Categories: Local newsTHRITHALA

പാലക്കാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 11,022 ഓളം അതിഥി തൊഴിലാളികള്‍

പാലക്കാട്‌ ജില്ലയില്‍ ലേബര്‍ ഓഫീസിന്റെ വിവിധ സര്‍ക്കിളുകള്‍ക്ക് കീഴില്‍ ഇന്റര്‍-സ്റ്റേറ്റ്-മൈഗ്രാന്റ് വര്‍ക്ക്‌മെന്‍ ആക്ട് പ്രകാരം 11,022 ഓളം അതിഥി തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്മെന്റ്) അറിയിച്ചു. അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ഒന്നാം സര്‍ക്കിള്‍ പരിധിയില്‍ 501, രണ്ടാം സര്‍ക്കിള്‍ പരിധിയില്‍ 888, മൂന്നാം സര്‍ക്കിള്‍ പരിധിയില്‍ 2436, ചിറ്റൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസ് പരിധിയില്‍ 512, കൊഴിഞ്ഞാമ്പാറ 585, ഒറ്റപ്പാലം 2273, മണ്ണാര്‍ക്കാട് 749, ഷൊര്‍ണൂര്‍ 1807, നെന്മാറ 274, ആലത്തൂര്‍ 997 എന്നിങ്ങനെയാാണ് രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികളുടെ കണക്കുകള്‍. കൂടാതെ 120 ഓളം അതിഥി തൊഴിലാളികള്‍ ജില്ലയില്‍ കുടുംബമായി താമസിക്കുന്നുണ്ട്. പുതുശ്ശേരിയില്‍ 80 താഴെ കുടുംബങ്ങളും ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍ 40 ല്‍ താഴെയുമാണ് കുടുംബമായി താമസിക്കുന്നവര്‍. Guest 120 labours families living in Kerala. അക്ഷയ കേന്ദ്രവുമായി സഹകരിച്ചുകൊണ്ട് ലഹരി വിരുദ്ധ ബോധവത്ക്കരണം, ആധാര്‍ അപ്‌ഡേഷന്‍, ഗര്‍ഭിണികള്‍ക്കും രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്കായി ഓപ്പറേഷന്‍ ഇന്ദ്രധനുഷിനു കീഴില്‍ വാക്‌സിനേഷന്‍ തുടങ്ങിയവ ഇതരഭാഷയില്‍ തന്നെ നടത്തിവരുന്നതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോസ്മെന്റ്) അറിയിച്ചു.

Recent Posts

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

13 hours ago

‘കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം.

ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…

13 hours ago

കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…

13 hours ago

വഖഫ് ഭേദഗതി നിയമം പിൻവലിക്കണം, ആൺ പെൺ കലർന്ന വ്യായാമമുറകളെ പ്രോത്സാഹിപ്പിക്കാനാകില്ല – ഫസൽ ഗഫൂർ

മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…

13 hours ago

ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു.

തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…

17 hours ago

മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിന് അതിന്റേതായ രീതികളുണ്ട്; പിണറായി ക്ലാസെടുക്കേണ്ടെന്ന് സതീശൻ.

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…

17 hours ago