Categories: ENTERTAINMENT

നടൻ ശരത് ബാബു അന്തരിച്ചു

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു ശരത് ബാബുവിന്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശരത് ബാബു ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
വിവിധ തെന്നിന്ത്യൻ ഭാഷകളില്‍ 220ഓളം സിനിമകളില്‍ ശരത് ബാബു പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. 1973ല്‍ പ്രദര്‍ശനത്തിനെത്തിയ തെലുങ്ക് ചിത്രം ‘രാമ രാജ്യ’ത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ‘അമേരിക്ക’ അമ്മായി’, ‘സീതകൊക ചിലക’, ‘ഓ ഭാര്യ കഥ’, ‘നീരഞ്‍ജനം’ തുടങ്ങിയവയില്‍ ശ്രദ്ധേയങ്ങളായ വേഷങ്ങള്‍ അവതരിപ്പിച്ചു. ശരത് ബാബുവിന്റെ ചിത്രമായി ഏറ്റവും ഒടുവില്‍ ‘വസന്ത മുല്ലൈ’യാണ് പ്രദര്‍ശനത്തിന് എത്തിയത്.



തമിഴ്‍ തെലുങ്ക് ചിത്രങ്ങളില്‍ നിറസാന്നിദ്ധ്യമായ ശരത് ബാബു മലയാളത്തിലും നിരവധി മികച്ച വേഷങ്ങള്‍ ചെയ്‍തിട്ടു. ‘ശരപഞ്‍ജരം’, ‘ധന്യ’, ‘ഡെയ്‍സി’, ‘ഫോര്‍ ഫസ്റ്റ് നൈറ്റ്‍സ്’, ‘ശബരിമലയില്‍ തങ്ക സൂര്യോദയം’, ‘കന്യാകുമാരിയില്‍ ഒരു കവിത’, ‘പൂനിലാമഴ’, ‘പ്രശ്‍ന പരിഹാര ശാല’ എന്നീ മലയാള ചിത്രങ്ങളിലാണ് ശരത് ബാബു അഭിനയിച്ചു. ‘നന്ദു’ എന്ന ചിത്രത്തില്‍ സുരേഷിനായി ഡബ് ചെയ്‍തിട്ടുമുണ്ട് അദ്ദേഹം. ദൂരദര്‍ശനില്‍ ഉള്‍പ്പെടെ ഒട്ടേറെ ടിവി പ്രോഗ്രുമകളുടെയും ഭാഗമായി ശരത്.
ശരത് ബാബു മൂന്ന് തവണ മികച്ച സഹ നടനുള്ള നന്ദി പുരസ്‍കാരം നേടിയിട്ടുണ്ട്. തമിഴ്‍നാട് സര്‍ക്കാരിന്റെ മികച്ച പുരുഷ ക്യാരക്ടര്‍ ആര്‍ടിസ്റ്റിനുള്ള പുരസ്‍കാരവും ശരത്തിനെ തേടിയെത്തി. പ്രശസ്‍ത തെന്നിന്ത്യൻ താരമായ രമാ ദേവിയെ 1974ല്‍ വിവാഹം ചെയ്‍ത ശരത് ബാബു 1988ല്‍ ആ ബന്ധം അവസാനിപ്പിച്ചു. ശരത് 1990ല്‍ സ്‍നേഹ നമ്പ്യാരെയും വിവാഹം കഴിച്ചെങ്കിലും 2011ല്‍ ഡൈവേഴ്‍സായി.

Recent Posts

അഭിനയത്തില്‍ നിന്ന് താത്ക്കാലിക വിശ്രമമെടുത്ത് മമ്മൂട്ടി; ആശങ്കയോടെ ആരാധകര്‍

ചെന്നൈ: അഭിനയത്തില്‍ നിന്ന് താത്ക്കാലിക വിശ്രമമെടുത്ത് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി. വന്‍ കുടലില്‍ അര്‍ബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് ഇന്നലെ…

33 minutes ago

കോഴിക്കോട് കോവൂരില്‍ ഓവുചാലില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോവൂരില്‍ ഓവുചാലില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി കളത്തിൻപൊയില്‍ വീട്ടില്‍ ശശിയാണ് മരിച്ചത്.ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം…

1 hour ago

സുനിത വില്യംസും സംഘവും നാളെ ഭൂമിയിലെത്തും; ലൈവ് സംപ്രേക്ഷണവുമായി നാസ

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരെ നാളെ വൈകുന്നേരം ഭൂമിയിലെത്തിക്കുമെന്ന് നാസ. നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത…

1 hour ago

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത, അടുത്ത 3 മണിക്കൂറില്‍ 4 ജില്ലകളില്‍ മഴ; മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കണ്ണൂർ, കാസർകോട് ജില്ലകളിലൊഴികെ 12…

3 hours ago

മകന് ആരെയും ആക്രമിക്കാനാകില്ലെന്ന് ഷെമി; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയെ വീണ്ടും ന്യായീകരിച്ച്‌ ഉമ്മ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ന്യായീകരിച്ച്‌ ഉമ്മ ഷെമി. മകന് മറ്റാരെയും ആക്രമിക്കാനാകില്ലെന്നാണ് ഇന്നലെ ഇവർ പൊലീസിനോട് പറഞ്ഞത്.തന്നെ…

3 hours ago

രാവിലെ കഞ്ചാവുമായി പിടിയിലായി, ജാമ്യത്തിലിറങ്ങി; വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയിൽ

മലപ്പുറം : രാവിലെ കഞ്ചാവ് കേസിൽ പിടികൂടി ജാമ്യത്തിൽ വിട്ട പ്രതി വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയിലായി. മലപ്പുറത്താണ് സംഭവം.…

3 hours ago