കര്‍ക്കടക വാവ് ദിനമായ ഇന്ന് വിശ്വാസികര്‍ പിതൃസ്മരണയില്‍ ബലിതര്‍പ്പണ കര്‍മങ്ങള്‍ നടത്തും. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ക്ക് തുടക്കമായി.മഴയിലും പല ഇടങ്ങളിലും വിശ്വാസികളുടെ തിരക്കാണ്.
തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം,വര്‍ക്കല പാപനാശം ബീച്ച്, ആലുവ മണപ്പുറം,കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രം,വയനാട് തിരുനെല്ലി ക്ഷേത്രം തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍. ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന് പുലര്‍ച്ചെ 2.30 മുതല്‍ തുടക്കമായി.മേല്‍ ശാന്തി മുല്ലപ്പള്ളി ശങ്കരന്‍ നമ്ബൂതിരിയാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. 62 ബലിതറകളാണ് ഒരുക്കിയിട്ടുള്ളത്. നടപ്പന്തലില്‍ ഓരേസമയം 500 പേര്‍ക്ക് നിന്ന് തൊഴാന്‍ കഴിയും. കനത്ത സുരക്ഷയിലാണ് ഇത്തവണയും ചടങ്ങുകള്‍.അയിരക്കണക്കിന് വിശ്വാസികളാണ് ബലിതര്‍പ്പണത്തിനായി വിവിധയിടങ്ങളിലേക്കെത്തുന്നത്.ബലിതര്‍പ്പണത്തിന് യാത്രക്കാരുടെ സൗകര്യാര്‍ഥം കെഎസ്‌ആര്‍ടിസി വിവിധ യൂണിറ്റുകളില്‍ നിന്ന് സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചി മെട്രോ 11.30 വരെ നീട്ടിയിട്ടുണ്ട്. തലസ്ഥാനത്തടക്കം വിവിധയിടങ്ങളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.മണ്‍മറഞ്ഞ പൂര്‍വികരുടെ ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുന്നതിനും അവരുടെ അനുഗ്രഹം നേടുന്നതിനും വേണ്ടിയാണ്ബലികര്‍മം അനുഷ്ഠിക്കുന്നതെന്നാണ് വിശ്വാസം.
ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി ആരംഭിക്കുന്ന എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം പൊന്നാനി എംഇഎസ് കോളേജ്…
സ്കൂൾ സമയമാറ്റവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഭൂരിഭാഗം സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തുവെന്നും അടുത്ത വർഷം…
സുൽത്താൻബത്തേരി: വയനാട് വാഴവറ്റയിൽ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങൾ മരിച്ചു. വാഴവറ്റ സ്വദേശികളായ കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ്…
കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍…
മലപ്പുറം : തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ്…
പൊറത്തൂർ :പത്തുകൊല്ലം എം.എൽ.എയായും അഞ്ചുകൊല്ലം മന്ത്രിയായും പ്രവർത്തിച്ചിട്ടും തവനൂർ മണ്ഡലത്തിലെ ജനതയ്ക്ക് നിരാശ മാത്രമാണ് കെ.ടി.ജലീൽ സമ്മാനിച്ചതെന്ന് കോൺഗ്രസ് തവനൂർ…