സിപിഎം ഉന്നത നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവിശ്യപെട്ട് യൂത്ത് ലീഗ്പ്രതിഷേധ റാലിയും സംഘമവും നടത്തി
എടപ്പാൾ:മഞ്ചേരി പാണ്ടിക്കാട് യൂത്ത് ലീഗ് പ്രവർത്തകന് സമീറിന്റെ കൊലപാതകത്തിൽ സി.പി.ഐ.എം ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന് ആരോപിച്ചും യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം മെന്നും ആവിശ്യപെട്ടും വട്ടംകുളത്ത് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ റാലിയും സംഘമവും നടത്തി.
കൊലപാതകത്തിന്റെ തലേ ദിവസം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ സന്ദർശനം ദുരൂഹത വർധിപ്പിക്കുന്നതാണന്നും യൂത്ത് ലീഗ് ആരോപിച്ചു.
പ്രതിഷേധ സംഘമം മുസ്ലിം ലീഗ് വട്ടംകുളം പഞ്ചായത്ത് ജനറൽ സെക്രട്ടറി വിവി അഷ്‌റഫ് മാണൂർ ഉദ്ഘാടനം ചെയ്തു.
വട്ടംകുളം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എംകെ മുജീബ് അധ്യക്ഷത വഹിച്ചു.
തവനൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷറർ പത്തിൽ സിറാജ് മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് പ്രസിഡന്റ് ടിപി ഹൈദരലി, അൻവർ തറക്കൽ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി പിവി ഷുഹൈബ്, ഹസ്സൈനാർ നെല്ലിശ്ശേരി, ഏവി നബീൽ, സജീർ എംഎം, റഫീഖ് ചേകനൂർ,സുലൈമാൻ മൂതൂർ, ശരീഫ് നിച്ചു, ഗഫൂർ മാണൂർ,സാഹിർ മാണൂർ, സാദിക്ക് പോട്ടൂർ, മൻസൂർ മരയംങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ റാലിക്ക് ഉമ്മർ ടിയു, സിപി മുഹമ്മദലി, നാസർ കോലക്കാട്,മുസ്തഫ കരിബനക്കൽ,ഇബ്രാഹിം വട്ടംകുളം, മുഹമ്മദലി കാരിയാട്ട്, അബ്ദു ചേകനൂർ, അക്ബർ പനച്ചിക്കൽ, അബ്ദു പടിഞ്ഞാക്കാര, ഹംസ ചിറ്റഴിക്കുന്ന്, അജ്മൽ മൂതൂർ എന്നിവർ നേതൃത്വം നൽകി.
കൂറ്റനാട് : സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ തണ്ണീർ ക്കോട്റൈഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥ റൈഞ്ച്…
ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ മലപ്പുറം സ്വദേശി…
എറണാകുളം : ശബരിമല സർവീസിൽ KSRTCക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്.ഒരു തീർഥാടകനെ പോലും…
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍…
ന്യൂഡൽഹി : 70 വയസ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തോളം പേർ. ആയുഷ്മാൻ…
എടപ്പാൾ:സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് അംശകച്ചേരിയിൽ തുറന്നു. 25, 26, 27…