പലിശക്കുരുക്കില്‍പ്പെട്ട വീട്ടമ്മ തീ കൊളുത്തി മരിച്ച നിലയില്‍

&NewLine;<p><br>ഗുരുവായൂര്‍&colon; പലിശക്കുരുക്കില്‍പ്പെട്ട വീട്ടമ്മ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് തീ കൊളുത്തി മരിച്ചു&period; ഗുരുവായൂര്‍ ഇരിങ്ങപ്പുറം പുതുവീട്ടില്‍ ഷിഹാബിന്റെ ഭാര്യ രാമനത്ത് വീട്ടില്‍ ജുമൈല&lpar;50&rpar;യാണ് മരിച്ചത്&period; വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം&period; വീടിനു പുറകിലെ പറമ്പിലാണ് ജുമൈലയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്&period; ഒരു വര്‍ഷം മുമ്പ് ജുമൈല നാട്ടുകാരിയായ അബിദ എന്ന സ്ത്രീയില്‍ നിന്ന് പലിശക്ക് അമ്പതിനായിരം രൂപ വാങ്ങിയിരുന്നതായി മകന്‍ ഷിനാസ് പറഞ്ഞു&period; പലിശയിനത്തില്‍ മാത്രമായി മാസം 10&comma;000 രൂപ വീതം എട്ടു മാസത്തോളം നല്‍കി&period; എന്നാല്‍ രണ്ടുമാസമായി പലിശ നല്‍കാനായിരുന്നില്ല&period; ഇതോടെ അബിദ വീട്ടില്‍ വന്ന് മാതാവിനെ ഭീഷണിപ്പെടുത്തിയതായും ഷിനാസ് പറഞ്ഞു&period; പലിശയായി അടക്കാനുള്ള പണം തന്റെ കയ്യിലില്ലെന്നും ആധാരം പണയപ്പെടുത്തി പണം നല്‍കാനുള്ള ശ്രമം നടത്തുന്നതായും ജുമൈല ഇവരെ അറിയിച്ചിരുന്നു&period; എന്നാല്‍ പലിശയിനത്തില്‍ ലഭിക്കാനുള്ള തുക വെള്ളിയാഴ്ച നല്‍കണമെന്നായിരുന്നു അന്ത്യശാസനം&period; വെള്ളിയാഴ്ച താന്‍ സഹോദനുമായി വരുമെന്ന് പറഞ്ഞാണ് അബിദ മടങ്ങിയത്&period; ഇതോടെ മാനസികമായി തളര്‍ന്ന ജുമൈല വ്യാഴാഴ്ച പുലര്‍ച്ചെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നു&period; ഇതേസമയം മക്കളായ ഷിനാസും അനസുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്&period; നേരം പുലര്‍ന്നതോടെ വീട്ടില്‍ ഉമ്മയെ കാണാത്തതിനെ തുടര്‍ന്ന് ഷിനാസ് ഫോണില്‍ വിളിച്ചു നോക്കി&period; എന്നാല്‍ ഫോണ്‍ മുറിയിലിരുന്ന് ബെല്ലടിച്ചതോടെ ഷിനാസ് ഉമ്മയെ തിരഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ജുമൈലയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്&period; വിവരമറിഞ്ഞ് ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു&period; പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം തൈക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി&period; പലിശ ആവശ്യപ്പെട്ടുകൊണ്ടുള്ള അബിദയുടെ ഭീഷണി മൂലമാണ് തന്റെ മാതാവ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ഷിനാസ് പറഞ്ഞു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

2 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

2 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

2 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

7 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

7 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

9 hours ago