പൊന്നാനി: വിദ്യാർത്ഥികളിൽ ചെറുധാന്യങ്ങളുടെ ഉപയോഗത്തിന്റെ ഗുണങ്ങൾ പരിചയപ്പെടുത്തി പുതുപൊന്നാനി ഗവ ഫിഷറീസ് എൽപി സ്‌കൂളിൽ അന്താരാഷ്‌ട്ര ചെറുധാന്യദിനാഘോഷം സംഘടിപ്പിച്ചു. ചെറുധാന്യങ്ങളുടെയും വിഭവങ്ങളുടെയും പ്രദർശനവും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്‌കരണ ക്ലാസും നടത്തി. അന്താരാഷ്‌ട്ര ചെറുധാന്യദിനാഘോഷം പെരുമ്പടപ്പ് ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ പി അഞ്ജന ഉദ്‌ഘാടനം ചെയ്‌തു. ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക വി ജെ ജെസ്സി മുഖ്യപ്രഭാഷണം നടത്തി. ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രം ഫാർമസിസ്റ്റ് രമ്യ, സീനിയർ അധ്യാപകൻ ധനദാസ്, അധ്യാപിക സിനി ജോൺസ് തുടങ്ങിയവർ പ്രസംഗിച്ചു. ശാസ്‌ത്രമേള, കലാമേള എന്നിവയിൽ ഉപജില്ലാതലത്തിൽ വിജയികളായവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്‌തു.
കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…
താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…
എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…
ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…