Categories: MALAPPURAM

നിലമ്പൂർ വിധിയെഴുതി; രേഖപ്പെടുത്തിയത് മികച്ച പോളിംഗ്; ആര് വാഴുമെന്നറിയാൻ ഇനി മൂന്ന് നാൾ

&NewLine;<p class&equals;"wp-block-paragraph">നിലമ്പൂര്‍&colon; ദിവസങ്ങള്‍ നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്കൊടുവില്‍ നിലമ്പൂരുകാര്‍ നിലമ്പൂരിന്റെ വിധിയെഴുതി&period; കനത്ത മഴയെ വകവെയ്ക്കാതെ ആളുകള്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിംഗ് ബൂത്തുകളിലേയ്ക്ക് ഒഴുകിയെത്തി&period; തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വിവരം അനുസരിച്ച് അഞ്ചുമണിവരെ 70&period;76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്&period; 2021 ല്‍ ഇത് 75&period;23 ശതമാനമായിരുന്നു&period; പോളിംഗ് ശതമാനം ഇനിയും ഉയരാനാണ് സാധ്യത&period; നിലമ്പൂരില്‍ ആര് വാഴും ആര് വീഴും എന്നറിയാന്‍ ഇനി മൂന്ന് നാള്‍ കാത്തിരിക്കണം&period; ജൂണ്‍ 23നാണ് നിലമ്പൂരില്‍ വോട്ടെണ്ണല്‍ നടക്കുക&period;എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലായിരുന്നു വോട്ട് ചെയ്തത്&period; യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി&period; എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ട് ചെയ്തത്&period; അതിനിടെ പോളിങ് ബൂത്തുകളില്‍ നേര്‍ക്കുനേരെയെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും പരസ്പരം ആലിംഗനം ചെയ്തു&period; അതേസമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിനെ ആലിംഗനം ചെയ്യാനെത്തിയതും അദ്ദേഹം തിരിഞ്ഞുനടന്നതും തെരഞ്ഞെടുപ്പിലെ ശ്രദ്ധേയ കാഴ്ചയായി&period; അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ ഭാര്യയും മകളും വോട്ട് രേഖപ്പെടുത്തി&period; എടക്കര ജിഎച്ച്എസ്എസ് സ്‌കൂളിലായിരുന്നു ഇരുവരും വോട്ട് ചെയ്യാനെത്തിയത്&period; യുഡിഎഫ് സ്ഥാനാര്‍ത്ഥി വീട്ടില്‍ എത്താത്തതില്‍ പരാതിയില്ലെന്നും മരണം വരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരുമെന്നും അവര്‍ പ്രതികരിച്ചു&period;കൃത്യമായ രേഖകളില്ലാതെ പോളിങ് ബൂത്തില്‍ മണിക്കൂറുകളോളം കാത്തുനിന്ന നിലമ്പൂര്‍ സ്വദേശിനി ചക്കിയെന്ന ചക്കിക്കുട്ടിയമ്മയും വാര്‍ത്താകേന്ദ്രമായി&period; മതിയായ രേഖകളില്ലാതെ വോട്ട് ചെയ്യാനെത്തിയ ചക്കിയുടെ വാര്‍ത്ത റിപ്പോര്‍ട്ടറായിരുന്നു പുറത്തുവിട്ടത്&period; വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് കമ്മീഷണറും വിഷയത്തില്‍ ഇടപെട്ടു&period; റേഷന്‍ കാര്‍ഡ് എത്തിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി&period; അതിനിടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ മകന്‍ തന്നെ വോട്ടര്‍ ഐഡി കണ്ടെത്തുകയും ബൂത്തില്‍ എത്തിക്കുകയും ചെയ്തു&period; ഇതോടെ ചക്കി വോട്ട് ചെയ്യുകയായിരുന്നു&period;പിണറായി സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച് പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരില്‍ വീണ്ടുമൊരു വിധിയെഴുത്തിന് കളമൊരുങ്ങിയത്&period; യുഡിഎഫായിരുന്നു ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്&period; യുഡിഫില്‍ ഇടംപിടിക്കാതെ വന്നതോടെയായിരുന്നു മത്സര രംഗത്തേയ്‌ക്കെന്ന് വ്യക്തമാക്കി പി വി അന്‍വര്‍ രംഗത്തെത്തിയത്&period; തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായിരുന്നു തീരുമാനമെങ്കിലും നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നിർബന്ധിതനാകുകയായിരുന്നു&period; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന ശേഷമായിരുന്നു എം സ്വരാജിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം&period;സ്വരാജ് വന്നതോടെ അണികള്‍ക്കിടയിലും പാർട്ടി അനുഭാവികൾക്കിടയിലും വൻ സ്വീകാര്യത ലഭിച്ചു&period; ക്രൈസ്തവ വോട്ടുകള്‍ കൂടി ലക്ഷ്യംവെച്ചായിരുന്നു മോഹന്‍ ജോര്‍ജിലേക്ക് എന്‍ഡിഎ എത്തിയത്&period; മത്സരരംഗത്തേയ്ക്ക് നാല് പേര്‍ വന്നതോടെ ചതുഷ്‌കോണ മത്സരമാണ് നിലമ്പൂരില്‍ പ്രതീക്ഷിച്ചത്&period; സ്വരാജിനും ഷൗക്കത്തിനും അന്‍വറിനും മോഹന്‍ ജോര്‍ജിനും പുറമേ ആറ് പേരായിരുന്നു നിലമ്പൂരില്‍ മത്സര രംഗത്തുണ്ടായിരുന്നത്&period; അഡ്വ&period; സാദിക് നടുത്തൊടി &lpar;എസ്ഡിപിഐ&rpar;&comma; എന്‍ ജയരാജന്‍ &lpar;സ്വതന്ത്ര സ്ഥാനാര്‍ത്ഥി&rpar;&comma; പി രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് &lpar;സ്വതന്ത്ര സ്ഥാനാര്‍ത്ഥി&rpar;&comma; വിജയന്‍ &lpar;സ്വതന്ത്ര സ്ഥാനാര്‍ത്ഥി&rpar;&comma; സതീഷ് &lpar;സ്വതന്ത്ര സ്ഥാനാര്‍ത്ഥി&rpar;&comma; ഹരിനാരായണന്‍ &lpar;സ്വതന്ത്ര സ്ഥാനാര്‍ത്ഥി&rpar; എന്നിവരാണ് മറ്റുള്ളവര്‍&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

20 hours ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

20 hours ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

20 hours ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

20 hours ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

20 hours ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago