Categories: Local newsPONNANI

`തൊഴിൽതീരം’: കൂടിയാലോചനാ യോഗം ചേർന്നു

പൊന്നാനി:തീരദേശമേഖലയിലെ ഉന്നതവിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാനായി നടപ്പാക്കുന്ന ‘തൊഴിൽതീരം’ പദ്ധതി പൊന്നാനിയിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടിയാലോചനാ യോഗം ചേര്‍ന്നു. പി. നന്ദകുമാർ എം എൽ.എയുടെ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി സംസ്ഥാന ഫിഷറീസ് വകുപ്പും നോളജ് ഇക്കോണമി മിഷനും സംയുക്തമായാണ് തീരദേശ മണ്ഡലങ്ങളിൽ പദ്ധതി നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വിവിധ പരിശീലനങ്ങൾ നൽകി പ്രത്യേക നൈപുണ്യവും തൊഴിൽപരിചയവും ഉറപ്പാക്കും. തുടർന്ന് ജില്ലാതല തൊഴിൽമേളകൾ സംഘടിപ്പിച്ച് തൊഴിൽ ഒരുക്കിനൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.  പദ്ധതിയുടെ ഭാഗമായി പ്രാദേശിക തലത്തിൽ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കും.

 പൊന്നാനി നഗരസഭാ ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിനീഷ മുസ്തഫ, കല്ലാട്ടേൽ ഷംസു, നഗരസഭാ കൗൺസിലർമാർ, റീജിണൽ പ്രോഗ്രാം കോർഡിനേറ്റർ സുമി, ഡി.പി.എം നൗഫൽ, മത്സ്യ ബന്ധന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Recent Posts

‘കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം.

ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…

3 minutes ago

കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…

8 minutes ago

വഖഫ് ഭേദഗതി നിയമം പിൻവലിക്കണം, ആൺ പെൺ കലർന്ന വ്യായാമമുറകളെ പ്രോത്സാഹിപ്പിക്കാനാകില്ല – ഫസൽ ഗഫൂർ

മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…

13 minutes ago

ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു.

തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…

4 hours ago

മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിന് അതിന്റേതായ രീതികളുണ്ട്; പിണറായി ക്ലാസെടുക്കേണ്ടെന്ന് സതീശൻ.

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…

5 hours ago

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയൽ സ്വീകരിച്ചു, എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു.

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക്…

5 hours ago