Categories: MALAPPURAM

ദീർഘദൂര ട്രെയിനുകൾക്ക് മലപ്പുറം ജില്ലയോട് അയിത്തം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;4e3ac38b-514e-429e-8a5e-9a615ed84183-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-42460"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരൂർ ∙ ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകൾക്ക് 100 കോടി രൂപയുടെ വികസനം റെയിൽവേ പ്രഖ്യാപിച്ചെങ്കിലും ദീർഘദൂര ട്രെയിനുകളുടെ സ്റ്റോപ്പുകളുടെ കാര്യത്തിൽ ഇപ്പോഴും ജില്ലയോടുള്ള വിവേചനം തുടരുകയാണ്&period; ഷൊർണൂർ – മംഗളൂരു പാതയിൽ കുതിച്ചോടുന്ന 33 ട്രെയിനുകളാണ് ജില്ലയിൽ എവിടെയും നിർത്താതെ പോകുന്നത്&period; ഇതിൽ ഡൽഹിയിലേക്ക് 10 ട്രെയിനുകളാണ് ജില്ലയിലൂടെ പോകുന്നത്&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">9 എണ്ണവും ജില്ലയിലെ ഒരു സ്റ്റേഷനിലും നിർത്തുന്നില്ല&period; അമൃത്‍സർ വീക്ക‍്‍ലി സൂപ്പർഫാസ്റ്റ് &lpar;12483&rpar;&comma; കേരള സമ്പർക്ക ക്രാന്തി &lpar;11217&rpar;&comma; ശനിയാഴ്ച പോകുന്ന ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് &lpar;22653&rpar;&comma; ബുധനാഴ്ച പോകുന്ന ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് &lpar;22655&rpar;&comma; യോഗ് നാഗരി ഋഷികേശ് &lpar;22659&rpar;&comma; ബുധനാഴ്ച പോകുന്ന ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് &lpar;22633&rpar;&comma; രാജധാനി എക്സ്പ്രസ് &lpar;12431&rpar;&comma; തുരന്തോ എക്സ്പ്രസ് &lpar;12283&rpar; എന്നിവയാണ് ഇവിടെ നിർത്താതെ രാജ്യ തലസ്ഥാനത്തേക്ക് കൂകിപ്പായുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിൽ തുരന്തോ ഒഴിച്ച് ബാക്കി എല്ലാ ട്രെയിനുകളും സംസ്ഥാനത്ത് പോകുന്ന പാതയിൽ മലപ്പുറം ഒഴികെയുള്ള മറ്റു ജില്ലകളിൽ സ്റ്റോപ്പുള്ളവയാണ്&period; മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് &lpar;12617&rpar; മാത്രമാണ് കുറ്റിപ്പുറത്തും തിരൂരിലും പരപ്പനങ്ങാടിയിലും നിർത്തുന്നത്&period; ഈ ട്രെയിനിൽ യാത്രക്കാരുടെ തിരക്ക് ഏറെയാണ്&period; ജില്ലയിൽ നിന്ന് ഡൽഹിയിലേക്ക് ഒട്ടേറെ യാത്രക്കാരുള്ളപ്പോഴാണ് റെയിൽവേ ഈ നിലപാട് തുടരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റിസർവേഷൻ ടിക്കറ്റ് കിട്ടാതാകുമ്പോൾ എവിടെ നിന്നെങ്കിലും സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിൽ ജനറൽ കംപാർട്മെന്റിൽ കയറിയാണ് ഡൽഹിയിലേക്കു പലരും യാത്ര ചെയ്യുന്നത്&period; സംസ്ഥാനത്ത് ഏറ്റവും ജനസംഖ്യയുള്ള ജില്ലയിൽ വികസനം കൊണ്ടുവരുമെന്നു പറയുമ്പോഴും മറ്റൊരു തരത്തിലുള്ള അവഗണന റെയിൽവേ തുടർന്നു കൊണ്ടിരിക്കുകയാണ്&period; ജനപ്രതിനിധികളും യാത്രക്കാരുടെ സംഘടനകളും രാഷ്ട്രീയ പാർട്ടികളുമൊന്നും ഇതിനായി ശക്തമായ ആവശ്യം ഉന്നയിക്കുന്നുമില്ല&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

4 hours ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

4 hours ago

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

7 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

7 hours ago

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

10 hours ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

11 hours ago