Categories: EDAPPALLocal news

പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടല്‍

എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനത്തിൽ നടുവനായി തൊഴിലുറപ്പ് പദ്ധതിയിൽ കോലൊളമ്പ് നേഴ്സറിയിൽ തയ്യാറാക്കിയ വൃക്ഷതൈകളുടെ വിതരണോൽഘാടനം
എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സി. പി സുബൈദ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് എ.ഇ സുധീപ് മോഹൻ സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗങ്ങളായ എ.ദിനേശൻ, ഷീന എം.പി , സി. പി ദേവദാസ് ,എ. കുമാരൻ തുടങ്ങിയവർ സന്നിഹിതരായി.
നേഴ്സറി ഒരുക്കുന്നതിന് നേതൃത്വം കൊടുത്ത പി. പി ദ്വാരകനാഥനെ ആദരിച്ചു.
ഓവര്‍സിയര്‍ അനൂപ് നന്ദി രേഖപ്പെടുത്തി. സപ്പോട്ട, ചമത, കരിങ്ങാലി, പൂവരശ്, രക്തചന്ദനം, ബദാം, ഉങ്ങ് ,ഇലഞ്ഞി, പേര, നാരകം, കൊന്ന തുടങ്ങിയ 3500 വൃക്ഷ തൈകളാണ് നേഴ്സറിയിൽ തയ്യാറായിട്ടുള്ളത്. പഞ്ചായത്തിലെ 19 വാർഡുകളിലും തൊഴിലുറപ്പ് തൊഴിലാളികൾ വൃക്ഷതൈകൾ നട്ടുവളർത്തും.

Recent Posts

ചങ്ങരംകുളം മാന്തടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു

നരണിപ്പുഴ സ്വദേശികൾക്കും തിരൂർ ആലത്തൂർ സ്വദേശിക്കുമാണ് പരിക്കേറ്റത് ചങ്ങരംകുളം:സംസ്ഥാന പാതയില്‍ മാന്തടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ശനിയാഴ്ച…

5 hours ago

ബൈക്കിൽ സഞ്ചരിച്ച ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് 600 ഗ്രാം സ്വർണം കവർന്നതായി പരാതി; സംഭവം മലപ്പുറത്ത്

മലപ്പുറം: സ്വർണാഭരണങ്ങളുമായി പോയ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്നു. മലപ്പുറം ജില്ലയിലെ കാട്ടുങ്ങലിലാണ് സംഭവം. മലപ്പുറം കോട്ടപ്പടിയിലെ ക്രൗൺ…

5 hours ago

ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്

ചങ്ങരംകുളം: ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്. ബൈക്ക് യാത്രികനായ ഒതളൂർ സ്വദേശി കഴുങ്ങിൽ…

6 hours ago

മലപ്പുറത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു, ഒരു മരണം;20പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിയി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ്…

9 hours ago

എടപ്പാളിൽ ഇനി സൂര്യകാന്തിക്കാലം’25 ഏക്കറില്‍ സൂര്യകാന്തി കൃഷിക്ക് തുടക്കം കുറിച്ച് എടപ്പാള്‍ പഞ്ചായത്ത്

എടപ്പാള്‍:ചൂട് പിടിച്ച ഈ വേനൽക്കാലത്ത് മനസിന് കുളിര്‍മ്മ നല്‍കുന്ന മനോഹര കാഴച് ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് എടപ്പാള്‍ പഞ്ചായത്ത്.25 ഏക്കറോളം വരുന്ന…

9 hours ago

എടപ്പാളുകാർക്ക് വീണ്ടും ഒരു അഭിമാന നേട്ടം;കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ സ്വദേശിനി നിഹാരിക

എടപ്പാൾ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ വെങ്ങിനിക്കര സ്വദേശിനി നിഹാരിക MBBS MS (ENT).…

10 hours ago