തിരുവനന്തപുരം: സി.ഇ മാർക്കിന് പ്രധാനമായി പരിഗണിക്കുന്ന ഘടകങ്ങളിലൊന്ന് ക്ലാസ് പരീക്ഷകളായിരിക്കും. പഠന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങൾ, ധാരണകൾ, ശേഷികൾ, നൈപുണികൾ, മൂല്യങ്ങൾ, മനോഭാവങ്ങൾ എന്നിവ വിദ്യാർഥി നേടിയത് ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്തും. ഇതിനായി ഒാരോ പാദത്തിലും രണ്ട് ക്ലാസ് പരീക്ഷകളാണ് നിർദേശിച്ചിരിക്കുന്നത്.
നിലവിലെ എഴുത്തുപരീക്ഷക്ക് പുറമെ, തുറന്ന പുസ്തക പരീക്ഷ (ഓപൺ ബുക്ക് പരീക്ഷ), കുട്ടിക്ക് ആത്മവിശ്വാസമുള്ള സമയത്ത് മാത്രം നടത്തുന്ന ഓൺ ഡിമാൻഡ് പരീക്ഷ, വീട്ടിൽവെച്ച് എഴുതാവുന്ന പരീക്ഷ, ഓൺലൈൻ പരീക്ഷ എന്നിവയും നിർദേശിക്കപ്പെട്ടിട്ടുണ്ട്. വിദ്യാർഥിയെ ബഹുമുഖമായി വിലയിരുത്തുന്നതിന് അഭിമുഖം, വാചാപരീക്ഷ, പ്രായോഗിക പരീക്ഷ, തുറന്ന ചോദ്യാവലി, പ്രകടന വിലയിരുത്തൽ, അവതരണങ്ങൾ, നിരീക്ഷണ രീതി, ഗവേഷണ രീതി, സ്വയം വിലയിരുത്തൽ, പരസ്പരം വിലയിരുത്തൽ, ഗ്രൂപ് വർക്ക്, പ്രശ്നോത്തരികൾ തുടങ്ങിയ രീതികളാണ് നിർദേശിച്ചിരിക്കുന്നത്.
മികവ് വിലയിരുത്തലിൽ പത്രവായനയും വിദ്യാലയ പ്രവർത്തനങ്ങളിൽ കുട്ടിയുടെ മികവ് വിലയിരുത്തുന്നതിൽ പത്രവായനയും ഘടകം. അക്കാദമിക പ്രവർത്തനങ്ങളിലെ ഹാജർ നില, അധിക വായന, നൂതനാശയ പ്രവർത്തനങ്ങൾ, ശുചിത്വ ഹരിത പ്രവർത്തനങ്ങൾ, നേതൃപാടവം/ സംഘാടനം എന്നിവയും വിലയിരുത്തൽ ഘടകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പഠന പ്രവർത്തന വിലയിരുത്തലിന് പ്രൊജക്ട്, സെമിനാർ, അസൈൻമെന്റ്, പരീക്ഷണം, ഗവേഷണം, പാനൽ ചർച്ച, സംഘചർച്ച, വാദപ്രതിവാദം, സംവാദം, ഫീൽഡ് സന്ദർശനങ്ങൾ എന്നിവയും ഘടകങ്ങളാണ്. തെറ്റില്ലാത്ത എഴുത്തിനും മാർക്ക്ക്ലാസ് പരീക്ഷയിൽ വിദ്യാർഥിയെ വിലയിരുത്തുന്നതിനുള്ള സൂചകങ്ങളിൽ അക്ഷരത്തെറ്റും വ്യാകരണ പിഴവുമില്ലാതെ എഴുതാനുള്ള കഴിവ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
പത്താം ക്ലാസ് പാസായ വിദ്യാർഥികൾക്കുപോലും അക്ഷരത്തെറ്റില്ലാതെ എഴുതാൻ അറിയില്ലെന്ന വിമർശനം നിലനിൽക്കെയാണ് ഇത് സി.ഇ മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയത്. ഇതിന് പുറമെ, വിദ്യാർഥിയുടെ പദസമ്പത്ത്, ആശയം ആവിഷ്കരിക്കാനുള്ള കഴിവ് തുടങ്ങിയവയും വിലയിരുത്തും.
പാലക്കാട്: 5,000 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വടക്കഞ്ചേരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചൊഴിയങ്കാട് മനുവാണ്(24) കൊല്ലപ്പെട്ടത്.സുഹൃത്ത്…
തിരുവനന്തപുരം: ലഹരിവേട്ടയ്ക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) സംവിധാനം ഉപയോഗിക്കാൻ തീരുമാനം. രാജ്യത്ത് ആദ്യമായാണിത്.ഡിജിറ്റല്‍ സർവകലാശാലയാണ് എ.ഐ സംവിധാനം വികസിപ്പിക്കുന്നത്. ഹോസ്റ്റലുകളിലും…
അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ 94 റൺസിന്…
പൊങ്കാലയിട്ട് മണിക്കൂറുകൾക്കുള്ളിൽ നഗരം ക്ലീന്‍ തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗര വീഥികൾ ശുചീകരിക്കുന്നതിൻ്റെ ഭാഗമായി കോർപറേഷൻ നേതൃത്വത്തിൽ കൃത്രിമ…
ചങ്ങരംകുളം സ്വദേശിയും ഡ്രൈവറും രക്ഷപെട്ടത് അത്ഭുതകരമായി ദേശീയപാതയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം.പൈങ്കണ്ണൂർ…
പൊന്നാനി: പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന കേരളത്തിലെ പല ജില്ലകളിലും താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാര് പൊന്നാനി പോലീസിന്റെ പിടിയില്‍.…