Categories: KERALA

നാല് ദിവസം കൊണ്ട് 10,000 കോപ്പി വിറ്റഴിച്ചു, ശിവശങ്കറിന്റെ ആത്മകഥ വൻ ഹിറ്റ്‌

തിരുവനന്തപുരം : സംസ്ഥാനത്ത് വൻ വിവാദത്തിന് തിരികൊളുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിന്റെ ആത്മകഥയ്ക്ക്  വൻ സ്വീകാര്യത. ആത്മകഥ പുറത്തിറങ്ങി നാല് ദിവസങ്ങൾക്കുള്ളിൽ 2 എഡിഷനുകളും തീർന്നുപോയി. ആദ്യ 2 തവണയും 5000 കോപ്പി വീതമാണ് അച്ചടിച്ചത്.

അശ്വത്ഥാമാവ് വെറും ഒരു ആന എന്നതാണ് എം ശിവശങ്കറിന്റെ  ആത്മകഥയുടെ പേര്. ഇക്കഴിഞ്ഞ ശനിയാഴ്ച ഫെബ്രുവരി അഞ്ചിനാണ് പുസ്തകം പുറത്തിറക്കിയത്. മലയാളത്തിൽ എഴുതിയിരിക്കുന്ന ആത്മകഥ 176 പേജുകൾ ഉണ്ട്. 250 രൂപയാണ് പുസ്തകത്തിന്റെ വില. ഡിസി ബുക്സിന്റെയും ഡീലർമാരുടെയും പക്കൽ നിന്ന് പുസ്തകം വാങ്ങാനാകും.  പതിനായിരം കോപ്പികൾ വിറ്റുപോയതോടെ മൂന്നാമത്തെ എഡിഷനും അച്ചടിച്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണ് പുസ്തകത്തിന്റെ പ്രസാധകരായ ഡിസി ബുക്സ്. 5000 കോപ്പികളാണ് മൂന്നാമത്തെ വട്ടം അച്ചടിച്ചിരിക്കുന്നത്.
നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിൽ ആയിരുന്ന എം ശിവശങ്കർ തന്റെ ആത്മകഥ എഴുതിയത് കേരളത്തിൽ വലിയ തോതിൽ ചർച്ചയായിരുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ആത്മകഥയിലെ പരാമർശങ്ങൾക്കെതിരെ രംഗത്തുവന്നതോടെ സംഭവം ചൂടേറിയ ചർച്ചകൾക്ക് വഴിതെളിച്ചു. ഇതോടെയാണ് പുസ്തകത്തിന് വലിയ ഡിമാൻഡ് ഉണ്ടായത്.
അതേസമയം എം ശിവശങ്കർ അനുമതിയില്ലാതെയാണ് പുസ്തകം എഴുതിയതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. സിപിഐഎമ്മിന്റെ  ശക്തമായ പിന്തുണ വിവാദങ്ങളിൽ ശിവശങ്കറിനായിരുന്നു. അതേസമയം സർക്കാർ ശിവശങ്കറിൽ നിന്ന് വിശദീകരണം തേടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മകഥയുടെ പശ്ചാത്തലത്തിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾക്ക്‌ പിന്നാലെ, സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആലോചന.

EDAPPAL NEWS

Recent Posts

31 തദ്ദേശ സ്വയംഭരണ വാർഡുകളിൽ വോട്ടെടുപ്പ് ഡിസംബർ 10ന്;വോട്ടെടുപ്പ് ആലംകോട് ഗ്രാമപഞ്ചായത്ത് 18ാം വാർഡ് പെരുമുക്കിലും

സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.പതിനൊന്ന്…

1 hour ago

വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

വളാഞ്ചേരി: വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. വട്ടപ്പാറ വളവിലാണ് സംഭവം. കർണാടക മധുഗിരി സ്വദേശി…

1 hour ago

കർമ റോഡിൽ ലോറികളുടെ മരണപ്പാച്ചിലും അനധികൃത പാർക്കിങ്ങും ; നടപടിയെടുക്കാതെ അധികൃതർ

പൊന്നാനി ∙ ടൂറിസം സാധ്യതകൾക്കായി തുറന്നിട്ട കർമ റോഡിൽ വലിയ ലോറികളുടെ മരണപ്പാച്ചിലും അനധികൃത പാർക്കിങ്ങും. നടപടിയെടുക്കാതെ അധികൃതർ. ഭാരതപ്പുഴയോരത്തെ…

3 hours ago

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ ശിശുദിനാഘോഷം നടത്തി

എടപ്പാൾ: കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ബിഗ് ക്യാൻവാസിലെ ചിത്രങ്ങൾക്ക് നിറം നൽകി.ബാലസഭ, നെഹ്റു വിൻ്റെ ചിത്രം വരയ്ക്കൽ,…

3 hours ago

മാലിന്യ പ്ലാന്റ് വിഷയം; അടിയന്തര ഗ്രാമസഭ വിളിച്ചു ചേർക്കാൻ ആവശ്യം

എടപ്പാൾ: നടുവട്ടം അത്താണി റോഡിൽ സ്ഥാപിക്കുന്ന മാലിന്യ പ്ലാന്റ് വിഷയത്തിൽ അടിയന്തര പ്രത്യേക ഗ്രാമസഭ വിളിക്കണമെന്ന് ജനകീയ സമര സമിതി…

4 hours ago

തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

റേഷൻ കാർഡുകളിലെ തെറ്റു തിരുത്തുന്നതിനും പുതിയ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനുമായി പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ…

4 hours ago