Categories: Uncategorized

പുതുവത്സര സമ്മാനം ; ഷൊർണൂർ-നിലമ്പൂർ ലൈനിൽ ഇലക്‌ട്രിക് വണ്ടികൾ ബുധനാഴ്ച മുതൽ ഓടിത്തുടങ്ങി

അങ്ങാടിപ്പുറം : ഇന്ത്യൻ റെയിൽവേയുടെ പുതുവത്സരസമ്മാനമായി ഷൊർണൂർ-നിലമ്പൂർ ലൈനിൽ ഇലക്‌ട്രിക് വണ്ടികൾ ബുധനാഴ്ച മുതൽ അങ്ങാടിപ്പുറം : ഇന്ത്യൻ റെയിൽവേയുടെ പുതുവത്സരസമ്മാനമായി ഷൊർണൂർ-നിലമ്പൂർ ലൈനിൽ ഇലക്‌ട്രിക് വണ്ടികൾ ബുധനാഴ്ച മുതൽ ഓടിത്തുടങ്ങും. ഇലക്‌ട്രിക് എൻജിനുമായി ഗുഡ്‌സ് ട്രെയിൻ ചൊവ്വാഴ്ച പരീക്ഷണ ഓട്ടം നടത്തി.

അങ്ങാടിപ്പുറം എഫ്‌.സി.ഐ. ഗോഡൗണിലേക്ക് ധാന്യങ്ങളുമായി 21 ബോഗികളുള്ള വണ്ടി രാവിലെ 10.20-നാണ് അങ്ങാടിപ്പുറത്ത് എത്തിയത്. പരീക്ഷണ ഓട്ടം വിജയിച്ചതോടെ ബുധനാഴ്ച മുതൽ എല്ലാ വണ്ടികളും ഇലക്‌ട്രിക് ലോക്കോയുമായാണ് വരുന്നതും പോകുന്നതും. പാലക്കാട് നിന്നുള്ള ഇലക്‌ട്രിക് ലോക്കോ എക്‌സ്റ്റൻഷൻ ഉപയോഗിച്ചാണ് ഗുഡ്‌സ് ട്രെയിൻ അങ്ങാടിപ്പുറം വരെ എത്തിയത്. ഇലക്‌ട്രിക് എൻജിനുമായി ഗുഡ്‌സ് ട്രെയിൻ ചൊവ്വാഴ്ച പരീക്ഷണ ഓട്ടം നടത്തി.

അങ്ങാടിപ്പുറം എഫ്‌.സി.ഐ. ഗോഡൗണിലേക്ക് ധാന്യങ്ങളുമായി 21 ബോഗികളുള്ള വണ്ടി രാവിലെ 10.20-നാണ് അങ്ങാടിപ്പുറത്ത് എത്തിയത്. പരീക്ഷണ ഓട്ടം വിജയിച്ചതോടെ ബുധനാഴ്ച മുതൽ എല്ലാ വണ്ടികളും ഇലക്‌ട്രിക് ലോക്കോയുമായാണ് വരുന്നതും പോകുന്നതും. പാലക്കാട് നിന്നുള്ള ഇലക്‌ട്രിക് ലോക്കോ എക്‌സ്റ്റൻഷൻ ഉപയോഗിച്ചാണ് ഗുഡ്‌സ് ട്രെയിൻ അങ്ങാടിപ്പുറം വരെ എത്തിയത്.
മേലാറ്റൂരിലെ ട്രാക്ഷൻ സബ്‌ സ്റ്റേഷൻ തിങ്കളാഴ്ച ചാർജ് ചെയ്തതോടെ വൈദ്യുതീകരണത്തിന്റെ നടപടികൾ പൂർത്തിയായി. 66 കിലോമീറ്റർ പാതയും അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ യാർഡുകളുമടക്കം 70 കിലോമീറ്റർ വൈദ്യുതീകരിക്കാൻ 1300 തൂണുകളാണ് സ്ഥാപിച്ചത്. ഈ തൂണുകളിലൂടെ കാന്റി ലിവർ രീതിയിലാണ് വൈദ്യുതിക്കമ്പികൾ സ്ഥാപിച്ചിട്ടുള്ളത്. വാടാനാംകുറുശ്ശി, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങളിലാണ് സ്വിച്ചിങ് സംവിധാനമുള്ളത്. ഏകദേശം 110 കോടിയാണ് ചെലവ്. ഇനി ഒരു മണിക്കൂർ 10 മിനിറ്റിനകം ഷൊർണൂരിൽനിന്ന് നിലമ്പൂരെത്താം. ഇതുവരെ 1.35 മിനിറ്റായിരുന്നു സമയദൈർഘ്യം.

വൈദ്യുത വണ്ടികൾ ഒാടിത്തുടങ്ങിയാൽ പുതിയ സർവീസുകൾ വരുമെന്നും യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നവിധം സമയം ക്രമീകരിക്കുമെന്നുമുള്ള പ്രതീക്ഷകൾ സഫലമാകാൻ ഇനിയും കാത്തിരിക്കേണ്ടിവരും. പുതിയ റെയിൽവേ ടൈംടേബിളിൽ സമയക്രമത്തിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. പല പാസഞ്ചറുകളും അഞ്ച് മിനിറ്റാണ് വ്യത്യാസം. 2.05-ന് ഷൊർണൂരിൽനിന്ന് പുറപ്പെട്ടിരുന്ന പാസഞ്ചർ 2.20-ആക്കി മാറ്റിയത് കോയമ്പത്തൂരിൽനിന്നുള്ള മെമു സർവീസിന് കണക്ഷൻ ലഭിക്കും എന്നതാണ് ചെറിയൊരാശ്വാസം. രാത്രി 8.10-ന് പുറപ്പെട്ടിരുന്ന പാസഞ്ചർ 8.15 ആക്കി മാറ്റി. 9.55-ന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ടിരുന്ന പാസഞ്ചർ കുറച്ച് നേരത്തെ പുറപ്പെടണമെന്നാവശ്യം പരിഗണിച്ചില്ലെന്നു മാത്രമല്ല 10.10 ആക്കി സമയം മുന്നോട്ടാക്കി. ഈ വണ്ടി നിലമ്പൂരിൽനിന്ന് നേരത്തെ പുറപ്പെട്ടാൽ ഒട്ടേറെ ജോലിക്കാർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമാകുമായിരുന്നു.

Recent Posts

ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു.

തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…

3 hours ago

മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിന് അതിന്റേതായ രീതികളുണ്ട്; പിണറായി ക്ലാസെടുക്കേണ്ടെന്ന് സതീശൻ.

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…

3 hours ago

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയൽ സ്വീകരിച്ചു, എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു.

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക്…

3 hours ago

കേരളത്തിൽ ഇന്നും നാളെയും സാധാരണയെക്കാൾ മൂന്ന് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദേശം പുറത്തിറക്കി.

വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.ഉച്ചവെയിലിൽ കന്നുകാലികളെ…

3 hours ago

കേരളത്തില്‍ വ്യാജ വെളിച്ചെണ്ണ വ്യാപാരം; അളവിലും ഗുണനിലവാരത്തിലും തട്ടിപ്പ് നടക്കുന്നു, ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരഫെഡ്.

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറ‌ഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ്…

3 hours ago

ശിക്ഷാവിധി റദ്ദാക്കണം; ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു.

ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ…

6 hours ago