്&period; ഒരാഴ്ചയായി തീരദേശമാകെ ആശങ്കയിലാണ്&period; ഇവിടെ ദിവസങ്ങൾക്കു മുൻപു വളർത്തുനായയുടെ കഴുത്തിൽ അജ്ഞാതജീവി കടിച്ചതോടെയാണു പുലിയെന്ന ആശങ്ക പരന്നത്&period; ചില മത്സ്യത്തൊഴിലാളികൾ പുലിയെ കണ്ടതായും അറിയിച്ചു&period; ചൊവ്വാഴ്ച ഒന്നര കിലോമീറ്റർ മാറി കൂട്ടായിയിൽ 2 ആടുകളെ അജ്ഞാതജീവി കടിച്ചുകൊന്നിരുന്നു&period;ഇതിനിടെയാണ് ഉല്ലാസ് നഗറിൽ സ്ഥാപിച്ച ക്യാമറയിൽ ചൊവ്വാഴ്ച രാത്രി പുലിയോടു സാമ്യമുള്ള ജീവി അവ്യക്തമായി പതിഞ്ഞതും&period; ഇതോടെ കൂടുവയ്ക്കാൻ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു&period; 2009ൽ ഇവിടെ നിന്ന് ഒരു പുലിയെ പിടികൂടിയിരുന്നു&period; à´‡à´¨àµà´¨à´²àµ† രാത്രി എട്ടരയോടെയാണ് ഇവിടെ കൂടെത്തിച്ചു സ്ഥാപിച്ചത്&period; à´‡à´¨àµà´¨à´²àµ† ഉല്ലാസ് നഗറിനു സമീപം കടലോരത്തു കഴുത്തിൽ കടിയേറ്റ നിലയിൽ ഒരു നായയെയും കണ്ടിരുന്നു&period; ഇതു പുലിയുടെ ആക്രമണമാണെന്നു വനംവകുപ്പ് ഉറപ്പിച്ചിട്ടില്ല&period; പുലിയുണ്ടെന്ന ആശങ്കയുണ്ടെന്നും അതിനാലാണ് കൂടുവച്ചതെന്നും ഡിഎഫ്ഒ പി&period;കാർത്തിക് പറഞ്ഞു&period; ഭയത്തിന്റെ ആവശ്യമില്ല&comma; എന്നാൽ ജാഗ്രത ഉണ്ടായിരിക്കണമെന്നും  ഡിഎഫ്ഒ  പറഞ്ഞു&period;  <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

11 hours ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

11 hours ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

11 hours ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

12 hours ago

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന…

12 hours ago

ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി

കോഴിക്കോട് എയർപോർട്ടിൽ സിഐഎസ് എഫ്, ദേശീയ ദുരന്തനിവാരണ സേന എയർപോർട്ട് അതോറിറ്റി, എയർപോർട്ട് ഫയർ വിംഗ് എന്നിവ സംയുക്തമായി കോഴിക്കോട്…

13 hours ago