Categories: Local newsTHRITHALA

പറക്കുളം കുടുബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്രുടെ ക്ഷാമം; രോഗികള്‍ വലയുന്നു

കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കപ്പൂര്‍ (പറക്കുളം) കുടുബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടർമാരുടെ ക്ഷാമം രോഗികളെ വലക്കുന്നു. നിലവിൽ മൂന്ന് ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും തിങ്കളാഴ്ച്ച ഒരു ഡോക്ടര്‍ മാത്രമാണ് പരിശോധന നടത്താൻ ഉണ്ടായിരുന്നത്. ഇതുമൂലം കുട്ടികളും വയോജനങ്ങളുമടക്കമുള്ള രോഗികള്‍ കടുത്ത പ്രതിസന്ധിയിലായി. നേരത്തെ വന്നവർ പോലും തിരക്ക് കാരണം വൈകിയാണ് പരിശോധന കഴിഞ്ഞ് പോയത്. നിവൃത്തിയില്ലാതെ പലരും ഡോക്ടറെ കാണാതെ തിരിച്ചു പോകേണ്ട സാഹചര്യം വരെ സൃഷ്ടിച്ചു.  നൂറുകണക്കിന് പേർ ആശ്രയിക്കുന്ന കപ്പൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന ചികിത്സാ കേന്ദ്രമാണ് പറക്കുളം കുടുംബാരോഗ്യ കേന്ദ്രം. മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാതിയും പടരുന്ന സാഹചര്യത്തില്‍ പര്യാപ്തമായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് ആവശ്യം.

Recent Posts

പത്മപ്രഭാപുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന്

എടപ്പാൾ: ഈ വർഷത്തെ പത്മപ്രഭാ സാഹിത്യപുരസ്കാരത്തിന് കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അർഹനായി. കവി വി. മധുസൂദനൻ നായർ…

3 hours ago

കുന്നംകുളത്ത് സ്വകാര്യ ബസ് മറിഞ്ഞു’പത്തോളം പേർക്ക് പരിക്ക്

കുന്നംകുളം: സ്വകാര്യ ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന മയിൽ വാഹനം ബസ്സാണ്…

3 hours ago

എസ് എസ് എഫ് സ്ഥാപക ദിനം:വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു

എടപ്പാൾ:എസ് എസ് എഫ് സ്ഥാപക ദിനത്തിന്റെ ഭാഗമായി എടപ്പാൾ ഡിവിഷൻ കമ്മറ്റിക്ക് കീഴിൽ വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.പിലാക്കൽ…

3 hours ago

ലേഡീസ് സുംബ ഫിറ്റ്നസ് സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ചു.

എടപ്പാൾ | സ്ത്രീകൾക്ക് ഡാൻസ് കളിച്ച് ഫിറ്റ്നസ് ആവാൻ സുവർണാവസരം ഒരുക്കി എടപ്പാൾ തട്ടാൻപടിയിൽ ഫിറ്റ്നസ് ഹബ് ലേഡീസ് സുംബ…

5 hours ago

ലഹരിക്കെതിരെ വനിതകളുടെ പ്രതിഷേധമിരമ്പി

മാറഞ്ചേരി: ലഹരിക്കെതിരെ സ്ത്രീ ശക്തി എന്ന തലക്കെട്ടിൽ തണൽ ഫെസ്റ്റിനോട് അനുബന്ധിച്ച് ലഹരി വിരുദ്ധ വനിതാ റാലി നടത്തി. മുക്കാല…

5 hours ago

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നേരത്തേ അറസ്റ്റിലായ തസ്ലീമയില്‍നിന്ന് ശ്രീനാഥ് ഭാസി ലഹരി…

7 hours ago