ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം’ എന്ന പദ്ധതിയിലേക്ക് യോഗ്യരായ പട്ടികജാതി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് പ്രതിമാസ സ്റ്റൈപന്റ് അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഈ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ജോലി നേടുന്നതിന് ആവശ്യമായ പ്രവൃത്തി പരിചയം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് സ്ഥാപനങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതാണ് പദ്ധതി.
യോഗ്യത, പ്രതിമാസ സ്റ്റൈപന്റ് എന്ന ക്രമത്തില്‍: ബി.എസ്.സി നഴ്‌സിങ് -10,000 (നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം നിര്‍ബന്ധം), നഴ്‌സിംഗ് ജനറല്‍ – 8,000, എം.എല്‍.ടി, ഫാര്‍മസി, റേഡിയോ ഗ്രാഫര്‍ തുടങ്ങിയ പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍ – 8000 (പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നിര്‍ബന്ധം), ബി.ടെക് സിവില്‍ എഞ്ചിനീയറിംഗ് – 10000, പോളിടെക്‌നിക് (സിവില്‍) – 8000, ഐ.ടി.ഐ (സിവില്‍) – 7000. അപേക്ഷകള്‍ ഒക്‌ടോബര്‍ 22 ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം.
കൂറ്റനാട് : സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ തണ്ണീർ ക്കോട്റൈഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥ റൈഞ്ച്…
ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ മലപ്പുറം സ്വദേശി…
എറണാകുളം : ശബരിമല സർവീസിൽ KSRTCക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്.ഒരു തീർഥാടകനെ പോലും…
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍…
ന്യൂഡൽഹി : 70 വയസ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തോളം പേർ. ആയുഷ്മാൻ…
എടപ്പാൾ:സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് അംശകച്ചേരിയിൽ തുറന്നു. 25, 26, 27…