കോഴിക്കോട് : വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. നിവിൻ പോളിയെയും എബ്രിഡ് ഷൈനെയും ഈ ആഴ്ച പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.
നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ‘ആക്ഷൻ ഹീറോ ബിജു 2’ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. ഷംനാസിൽ നിന്ന് 1.9 കോടി രൂപ വാങ്ങി സിനിമയുടെ അവകാശം നൽകിയത് മറച്ച് വച്ച് മറ്റൊരാൾക്ക് വിതരണാവകാശം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാനും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
കുറ്റിപ്പുറം : പുഴനമ്പ്രം പള്ളിക്ക് സമീപം വരിക്കപുലാക്കൽ അബ്ദുൽ റസാഖ് എന്ന അബ്ദുഹാജി (67) അന്തരിച്ചു.കുറ്റിപ്പുറം നജാത്തുൽ ഇസ്‌ലാം സഭ…
തിരുവനന്തപുരം: യുവാവിൻ്റെ മൂത്രസഞ്ചയിൽ കുടുങ്ങിയ ഇലക്ട്രിക് വയർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ…
വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സംസ്ഥാനസർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്.സമരം ആരംഭിക്കുന്ന തീയതി…
തൊടുപുഴ: സംസ്ഥാനത്ത് കാട്ടാനക്കലിയില്‍ ഒരാള്‍ കൂടി മരിച്ചു. ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമന്‍ (64) ആണ് മരിച്ചത്.…
കുറ്റിപ്പുറം : ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമിച്ച ഓടകൾ അശാസ്ത്രീയമെന്ന് ആക്ഷേപം. ഓടകളുടെ അശാസ്ത്രീയ നിർമാണമാണ് കുറ്റിപ്പുറത്തെ പല താഴ്ന്ന…
ചൂരല്‍മല: മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടലില്‍ നൗഫലിനു നഷ്ടമായത് കുടുംബത്തിലെ 11 പേരെയാണ്. ആ രാത്രി ഇരിട്ടിവെളുത്തപ്പോള്‍ നൗഫല്‍ അനാഥനായി. ഭൂമിയില്‍…