പരാതിക്കാരൻ തന്നെ പ്രതിയായി, മലപ്പുറം സ്വർണ കവർച്ചാ കേസിൽ ട്വിസ്റ്റ്, സഹോദരങ്ങളടക്കം 3 പേർ പിടിയിൽ

നോമ്പുതുറ സമയം കവർച്ചക്കായി തിരഞ്ഞെടുത്തു, സ്കൂട്ടർ മറിച്ചിട്ട് സ്വർണ്ണാഭരണങ്ങളുമായി കടന്നു; മലപ്പുറം കാട്ടുങ്ങലിലെ സ്വർണ കവർച്ചയിൽ സഹോദരങ്ങൾ അറസ്റ്റിൽ

മലപ്പുറം :കാട്ടുങ്ങലിലെ സ്വർണ കവർച്ചയിൽ മൂന്ന് പ്രതികൾ പിടിയിൽ. ജ്വല്ലറിയിലെ ജീവനക്കാരനായ പരാതിക്കാരനും സഹോദരനും തന്നെയാണ് സ്വർണം തട്ടിയെടുത്തതെങ്ങ് പോലീസ് കണ്ടെത്തൽ . സ്വർണം തട്ടിയെടുത്ത വലമ്പൂർ സ്വദേശിയുടെ വീട്ടിൽ നിന്നും മുഴുവൻ സ്വർണവും പോലിസ് കണ്ടെടുത്തു. പരാതിക്കാരൻ ശിവേഷ് തന്നെ പ്രതിയായ കേസിൽ സഹോദരൻ ബെൻസു, സുഹൃത്ത് ഷിജു എന്നിവരാണ് പിടിയിലായത്. പോക്സോ കേസിൽ ഉൾപ്പെടെ പ്രതിയാണ് ബെൻസു. ശിവേഷിന്റെ പദ്ധതിയിലാണ് സ്വർണം തട്ടിയെടുത്തതെന്നും പൊലീസ് കണ്ടെത്തി.

സ്വർണക്കടയിലെ ജീവനക്കാരാനെ ആക്രമിച്ച് 600 ഗ്രാം സ്വർണം കവർന്നുവെന്നായിരുന്നു പരാതി. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണം തട്ടിയെടുത്തെന്നാണ് പോലിസിനോട് പറഞ്ഞത്. വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. പരാതിക്കാരനെ ചോദ്യം ചെയ്തതോടെ കഥ പൊളിഞ്ഞു. സ്വർണം കൊണ്ടുപോയിരുന്ന ജീവനക്കാരൻ ശിവേഷിൻ്റെ സഹോദരനാണ് ബൈക്കിലെത്തി സ്വർണം കൊണ്ടു പോയത്. ശിവേഷ്, സഹോദരൻ ബെൻസു, സുഹൃത്ത് ഷിജു എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്ന് മുഴുവൻ സ്വർണവും കണ്ടെടുത്തു. ബെൻസു ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു.മലപ്പുറം കോട്ടപ്പടിയിലെ ക്രൗൺ ജ്വല്ലറിയിലെ സ്വർണമാണ് നഷ്ടമായിരുന്നത്. മഞ്ചേരിയിലെ ജ്വല്ലറികളിൽ സ്വർണാഭരണങ്ങൾ നൽകി മടങ്ങിവരുമ്പോഴായിരുന്നു സംഭവം.

Recent Posts

‘എംഡിഎംഎക്ക് പകരം കർപ്പൂരം’, അവിടെയും തട്ടിപ്പ്; കൂട്ടയടി

മുൻകൂട്ടി പണം കൈപ്പറ്റിയ ശേഷം എംഡിഎംഎക്ക് പകരമായി കർപ്പൂരം നൽകിയതിനെ ചൊല്ലി മലപ്പുറം ഒതുക്കുങ്ങലിൽ ചെറുപ്പക്കാർ തമ്മിൽ കൂട്ടയടി. മലപ്പുറത്ത്…

6 hours ago

പെരിന്തൽമണ്ണ തിരൂർക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നു ഒരു വിദ്യാർത്ഥി കൂടി മരിച്ചു

മലപ്പുറം :പെരിന്തൽമണ്ണ തിരൂർക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നു ഒരു വിദ്യാർത്ഥി കൂടി മരിച്ചു. വണ്ടൂർ സ്വദേശി…

6 hours ago

ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സൗജന്യ നേത്ര പരിശോധന ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും നടത്തി

എടപ്പാൾ:ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) വും എടപ്പാൾ റൈഹാൻ കണ്ണാശുപത്രിയും സംയുക്തമായി ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് നേത്ര…

7 hours ago

വെൽഫെയർ പാർട്ടി നേതൃസംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്ത് വെൽഫെയർ പാർട്ടി നേതൃ സംഗമം മലപ്പുറം ജില്ലാ സെക്രട്ടറി അഷറഫ് കട്ടുപാറ സംഗമം ഉദ്ഘാടനം ചെയ്തു.വി.വി.മൊയ്‌തുണ്ണി,…

7 hours ago

എടപ്പാള്‍ കോലളമ്പ് അനുമതിയില്ലാതെ വെടിക്കെട്ട് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു

എടപ്പാള്‍:കോലളമ്പ് ഉത്സവത്തിനിടെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ശനിയാഴ്ച വൈകിയിട്ട് കോലളമ്പ് കോലത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ…

8 hours ago