പെരുമ്പടപ്പ്: അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദമായി മാറിയതോടെ പാലപ്പെട്ടി മേഖലയിൽ കടലാക്രമണം ശക്തമായി.പത്ത് വീടുകളിലാണ് വെള്ളം കയറിയത്. ചെറിയകത്ത് അലിക്കുട്ടി, മരക്കാരകത്ത് സൈനു, ഹാജ്യാരകത്ത് റസീന, കാക്കത്തറയിൽ ഹനീഫ, ഉണ്ണിയാംവീട്ടിൽ നഫീസു, കറുപ്പംവീട്ടിൽ സുലൈമാൻ, കുഞ്ഞിമാക്കാനകത്ത് മുസ്തഫ, കുഞ്ഞീരിയയത്ത് ഷംസുദ്ദീൻ, കിഴക്കേതിൽ സഫിയ, വടക്കേപ്പുറത്ത് ഹലീമ തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
കുടുംബങ്ങളെ പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഷെൽട്ടറിലേക്ക് മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിച്ചതായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. സിന്ധു പറഞ്ഞു. പാലപ്പെട്ടി അമ്പലം ബീച്ച്, കാപ്പിരിക്കാട്, അജ്മീർ നഗർ തുടങ്ങിയ മേഖലകളിലാണ് കടലാക്രമണമുണ്ടായത്. രാവിലെ മുതൽ വേലിയറ്റസമയങ്ങളിൽ വെള്ളം വീടുകളിലേക്ക് ഇരച്ചുകയറി. കടൽ ഭിത്തിയില്ലാത്ത മേഖലകളിലാണ് കടലാക്രമണം രൂക്ഷമായത്.
കടൽഭിത്തി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന് മുകളിലൂടെയും തിരമാലകൾ ഇരച്ച് കയറുകയാണ്. കൂടാതെ പൊന്നാനി മുല്ലറോഡ്, മുറിഞ്ഞഴി, ജീലാനി നഗർ ഭാഗങ്ങളിലും തിരമാലകൾ തീരദേശ റോഡിലേക്ക് ഇരച്ചെത്തി. തീരദേശറോഡ് പൂർണമായി വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. കടലാക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. തഹസിൽദാർ ഷാജി, പെരുമ്പടപ്പ് വില്ലേജ് ഓഫിസർ തുടങ്ങിയവർ കടലാക്രമണബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
സംസ്ഥാന ബജറ്റിൽ വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർആർടി സംഘത്തിന്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ…
കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…
താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്ഷന് പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…
എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…
ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…