Categories: PUBLIC INFORMATION

പിടിവിട്ടു കുതിച്ച്‌ വെളിച്ചെണ്ണ

&NewLine;<p>നാളികേര ക്ഷാമത്തിന്‍റെ മറവില്‍ വ്യവസായികള്‍ വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചത് കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ചു&period;നാളികേര കർഷകരെ മറയാക്കി വ്യവസായ ലോബി നടത്തിയ നീക്കം സംസ്ഥാന സർക്കാർ കണ്ടില്ലെന്ന ഭാവത്തില്‍&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കാലാവസ്ഥ അല്‍പ്പം തെളിഞ്ഞത് അവസരമാക്കി ചെറുകിട കർഷകർ റബർ തോട്ടങ്ങളില്‍ റെയിൻ ഗാർഡ് ഒരുക്കങ്ങള്‍ക്ക് തുടക്കംകുറിച്ചു&period; ഓഫ് സീസണിലെ കൊക്കോയുടെ വിലക്കയറ്റത്തിന് തുരങ്കം വയ്ക്കാൻ ചോക്ലേറ്റ് വ്യവസായികള്‍&comma; അന്താരാഷ്ട്ര മാർക്കറ്റില്‍ കൊക്കോ വീണ്ടും 10&comma;000 ഡോളറിലേക്ക്&period; കുരുമുളക് വില നേരിയ റേഞ്ചില്‍ നീങ്ങി&period;<strong>കുടുംബ ബജറ്റ് താളം തെറ്റിച്ച്‌ വെളിച്ചെണ്ണ വില<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേരളത്തില്‍ വെളിച്ചെണ്ണ വിലയെ പിന്നിട്ട വാരം കുത്തനെ ഉയർത്തി&period; വിപണിയിലെ അസ്വാഭാവിക വിലക്കയറ്റം കണ്ടിട്ടും സംസ്ഥാന സർക്കാർ ഒന്നും കണ്ടില്ലെന്ന ഭാവത്തിലാണ്&period; ഒറ്റ ആഴ്ചയില്‍ വെളിച്ചെണ്ണ ക്വിന്‍റലിന് 900 രൂപ ഉയർന്ന് 31&comma;100 രൂപയായി&period; കൃത്രിമ വിലക്കയറ്റം നിരീക്ഷിക്കുന്നതില്‍ സർക്കാർ വൃത്തങ്ങള്‍ക്ക് സംഭവിച്ച വീഴ്ച ഫലത്തില്‍ കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിപണിയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ വിലയിരുത്തുന്നതില്‍ ഭരണചക്രത്തിന് സംഭവിച്ച വീഴ്ച അവസരമാക്കി അയല്‍ സംസ്ഥാനങ്ങളിലെ വൻകിട കൊപ്രയാട്ട് വ്യവസായികള്‍ കേരളത്തിലെ എണ്ണ വിപണികളെ കൈകുമ്ബിളിലിട്ട് ഒരാഴ്ച്ച അമ്മാനമാടിയിട്ടും &&num;8216&semi;ഞാൻ ഒന്നും അറിഞ്ഞില്ല രാമനാരായണ&&num;8217&semi;യെന്ന ഭാവത്തിലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഏത് ഒരു ഉത്പന്നത്തിനും അത് ഉത്പാദിപ്പിക്കുന്ന കർഷകർക്ക് ഉയർന്ന വില ലഭിക്കുകതന്നെ വേണം&period; എന്നാല്‍&comma; ഇവിടെ നാളികേര കർഷകരെ നോക്കുകുത്തിയാക്കിയാണ് വ്യവസായികള്‍ കരുക്കള്‍ ഓരോന്നായി നീക്കിയത്&period; പച്ചത്തേങ്ങയോ&comma; കൊപ്രയോ സംഭരിക്കാൻ അവർ ഉത്സാഹം കാണിക്കുന്നില്ല&period; ഇവ രണ്ടും മില്ലുകാർ ശേഖരിച്ചാല്‍ മാത്രമേ കർഷകർക്ക് ഉയർന്ന വില ഉറപ്പ് വരുത്താനാവൂ&period; വ്യവസായിയാവട്ടേ സ്റ്റോക്കുള്ള വെളിച്ചെണ്ണ മാസാരംഭ ഡിമാന്‍ഡിന്‍റെ മറവില്‍ നിത്യേന വില ഉയർത്തി വിറ്റഴിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പാചകയെണ്ണകളുടെ വിലക്കയറ്റം തടയാൻ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി തീരുവ കേന്ദ്രം കുറച്ച പ്രഖ്യാപനം പുറത്തു വന്ന് ഒരാഴ്ചയ്ക്കിടയിലാണ് വിപണിയില്‍ കൃത്രിമങ്ങള്‍ അരങ്ങേറിയത്&period; കൊച്ചി വിപണിയിലെ അടിസ്ഥാന വിലയെ ആസ്പദമാക്കിയാണ് രാജ്യാന്തര മാർക്കറ്റില്‍ പോലും ഇന്ത്യൻ നാളികേരോത്പപന്നങ്ങളുടെ വില നിശ്ചയിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പിന്നിട്ടവാരം തമിഴ്നാട്ടില്‍ വെളിച്ചെണ്ണ ക്വിന്‍റലിന് 32&comma;300ല്‍ നിലകൊണ്ടപ്പോള്‍ കേരളത്തില്‍ നിരക്ക് 30&comma;200ല്‍നിന്നും 31&comma;100 രൂപ വരെ ഉയർത്തി&period; ഈ വിലക്കയറ്റം മൊത്തമായും വ്യവസായികളുടെ സൃഷ്ടിയാണ്&period; കൊപ്ര 20&comma;200ല്‍ നിന്നും 20&comma;800ലേക്ക് കയറിയെങ്കിലും ഇടപാടുകള്‍ നാമമാത്രമായിരുന്നു&period; ഇനി കർക്കടകം വരെ വിളവെടുപ്പ് രംഗം നിർജീവമായിരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നടപ്പുവർഷം ആഗോള വെളിച്ചെണ്ണ ഉത്പാദനം 3&period;22 ദശലക്ഷം ടണ്ണില്‍ ഒതുങ്ങുമെന്ന് വിലയിരുത്തല്‍&period; കഴിഞ്ഞ വർഷം ഉത്പാദനം 3&period;28 ദശലക്ഷം ടണ്ണായിരുന്നു&period; പ്രവചനാതീതമായ തോതിലെ മഴയും ഉയർന്ന ചൂടും മൂലം പ്രധാന ഉത്പാദക രാജ്യങ്ങളില്‍ മച്ചിങ്ങ പൊഴിച്ചില്‍ കഴിഞ്ഞ വർഷം മുതല്‍ വ്യാപകമായത് ഉത്പാദനത്തെ ബാധിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നാളികേര ഉത്പാദനത്തില്‍ മുൻ നിരയിലുള്ള ഫിലിപ്പീൻസ് 2024ല്‍ 1&period;33 ലക്ഷം ടണ്ണായിരുന്നു ഉത്പാദിപ്പിച്ചത്&period; ഈ വർഷം 1&period;25 ലക്ഷം ടണ്ണായി ചുരുങ്ങാം&period; ഇന്തോനേഷ്യയിലും ഇന്ത്യയിലും ഉത്പാദനം ചുരുങ്ങിയതും ലോക വിപണിയില്‍ ഉത്പന്ന ക്ഷാമം രൂക്ഷമാക്കി&period; ലഭ്യത ചുരുങ്ങിയ തക്കത്തിന് വെളിച്ചെണ്ണ വില കൃത്രിമായി ഉയർത്താൻ തമിഴ്നാട് ലോബി കിണഞ്ഞ് ശ്രമിക്കുന്നതായി വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

1 hour ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

1 hour ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

3 hours ago

കനത്ത ചൂടില്‍ വെന്തുരുകി കേരളം: കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 കണ്ണൂർ :കനത്ത ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് മുതല്‍ മൂന്ന് ദിവസം 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.…

4 hours ago

സംസ്ഥാനത്ത് എസ്‌എസ്എൽസി മൂല്യനിർണ്ണയത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം ഇന്ന് തുടക്കം. ലക്ഷക്കണക്കിന് ഉത്തരക്കടലാസുകൾ 70 കേന്ദ്രങ്ങളിലായി അധ്യാപകർ…

4 hours ago

ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

ചാലിശ്ശേരി:നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകമാണ് ഡോ.ബി.ആർ.അംബേദ്കർ എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.കേരളത്തിലും ജാതീയത ശക്തമായി നിലനിൽക്കുന്നുണ്ടെന്നതിൻ്റെ ഒടുവിലത്തെ…

18 hours ago