Categories: ENTERTAINMENT

നീണ്ട 46 വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്തും കമല്‍ഹാസനും ഒന്നിക്കുന്നു; ആരാധകര്‍ക്ക് സര്‍പ്രൈസൊരുങ്ങുന്നു

ചെന്നൈ : നീണ്ട 46 വര്‍ഷത്തിനു ശേഷം തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ താരരാജാക്കന്‍മാരായ രജനി കാന്തും കമല്‍ഹാസനും ഒന്നിക്കുന്നു. ‘കൂലി’ എന്ന സിനിമക്ക് ശേഷം ഇത്തരമൊരു ഊഹാപോഹങ്ങള്‍ പ്രചരിച്ചെങ്കിലും ഇപ്പോഴത് കമലഹാസന്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 6 ന് ദുബായില്‍ നടന്ന NEXA SIIMA അവാര്‍ഡ് 2025 പരിപാടിയില്‍ കമല്‍ഹാസന്‍ ആണ് ഈ പ്രഖ്യാപനം നടത്തിയത്. കമലിന്റ വാക്കുകള്‍. ”നിങ്ങള്‍ എല്ലാവരും ഞങ്ങളുടെ മത്സരത്തെക്കുറിച്ചാണ് ചിന്തിച്ചതും പറഞ്ഞതും. ഞങ്ങള്‍ക്കിടയില്‍ ഒരു മത്സരവുമില്ല. ഞങ്ങള്‍ ഒരുമിക്കുന്ന സിനിമ നിര്‍മ്മിക്കാന്‍ ആലോചിച്ചതാണ്. ഇപ്പോള്‍ അത് സംഭവിക്കാന്‍ പോകുന്നു”എന്നായിരുന്നു ഒരു ചോദ്യത്തിന് ഉത്തരമായി കമല്‍ പറഞ്ഞത്.

കൂലി സിനിമയുടെ റിലീസിനു മുന്നോടിയായി, രജനികാന്ത് സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന് ആശംസകള്‍ നേരാന്‍ അദ്ദേഹത്തെ കമല്‍ സന്ദര്‍ശിച്ചിരുന്നു.

കമലഹാസന്റെ രാജ് കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജെയിന്റ് മൂവീസൂം ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുക. ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്ത വര്‍ഷം ആരംഭിക്കുന്ന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്നാണ് സൂചന. കഥാതന്തുവും റിലീസ് തീയതിയും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ രഹസ്യമായി വച്ചിട്ടുണ്ടെങ്കിലും, ആരാധകരിലും സിനിമാ ലോകത്തും ആവേശം പ്രകടമാണ്. അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും സംബന്ധിച്ചഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമല്‍ ഹാസനും. ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തിയ കമല്‍ ഹാസന്‍ നായകനായി തിളങ്ങി നിന്ന സമയത്താണ് രജനികാന്ത് സിനിമയിലേക്കെത്തുന്നത്.
1975ല്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ‘അപൂര്‍വ രാഗങ്ങളി’ലാണ് രജനിയും കമലും ആദ്യമായി ഒന്നിച്ചത്. രജനിയുടെ ആദ്യ ചിത്രമായിരുന്നു അത്. പിന്നീട് മൂണ്ട്രു മുടിച്ചു, 16 വയതിനിലെ, നിനൈത്താലെ ഇനിക്കും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു.
1979ല്‍ റിലീസ് ചെയ്ത ഐവി ശശിയുടെ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

Recent Posts

മൂക്കുതല ഹൈസ്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സിന്തറ്റിക് ട്രാക് ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സിന്തറ്റിക് ട്രാക് ദീപശിഖ തെളിയിച്ച് നന്ദകുമാര്‍ എംഎല്‍എ തുറന്ന് കൊടുത്തു.തിങ്കളാഴ്ച വൈകിയിട്ട് 5 മണിക്ക്…

34 minutes ago

BSc MLT വിദ്യാർത്ഥിനി AV ഫിദ മരണപ്പെട്ടു

പൊന്നാനി ഫയർഫോഴ്സിലെ റിട്ടയേഡ് ഉദ്യോഗസ്ഥൻ അയൂബ് ഖാൻ്റെയുംപൊന്നാനി ആനപ്പടി സ്കൂളിലെ അറബിക് അധ്യാപിക ഫാരിസ ടീച്ചറുടെയുംമകളുമായ അമ്പലത്തു വീട്ടിൽ ഫിദ…

4 hours ago

എടപ്പാൾ വിശ്വനാഥന് എം.ടി.വേണു-തപസ്യ എടപ്പാൾ നവരാത്രി പുരസ്ക്കാരം

എടപ്പാൾ :എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന എം ടി വേണുവിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും തപസ്യ കലാസാഹിത്യവേദി എടപ്പാൾ യൂണിറ്റും ചേർന്നു നൽകുന്ന…

4 hours ago

10 വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ അംജദ് നാട്ടിലേക്ക്..

ശരീരത്തിലെ രക്തത്തിൽ മാരകമായ രോഗത്തിന്അടിമയായ പത്തു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഏക പോംവഴിയായി ഡോക്ടർമാർ പറഞ്ഞത് 10 ലക്ഷത്തിൽ ഒരാളിൽ…

4 hours ago

ചങ്ങരംകുളത്ത് ലോറി സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം’മകള്‍ക്ക് ഗുരുതരപരിക്ക്

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ലോറി സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം’മൂക്കുതല ചേലക്കടവ് സ്വദേശി പുറയക്കാട്ട് അബു വിന്റെ ഭാര്യ ഖദീജ(40)…

6 hours ago

അടയാളം പൊന്നാനി പി.സുരേന്ദ്രൻ്റെ വസതിയിൽ സാഹിത്യ സംവാദപരിപാടി സംഘടിപ്പിച്ചു

അടയാളം പൊന്നാനിയുടെ നേതൃത്വത്തിൽ പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ്റെ വസതിയിൽ സാഹിത്യ സംവാദപരിപാടി സംഘടിപ്പിച്ചു. "പൊന്നാനിക്കളരിയുടെ മണിപ്രവാളങ്ങൾ തേടി" എന്ന് പേരിട്ടിട്ടുള്ള…

6 hours ago