മലപ്പുറം : ഫിറ്റ്‌നസും ഇന്‍ഷുറന്‍സും ഇല്ലാതെ കുട്ടികളെ കുത്തിനിറച്ച് അമിതവേഗതയില്‍ ഓടിച്ചു പോയ ഓട്ടോ നിലമ്പൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. നിലമ്പൂര്‍ കനോലി പ്ലോട്ടില്‍ പരിശോധനയ്ക്കിടെ അമിതവേഗതയില്‍ കുട്ടികളെയും കുത്തിനിറച്ച് ഓടിച്ചുവന്ന ഓട്ടോറിക്ഷ പരിശോധനയ്ക്കായി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. വാഹനത്തെ പിന്തുടർന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ വാഹനത്തിന് ഫിറ്റ്‌നസും ഇന്‍ഷുറന്‍സും ഇല്ലെന്ന് വ്യക്തമായി.
വാഹനത്തിൽ ഡ്രൈവറെ കൂടാതെ ഫുട്ബാള്‍ മത്സരത്തിനു പോകുന്ന ഒമ്പത് വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. 4,000 രൂപ പിഴ ചുമത്തിയതിനു പുറമേ സുരക്ഷിതമല്ലാത്ത വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. രാവിലെ 11ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോകുന്ന കുട്ടികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഓട്ടോ പിടിച്ചെടുത്തതോടെ മറ്റ് വാഹനം കിട്ടാതെ യാത്ര മുടങ്ങുമെന്നായ കുട്ടികളെ ഉദ്യോഗസ്ഥര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍ തന്നെ കൃത്യസമയത്ത് ഫുട്‌ബോള്‍ മത്സര വേദിയില്‍ എത്തിച്ചു.
കൊല്ലം : വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിലിലാണ് സംഭവം. ഉളിയക്കോവിൽ സ്വദേശി ഫെബിൻ (24) ആണ് മരിച്ചത്. ആക്രമണത്തിൽ…
മലപ്പുറം: മലയാള മണ്ണില്‍ കൃഷിയിറക്കാൻ മലയാളികള്‍ മടിക്കുമ്ബോള്‍ ഒരു ഒഡീഷക്കാരൻ തേഞ്ഞിപ്പലത്തെ മണ്ണില്‍ പൊന്നുവിളയിക്കുകയാണ്.കൂലിപ്പണിക്കായി വന്ന് കൃഷിക്കാരനായി മാറിയ ഒറീസ…
തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് കിച്ചൺ വേസ്റ്റ് ഡയജസ്റ്റർ ബിൻവിതരണം രണ്ടാം ഘട്ടം ഉദ്ഘാടനം 2025 മാർച്ച് 14 വെള്ളിയാഴ്ച രാവിലെ…
പൊന്നാനി : വ്യാപകമായ ലഹരി വിപത്തിനെതിരെ സമൂഹത്തിൽ ശക്തമായ പൊതു വികാരം ഉയർത്തുന്നതിന് വിവിധ മത, സാംസ്കാരിക, സംഘടനാ പ്രതിനിധികളെയും…
കൊച്ചി പ്രമുഖ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലായിരുന്നു അന്ത്യം. 200-ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ…
വ്യാപാരികള്‍ പൊന്നാനി PWD അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നല്‍കി ചങ്ങരംകുളം:ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലെ അനധികൃത വഴിയോരക്കച്ചവടങ്ങൾക്കെതിരെ കർശന നടപടി…